Don't Miss!
- News
പറക്കും തളിക പോലെ ടിപ്പിക്കല്‍ ദിലീപ് സിനിമയിലെ തമാശക്കളിയാക്കിയിരിക്കുകയാണ് കേസ്; പ്രകാശ് ബാരെ
- Sports
IPL 2022: കമോണ്ട്രാ സഞ്ജൂ... കപ്പുയര്‍ത്താന്‍ റോയല്‍സും ജിടിയും- ഫൈനല്‍ പ്രിവ്യു, സാധ്യതാ ടീം
- Finance
ആകെ ചെലവ് 5,000 രൂപ മാത്രം, പോസ്റ്റ് ഓഫീസ് തരും വരുമാനം; നോക്കുന്നോ
- Technology
അസൂസ് ബിആർ1100 ലാപ്ടോപ്പ് റിവ്യൂ: കുറഞ്ഞ വിലയിൽ കരുത്തൻ ബിൽഡ്
- Automobiles
Bajaj CT100-നെ പിന്‍വലിച്ചു; പ്രൊഡക്ഷനും അവസാനിപ്പിച്ചു
- Travel
അന്താരാഷ്ട്ര എവറസ്റ്റ് ദിനം: ചരിത്രത്തിലെ സാഹസിക ദിനങ്ങളിലൊന്ന്.. പരിചയപ്പെടാം
- Lifestyle
ഉയരത്തില്‍ നിന്ന് വീഴുന്നതായി സ്വപ്നം കണ്ടിട്ടുണ്ടോ? അതിനര്‍ത്ഥം ഇതാണ്
കുറേ കുട്ടികൾ വേണമെന്നായിരുന്നു പ്രിയങ്കയുടെ ആഗ്രഹം, അവളിന്ന് ഒരു പെൺകുട്ടിയുടെ അമ്മ; സഹോദരി മീര ചോപ്ര
ലോകമെമ്പാടും ആരാധകരുള്ള ഗ്ലോബൽ ഐക്കൺ ആണ് പ്രിയങ്ക ചോപ്ര. ഇപ്പോഴിതാ തന്റെ ജീവിതത്തിന്റെ പുതിയൊരു ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ് പ്രിയങ്കയും ഭർത്താവ് നിക്കും. വെള്ളിയാഴ്ച രാത്രി പന്ത്രണ്ട് മണിയോടടുത്തായിരുന്നു തങ്ങൾ അച്ഛനും അമ്മയും ആയെന്ന സന്തോഷ വാർത്ത നിക്കും പ്രിയങ്കയും പങ്കുവച്ചത്. സോഷ്യൽ മീഡിയയിൽ പങ്കുവച്ചൊരു കുറിപ്പിലൂടെയാണ് താരങ്ങൾ ഈ സന്തോഷ വാർത്ത പങ്കുവച്ചത്. സിനിമാ ലോകവും ആരാധകരുമെല്ലാം പ്രിയങ്കയ്ക്കും നിക്കിനും ആശംസകളുമായി എത്തുകയാണ്. വാടക ഗർഭധാരണത്തിലൂടെയായിരുന്നു പ്രിയങ്കയും നിക്കും മാതാപിതാക്കളായി മാറിയത്.
അതേസമയം പ്രിയങ്കയ്ക്കും നിക്കിനുമുണ്ടായത് ആൺ കുട്ടിയാണോ പെൺകുട്ടിയാണോ എന്ന കാര്യത്തിൽ സോഷ്യൽ മീഡിയയിൽ ചർച്ചകൾ സജീവമായിരുന്നു. പ്രിയങ്കയ്ക്കും നിക്കിനും ജനിച്ചത് പെൺകുട്ടിയാണെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇപ്പോഴിതാ ആ റിപ്പോർട്ടുകൾ ശരിവച്ചു കൊണ്ട് എത്തിയിരിക്കുകയാണ് നടിയും പ്രിയങ്കയുടെ കസിനുമായ മീര ചോപ്ര. വിശദമായി വായിക്കാം തുടർന്ന്.

ഇന്ത്യ ടുഡേയ്ക്ക് നൽകിയ പ്രതികരണത്തിലായിരുന്നു പ്രിയങ്ക പെൺകുഞ്ഞിന്റെ അമ്മയായ വിവരം മീര ചോപ്ര പറഞ്ഞത്. പ്രിയങ്ക എന്നും കുട്ടികളെ ആഗ്രഹിച്ചിരുന്നുവെന്നും മീര ചോപ്ര പറഞ്ഞിരുന്നു. ''പ്രിയങ്കയ്ക്ക് എന്നും കുറേ കുട്ടികൾ വേണമെന്നായിരുന്നു ആഗ്രഹം. അവൾ ജീവിതത്തിലെ പുതിയ ഘട്ടത്തിലേക്ക് കടക്കുമ്പോൾ ഞാൻ ഒരുപാട് സന്തോഷിക്കുന്നുണ്ട്. ഒരു പെൺകുട്ടിയുട സൂപ്പർ മദർ ആവും അവൾ. ജീവിതത്തിലെ നാളിതുവരെ എല്ലാ മേഖലയിലും അവൾ മികവ് തെളിയിച്ചിട്ടുണ്ട്. അമ്മയാവുക എന്നത് അതിനോടുള്ള കൂട്ടിച്ചേർക്കൽ മാത്രമാണ്. അവളെ ഓർത്ത് ഞങ്ങളെല്ലാം അഭിമാനിക്കുകയും സന്തോഷിക്കുകയും ചെയ്യുന്നു'' എന്നായിരുന്നു മീരയുടെ പ്രതികരണം.

പ്രിയങ്കയും നിക്കും ഒരു കുട്ടിയുണ്ടാകാനായി കഴിഞ്ഞ കുറച്ച് നാളുകളായി ഒരുപാട് ആഗ്രഹിച്ചിരുന്നു. എന്നാൽ രണ്ടു പേരുടേയും ജോലിത്തിരക്കുകൾ അതിന് തടസമായി മാറുകയായിരുന്നു. ഈ തിരക്കുകളാണ് പ്രിയങ്കയേയും നിക്കിനേയും മറ്റ് സാധ്യതകൾ തേടാൻ പ്രേരിപ്പിച്ചതെന്നാണ് കഴിഞ്ഞ ദിവസം അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇങ്ങനെ ഇരുവരും വാടക ഗർഭധാരണം എന്ന മാർഗം തിരഞ്ഞെടുക്കുകയായിരുന്നു. സതേൺ കാലിഫോർണിയയിലുള്ളൊരു സ്ത്രീയുമായി മാച്ച് ആകുന്നതോടെ പ്രിയങ്കയും നിക്കും മാതാപിതാക്കൾ ആകാനുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കുകയായിരുന്നു. അതേസമയം നിക്കും പ്രിയങ്കയും ആഗ്രഹിക്കുന്നത് രണ്ട് കുട്ടികളെയാണെന്നും സുഹൃത്തുക്കൾ പറയുന്നു.

ഇതിനിടെ 12 ആഴ്ച നേരത്തെയാണ് കുട്ടിയുടെ ജനനമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. അതിനാൽ കുറച്ച്നാൾ ആശുപത്രിയിൽ കഴിയേണ്ടി വരും കുഞ്ഞിനെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിലിലായിരുന്നു പ്രിയങ്കയും നിക്കും കുട്ടിയുടെ വരവ് പ്രതീക്ഷിച്ചിരുന്നത്. ഈ സമയത്തെ തങ്ങളുടെ തിരക്കുകളൊക്കെ ഇരുവരും മാറ്റിവെക്കുകയും ചെയ്തിരുന്നു. നേരത്തെ കുട്ടികളെക്കുറിച്ചും കുടുംബത്തെക്കുറിച്ചുമുള്ള പ്രിയങ്കയുടെ വാക്കുകൾ വൈറലായി മാറിയിരുന്നു. ''ഞങ്ങളുടെ ഭാവി ജീവിതത്തെക്കുറിച്ചുള്ള സ്വപ്നങ്ങളിൽ വളരെ പ്രധാനപ്പെട്ടൊരു ഭാഗമാണ് അവർ. ദൈവാനുഗ്രഹത്താൽ അത് സംഭവിക്കുമ്പോൾ സംഭവിക്കും'' എന്നായിരുന്നു പ്രിയങ്ക ചോപ്ര വാനിറ്റി ഫെയറിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.

അതേസമയം മെട്രിക്‌സ് പരമ്പരയിലെ പുതിയ ചിത്രമായ മെട്രിക്‌സ് റിസറക്ഷൻസ് ആയിരുന്നു പ്രിയങ്കയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം. പരമ്പരയിലെ നാലാമത്തെ സിനിമയെന്ന നിലയിൽ ഏറെ പ്രതീക്ഷയോടെയായിരുന്നു ചിത്രത്തിനായി ആരാധകർ കാത്തു നിന്നത്. എന്നാൽ ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളായിരുന്നു ലഭിച്ചത്. ദ സ്‌കൈ ഈസ് പിങ്ക് എന്ന ചിത്രത്തിലാണ് പ്രിയങ്കമായി അവസാനമായി ബോളിവുഡിലെത്തിയത്. താരത്തിന്റെ തിരിച്ചുവരവിനായി കാത്തു നിൽക്കുകയാണ് ആരാധകർ. ജീ ലേ സര എന്ന ചിത്രത്തിലൂടെയാണ് പ്രിയങ്ക തിരിച്ചുവരവിന് തയ്യാറെടുക്കുന്നത്. ഫർഹാൻ അക്തർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കത്രീന കൈഫും ആലിയ ഭട്ടും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.