ജാക്വിലിനെ കെട്ടിപ്പിടിച്ച് തട്ടിപ്പുവീരന്‍! സുകേഷുമായി പ്രണയമെന്ന് റിപ്പോര്‍ട്ട്, വെട്ടിലായി താരം

ശ്രീലങ്കയില്‍ നിന്നും ബോളിവുഡിലെത്തുകയും മുന്‍നിര നടിയായി മാറുകയും ചെയ്ത താരമാണ് ജാക്വിലിന്‍ ഫെര്‍ണാണ്ടസ്. സല്‍മാന്‍ ഖാന്‍ അടക്കമുള്ള താരങ്ങള്‍ക്കൊപ്പം അഭിനയിച്ച ജാക്വിലിന്‍ ബോളിവുഡിലെ മുന്‍നിര നായികമാരില്‍ ഒരാളാണ്. എന്നാല്‍ കഴിഞ്ഞ കുറച്ച് നാളുകളായി ജാക്വിലിന്റെ പേര് വിവാദങ്ങളില്‍ ഉയര്‍ന്നു വരികയാണ്. താരത്തിന്റെ പേരിനൊപ്പം പല പേരുകളും മുമ്പും ചേര്‍ത്തുവെക്കപ്പെട്ടിട്ടുണ്ടെങ്കിലും ഇപ്പോള്‍ ഉയര്‍ന്നു വരുന്നത് വിവാദമായൊരു ബന്ധത്തിന്റെ റിപ്പോര്‍ട്ടുകളാണ്. തട്ടിപ്പ് വീരനായ സുകേഷ് ചന്ദ്രശേഖറും ജാക്കിയും തമ്മില്‍ പ്രണയത്തിലായിരുന്നുവോ എന്ന സംശയമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുന്നത്.

സുകേഷും ജാക്കിയും ഒരുമിച്ചുള്ളൊരു മിറര്‍ സെല്‍ഫിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്. ഇരുവരും പരസ്പരം ചേര്‍ന്നു നില്‍ക്കുന്ന ചിത്രത്തില്‍ സുകേഷ് ജാക്കിയെ ചുംബിക്കുന്നതായും കാണാം. ഇതോടെ ജാക്കിയും സുകേഷും തമ്മില്‍ പ്രണയത്തിലായിരുന്നുവോ എന്ന സംശയം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. കുറച്ച് ദിവസങ്ങള്‍ മുമ്പാണ് സുകേഷുമായി ബന്ധപ്പെട്ട കേസില്‍ ജാക്വിലിനെ ഇഡി ചോദ്യം ചെയ്തത്. ഏഴ് മണിക്കൂറോളമായിരുന്ന താരത്തെ ഇഡി ചോദ്യം ചെയ്തത്.

Jacqueline Fernandez

സുകേഷും ഭാര്യയും നടിയുമായ ലീന മരിയ പോളും പ്രധാന പ്രതികളായ 200 കോടിയുടെ തട്ടിപ്പ് കേസിലായിരുന്നു ജാക്കിയെ ചോദ്യം ചെയ്തത്. താരവും താനും പ്രണയത്തിലായിരുന്നുവെന്ന് സുകേഷ് തന്നെ പറയുകയും ചെയ്തിരുന്നു. എന്നാല്‍ താരത്തിന് സുകേഷുമായി പ്രണയമുണ്ടായിരുന്നില്ലെന്നും കേസില്‍ സാക്ഷിയായാണ് വിളിപ്പിച്ചതെന്നും തന്നാലാകും വിധമെല്ലാം ഇഡിയെ താന്‍ സഹായിക്കുമെന്ന് അറിയിച്ചതായും ജാക്കിയുടെ അഭിഭാഷകന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഇരുവരും ഒരുമിച്ചുള്ള ചിത്രം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരിക്കുന്നത്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം ചിത്രം കഴിഞ്ഞ ഏപ്രില്‍-ജൂണ്‍ കാലത്ത് എടുത്തതാണ്. സുകേഷ് ജാമ്യത്തില്‍ പുറത്ത് വന്നപ്പോള്‍ എടുത്തതാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഈ കാലത്ത് പലയിടത്തായി ജാക്കിയും സുകേഷും തമ്മില്‍ കണ്ടുമുട്ടിയിരുന്നുവെന്നും ജാക്കിയ്ക്കായി സുകേഷ് പ്രത്യേക ഹെലികോപ്റ്റര്‍ സൗകര്യം ഏര്‍പ്പാട് ചെയ്തിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട്. എന്നാല്‍ പുറത്ത് വന്ന ചിത്രത്തെക്കുറിച്ച് ജാക്വിലിന്‍ ഫെര്‍ണാണ്ടസ് ഇതുവരേയും പ്രതികരിച്ചിട്ടില്ല. അക്ഷയ് കുമാര്‍ ചിത്രം ബച്ചന്‍ പാണ്ഡെയാണ് ജാക്കിയുടെ പുതിയ സിനിമ. രാം സേതുവിലും അക്ഷയ് കുമാറിന്റെ നായിക ജാക്കിയാണ്.

നേരത്തെ നടി നോറ ഫത്തേഹിയുമായും സുകേഷിന് അടുപ്പമുണ്ടായിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നോറയ്ക്ക് സുകേഷ് ഒരു കോടി വിലവരുന്ന കാര്‍ സമ്മാനിച്ചിരുന്നതായി ഇഡി പറഞ്ഞിരുന്നു. പിന്നാലെ നോറയെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. പലര്‍ക്കും ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തതാണ് സുകേഷിനെതിരെയുള്ള കേസ്. നൂറോളം പേരെ ഇങ്ങനെ വഞ്ചിച്ചതായാണ് കേസ്. സുകേഷും ലീന മരിയ പോളും 2011 മറ്റൊരു കേസില്‍ അകത്തായെങ്കിലും പുറത്ത് വന്ന ശേഷവും തട്ടിപ്പ് തുടരുകയായിരുന്നു. 2017 ലായിരുന്നു സുകേഷ് അറസ്റ്റിലാകുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന് കൈക്കൂലി നല്‍കാന്‍ ശ്രമിച്ചതിനായിരുന്നു അകത്താകുന്നത്.

More from Filmibeat

Read more about: jacqueline fernandez
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X