Don't Miss!
- News
ഇസ്രായേലില്‍ ജോലി വാഗ്ദ്ധാനം ചെയ്തു തട്ടിപ്പ്; കണ്ണൂരില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയതു വന്‍ റാക്കറ്റ്
- Sports
2018ല്‍ ഗില്ലിനൊപ്പം ലോകകപ്പ് ടീമില്‍ കളിച്ചു! പിന്നീട് അഡ്രസില്ല-നാല് പേര് ഇതാ
- Finance
എസ്ബിഐ ഡെബിറ്റ് കാർഡ് കയ്യിലുണ്ടോ? അക്കൗണ്ടിലുള്ളതിനേക്കാൾ കൂടുതൽ തുക ചെലവാക്കാം; വഴിയിങ്ങനെ
- Automobiles
നോ പ്ലാന്‍സ് ടു ചേഞ്ച്... ഹാരിയറിനും സഫാരിക്കും പെട്രോള്‍ എഞ്ചിന് നല്‍കില്ലെന്ന് ടാറ്റ
- Lifestyle
താരനുണ്ടാക്കുന്ന ചൊറിച്ചിലും അസ്വസ്ഥതയും പൂര്‍ണമായും അകറ്റും ആയുര്‍വ്വേദം
- Technology
ചൈനാഫോൺ കളറടിച്ചാൽ അമേരിക്കനാകുമോ..? പുതിയ പരിപാടിയുമായി കൊക്കോകോള
- Travel
വൈവിധ്യവും സംസ്കാരവും അണിനിരന്ന റിപ്പബ്ലിക് ദിന പരേഡ്
19 കൊല്ലത്തിന് ശേഷം മലൈകയുമായി പിരിഞ്ഞ അര്‍ബാസ്; ഇന്ന് ഈ സുന്ദരിയുമായി പ്രണയത്തില്‍!
ബോളിവുഡിലെ മുന്‍നിര താരങ്ങളില്‍ ഒരാളാണ് അര്‍ബാസ് ഖാന്. സൂപ്പര്‍ താരം സല്മാന് ഖാന്റെ സഹോദരന് ആണ് അര്‍ബാസ്. സഹോദരനെ പോലെ സൂപ്പര്‍ താരമാകാന്‍ സാധിച്ചില്ലെങ്കിലും നടനായും സംവിധായകനായും നിര്‍മ്മാതാവായുമെല്ലാം അര്‍ബാസ് സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ബോളിവുഡില്‍ 25 വര്‍ഷം പിന്നിട്ടിരിക്കുകയാണ് അര്‍ബാസ്. അതേസമയം അര്‍ബാസിന്റെ വ്യക്തിജീവിതവും എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു.
അര്‍ബാസിന്റെ പ്രണയങ്ങളും വിവാഹവുമൊക്കെ എന്നും വാര്‍ത്തകളായി മാറിയിരുന്നു. ഇന്ന് 55-ാം ജന്മദിനം ആഘോഷിക്കുകയാണ് അര്‍ബാസ് ഖാന്. പിറന്നാള്‍ ദിവസം അര്‍ബാസിന്റെ ജീവിതത്തിലെ പ്രണയങ്ങളെക്കുറിച്ച് വിശദമായി വായിക്കാം തുടര്‍ന്ന്.

അര്‍ബാസും മലൈക അറോറയും ബോളിവുഡിലെ പവര്‍ കപ്പിളുകളില് ഒന്നായിരുന്നു. ഇരുവരും പരിചയപ്പെടുന്നത് ഒരു പരസ്യ ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയായിരുന്നു. ചിത്രീകരണം കഴിയുമ്പോഴേക്കും തങ്ങള്‍ പ്രണയത്തിലായെന്നാണ് പിന്നീടൊരു അഭിമുഖത്തില്‍ മലൈക പറഞ്ഞത്. കുറച്ച് നാളത്തെ പ്രണയത്തിന് ശേഷം ഇരുവരും വിവാഹം കഴിക്കുകയായിരുന്നു. 1998 ലായിരുന്നു മലൈകയും അര്‍ബാസും വിവാഹം കഴിക്കുന്നത്.
അര്‍ബാസിനും മലൈകയ്ക്കും ഒരു മകനാണുള്ളത്. എന്നാല്‍ ഏറെ നാളത്തെ ദാമ്പത്യ ജീവിതത്തിന് ഒടുവില്‍ 2017 ല്‍ മലൈകയും അര്‍ബാസും പിരിയുകയായിരുന്നു. ആരാധകരെ അമ്പരപ്പിച്ച വേര്പിരിയലുകളിലൊന്നായിരുന്നു ഇത്. മലൈക പിന്നീട് നടന് അര്ജുന് കപൂറുമായി പ്രണയത്തിലാവുകയായിരുന്നു. ഇന്ന് ഏറെ ആരാധകരുള്ള പ്രണയ ജോഡിയാണ് അര്‍ജുനും മലൈകയും.
വിവാഹ ബന്ധം പിരിഞ്ഞുവെങ്കിലും മലൈകയും അര്‍ബാസും തമ്മില്‍ സൗഹൃദം നിലനില്‍ക്കുന്നുണ്ട്. തങ്ങളുടെ മകന് അര്‍ഹാന്റെ ഉത്തരവാദിത്തം ഇരുവരും പങ്കിടുകയാണ്. വിദേശത്ത് പഠിക്കുന്ന മകന് അവധിക്കാലത്ത് നാട്ടിലെത്തിയപ്പോള്‍ സ്വീകരിക്കാനായും പിന്നീട് തിരികെ യാത്രയാക്കാനുമെല്ലാം അര്‍ബാസും മലൈകയും ഒരുമിച്ചായിരുന്നു വിമാനത്താവളത്തിലെത്തിയത്.
മലൈകയുമായി പിരിഞ്ഞ ശേഷമാണ് അര്‍ബാസ് ജോര്‍ജിയ അഡ്രിയാനിയുമായി പ്രണയത്തിലാകുന്നത്. ഇരുവരും ഒരുമിച്ച് പല വേദികളിലുമെത്തിയിട്ടുണ്ട്. അര്‍ബാസിന്റെ വീട്ടിലെ പരിപാടികളിലും ജോര്‍ജിയ സജീവമായി പങ്കെടുക്കാറുണ്ട്.
1996ല്‍ പുറത്തിറങ്ങിയ ദറാര്‍ എന്ന സിനിമയിലൂടെയായിരുന്നു അര്‍ബാസിന്റെ സിനിമാ ജീവിതം തുടങ്ങുന്നത്. പിന്നീട് പ്യാര് കിയാ തോ ഡര്ന ക്യാ, ഹലോ ബ്രദര്‍, യേ മൊഹബത്ത് ഹേ, സോച്ച്, ഗര്‍വ്, ഹല്ചല്, ഷൂട്ടൗട്ട് അറ്റ് ലോക്കണ്ഡവാല, തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. മലയാളത്തിലും അഭിനയിച്ചിട്ടുണ്ട് അര്‍ബാസ്. ബിഗ് ബ്രദറിലൂടെയാണ് മലയാളത്തിലെത്തുന്നത്.
Recommended Video
സല്മാന് ഖാന് നായകനായ ദബംഗ് പരമ്പരയിലെ രണ്ടാമത്തെ സിനിമയുടെ സംവിധാനം അര്‍ബാസ് ആയിരുന്നു. ദബംഗ് പരമ്പരയിലെ സിനിമകളുടെയെല്ലാം നിര്‍മ്മാണവും അര്‍ബാസ് ആയിരുന്നു. ഹിന്ദിയ്ക്ക് പുറമെ തെലുങ്കിലും മലയാളത്തിലും പാക്കിസ്ഥാനി സിനിമയിലും അഭിനയിച്ചിട്ടുണ്ട്. പരമ്പരയുടെ ഭാഗവുമായിട്ടുണ്ട് അര്‍ബാസ് ഖാന്.
-
'മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള ഡാൻസ്, പ്രതിഫലമായി വാങ്ങിയത് രണ്ട് കോടി'; ചിരഞ്ജീവി സിനിമയിൽ ഉർവശി വാങ്ങിയത്!
-
'ഇപ്പോഴും ഈ ആചാരങ്ങൾ നോക്കുന്നത് അതിശയം, ഇനി അബദ്ധങ്ങളിൽ ചാടരുത്'; പൊങ്കൽ വീഡിയോയുമായി അനുശ്രീ!
-
'നിന്റെ പിണക്കം ഇനിയും കഴിഞ്ഞില്ലേ? വേഗം തിരിച്ച് വാ'; വിവാഹമോചന വാർത്തകൾക്കിടെ ഭാമയുടെ ഭർത്താവിന്റെ വാക്കുകൾ!