കരിയര്‍ തകര്‍ത്തത് ആ ഗ്യാങിന്റെ ഭാഗമായതിനാല്‍, പുറത്തിറങ്ങാന്‍ പോലും മടിച്ചു; വെളിപ്പെടുത്തി ഡെയ്‌സി

ബാക്ക്ഗ്രൗണ്ട് ഡാന്‍സറില്‍ നിന്നും സല്‍മാന്‍ ഖാന്റെ നായികയായി മാറിയ താരമാണ് ഡെയ്‌സി ഷാ. 2014 ല്‍ സല്‍മാന്‍ ഖാന്‍ നായകനായ ജയ് ഹോയിലൂടെയായിരുന്നു ഡെയ്‌സിയുടെ അരങ്ങേറ്റം. എന്നാല്‍ പിന്നാലെ വന്ന ചിത്രങ്ങളൊന്നും വിജയിക്കാതെ വന്നതോടെ വണ്‍ ഹിറ്റ് വണ്ടറായി മാറി ഡെയ്‌സി ഷാ. പതിയെ താരത്തെ തേടി പുതിയ അവസരങ്ങള്‍ എത്തുന്നതും കുറഞ്ഞു. ബോൡവുഡില്‍ അവസരങ്ങള്‍ ലഭിക്കാന്‍ കഴിവിനേക്കാള്‍ കൂടുതല്‍ ബന്ധങ്ങളാണ് വേണ്ടതെന്നാണ് പൊതുവെയുള്ള ധാരണ. എന്നാല്‍ ഇതിനൊരു അപവാദമാണ് ഡെയ്‌സി.

താന്‍ ബോളിവുഡിലെ ഒരു ക്യാമ്പിന്റെ ഭാഗമാണെന്ന് തുറന്ന് സമ്മതിക്കുന്ന ഡെയ്‌സി പക്ഷെ തനിക്ക് അവസരങ്ങള്‍ കുറയാനുള്ള കാരണമായും പറയുന്നത് അത് തന്നെയാണ്. ''ക്യാമ്പുകള്‍ നിലനില്‍ക്കുന്നുണ്ട്. ഞാനും ഒരു ക്യാമ്പിന്റെ ഭാഗമാണ്. അതിനാല്‍ എന്നെ ആളുകള്‍ ഒരു ക്യാറ്റഗറിയില്‍ ഉള്‍പ്പെടുത്തി. നീ അതിന്റെ ഭാഗമാണെന്ന് പറഞ്ഞു'' ഡെയ്‌സി പറയുന്നു. അതാണ് തനിക്ക് അവസരങ്ങള്‍ നഷ്ടപ്പെടാനുള്ള കാരണമെന്നും ഡെയ്‌സി പറയുന്നു.

Daisy Shah

''എനിക്കിത് പലപ്പോഴും നേരിടേണ്ടി വന്നിട്ടുണ്ട്. സംവിധായകര്‍ പിന്നീട് പറയും, നീ ആ ക്യാമ്പിന്റെ ഭാഗമായതിനാല്‍ നിന്റെ പ്രതിഫലം കൂടുതലായിരിക്കും എന്ന് കരുതിയാണ് നിന്നെ നായികയാക്കാന്‍ ശ്രമിക്കാതിരുന്നത് എന്ന്. പക്ഷെ സ്റ്റോറി ഇഷ്ടപ്പെട്ടിരുന്നുവെങ്കില്‍ ഞാന്‍ ആ സിനിമകളൊക്കെ ചെയ്തിരുന്നേനെ'' ഡെയ്‌സി പറയുന്നു. ഹേറ്റ് സ്റ്റോറി 3, റേസ് 3 തുടങ്ങിയ സിനിമകളിലും ഡെയ്‌സി അഭിനയിച്ചിരുന്നു.

ക്യാമ്പുകളുടെ ഭാഗമായി എന്നതിന് പുറമെ തന്നെ തേടി നല്ല തിരക്കഥകള്‍ വരാതിരുന്നതും കരിയറിനെ ബാധിച്ചതായി ഡെയ്‌സി പറയുന്നു. ''അതെന്നെ നന്നായി തന്നെ ബാധിച്ചു. ചില ദിവസങ്ങളില്‍ വല്ലാതെ സങ്കടം വരും. വീട് പുറത്തിറങ്ങാനോ ആളുകളെ കാണാനോ തോന്നില്ല'' എന്നാണ് ഡെയ്‌സി തുറന്ന് പറയുന്നത്. എന്നാല്‍ ഇപ്പോള്‍ സാഹചര്യങ്ങള്‍ മാറിയെന്നും താന്‍ മുന്നോട്ട് പോകാന്‍ തയ്യാറായണെന്നും ഡെയ്‌സി പറയുന്നു.

''എന്റെ കരിയറിന്റെ കാര്യത്തില്‍ ഞാന്‍ പൂര്‍ണമായും തൃപ്തയല്ല. കാരണം ഞാന്‍ തുടങ്ങിയേട്ടയുണ്ടായിരുന്നില്ല. ഇപ്പോഴും അവസരം കാത്തിരിക്കുകയാണ്. ശരിയായ സമയം എന്താണെന്ന് അറിയില്ല. പക്ഷെ അത് വരുമ്പോള്‍ വരും. ഞാന്‍ എന്നില്‍ വര്‍ക്ക് ചെയ്യുന്നുണ്ട്. അതേ എനിക്ക് ചെയ്യാന്‍ സാധിക്കൂ. ജീവിതം മനസിലാക്കിയെന്ന് എനിക്ക് പറയാനാും. ചിലത് നടക്കും ചിലത് നടക്കില്ല. മുമ്പ് എല്ലാം കിട്ടാത്തതിന്റെ വിഷമമുണ്ടായിരുന്നു. എനിക്ക് ഉത്തരങ്ങള്‍ കിട്ടിയില്ല. പക്ഷെ ഇന്ന് ഞാന്‍ കുറേക്കൂടി മെച്ചപ്പെട്ടു. ഞാന്‍ ഉത്തരങ്ങള്‍ ഞാനിന്ന് തേടുന്നില്ല. ഞാന്‍ ചെയ്യുന്നതിലാണ് ശ്രദ്ധിക്കുന്നത്. അല്ലാതെ എന്ത് നടന്നില്ല എന്ന് പറഞ്ഞ് പരാതിപ്പെടാനില്ല'' ഡെയ്‌സി പറയുന്നു.

''ഈ ഇന്‍ഡസ്ട്രി എനിക്ക് ഒരുപാട് നല്‍കിയിട്ടുണ്ട്. സല്‍മാന്‍ ഖാന്റെ നായികയാകാന്‍ പറ്റുമെന്ന് ഞാനൊരിക്കലും വിചാരിച്ചിരുന്നില്ല. എന്റെ ബാഗില്‍ രണ്ട് നൂറ് കോടി സിനിമകളുണ്ട്. ഇന്ന് വരെ അത് നേടാന്‍ സാധിക്കാത്ത ഒരുപാട് നടിമാരുണ്ട്. അതിനാല്‍ ഞാന്‍ നല്ല വശങ്ങള്‍ മാത്രമേ നോക്കുന്നുള്ളൂ'' ഡെയ്‌സി പറയുന്നു. തന്റെ സമകാലികരില്‍ മിക്കവര്‍ക്കും ലഭിക്കുന്ന അവസരങ്ങള്‍ തനിക്ക് ഇപ്പോള്‍ ലഭിക്കുന്നില്ല എന്നത് അംഗീകരിക്കുന്നതായും ഡെയ്‌സി പറയുന്നു.

Daisy Shah

''പക്ഷെ എനിക്ക് എന്റെ ജീവിതവും മറ്റുള്ളവരുടേതും തമ്മില്‍ താരതമ്യം ചെയ്യാനാകില്ല. ഞാന്‍ എവിടെ നിന്നുമാണ് വരുന്നത് എന്ന് മാത്രമാണ് നോക്കാനുള്ളത്. വലിയ വലിയ ആളുകള്‍ക്ക് പോലും ജീവിതത്തില്‍ ചില കുറവുകളുണ്ടാകും. ചിലതൊക്കെ ഇല്ലെങ്കിലും കുഴപ്പമൊന്നുമില്ല'' എന്നും ഡെയ്‌സി ചൂണ്ടിക്കാണിക്കുന്നു.

റേസ് ത്രീയാണ് ഡെയ്‌സിയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ഒരിടവേളയ്ക്ക് ശേഷം ഡെയ്‌സിയുടെ പുതിയ സിനിമ അണിയറയില്‍ തയ്യാറെടുക്കുകയാണ്. മിസ്റ്ററി ഓഫ് ടാറ്റുവാണ് ഡെയ്‌സിയുടെ പുതിയ സിനിമ. ടെലിവിഷന്‍ രംഗത്തും ഡെയ്‌സി സാന്നിധ്യം അറിയിച്ചിരിക്കുകയാണ്. ഫിയര്‍ ഫാക്ടറില്‍ മത്സരാര്‍ത്ഥിയായി എത്തി ഈയ്യടുത്ത് ഡെയ്‌സ് ധാരാളം ആരാധകരെ നേടിയെടുത്തിരുന്നു. സിനിമയിലേക്കുള്ള ഡെയ്‌സിയുടെ തിരിച്ചുവരവിന് ഫിയര്‍ ഫാക്ടര്‍ വഴിയൊരുക്കുമെന്നാണ് കരുതപ്പെടുന്നത്.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X