For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അന്ന് അവർ എന്നോട് നീ ഷാരൂഖ് ഖാൻ ഒന്നുമല്ലെന്ന് പറഞ്ഞു, ഇന്ന് അദ്ദേഹത്തിന്റെ സിനിമയിൽ ഞാൻ; 'ഡാർലിംഗ്‌സ്' താരം

  |

  യാതൊരു സിനിമാ പാരമ്പര്യവുമില്ലാതെ ബോളിവുഡിൽ എത്തിയ നടനാണ് ഷാരൂഖ് ഖാൻ. തന്റെ കഠിനാധ്വാനത്തിലൂടെ ഷാരൂഖ് ഉണ്ടാക്കിയെടുത്തതാണ് ഇന്ന് നാം കാണുന്നതെല്ലാം. ലോകം തന്നെ കിങ് ഖാൻ എന്ന് വാഴ്ത്തുന്ന ഷാരൂഖ് ഖാന്റെ ജീവിതം സിനിമ സ്വപ്‌നം കാണുന്ന പലർക്കും പ്രചോദനമാണ്.

  ഷാരൂഖ് ഖാനും ആലിയ ഭട്ടും ചേർന്ന് നിർമ്മിച്ച ഡാർലിംഗ്‌സ് കഴിഞ്ഞ ദിവസമാണ് നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിച്ചത്. ആലിയ ഭട്ട് തന്നെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ചിത്രത്തിൽ ആലിയയുടെ ഭർത്താവിന്റെ റോളിൽ എത്തുന്നത് യുവതാരം വിജയ് വർമയാണ്. തുടക്കകാലത്ത് താൻ അനുഭവിച്ചിരുന്ന പ്രയാസങ്ങളെ കുറിച്ചും മറ്റുള്ളവർ തന്നോട് അന്ന് പറഞ്ഞിരുന്നതിനെയും കുറിച്ച് വിജയ് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.

  സിനിമയിൽ എന്തെങ്കിലുമൊക്കെയാവാൻ താൻ കഷ്ടപ്പെടുന്ന ആദ്യ നാളുകളിൽ ആരോ തന്നോട് നിങ്ങൾ ഷാരൂഖ് ഖാൻ അല്ലെന്ന് പറഞ്ഞിരുന്നു എന്നാണ് വിജയ് പറയുന്നത്. എന്നാൽ ഇപ്പോൾ ഷാരൂഖ് തന്നെയാണ് തന്നെ അദ്ദേഹത്തിന്റെ ചിത്രമായ ഡാർലിംഗ്സിലേക്ക് എടുത്തതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.

  സിനിമ സ്വപ്‍നങ്ങളുമായി വീടുവിട്ടിറങ്ങി മുംബൈയിൽ എത്തിയ താൻ എങ്ങനെ ഇന്ന് കാണുന്നത് പോലുള്ള താരമായെന്നും വിജയ് പറഞ്ഞു. ഒരു ഘട്ടത്തിൽ തിരഞ്ഞെടുക്കാൻ പോലും കഴിയാതെ വരുന്ന എല്ലാ ചിത്രങ്ങളും തിരഞ്ഞെടുക്കാൻ നിർബന്ധിതനായ ആളായിരുന്നു താൻ എന്നും എന്നാൽ അതിന് ശേഷം താൻ പഠിക്കുകയും ശരിയായ സിനിമകൾ തിരഞ്ഞെടുക്കുകയും ചെയ്‌തെന്ന് താരം പറയുന്നു.

  Also Read: 'ഒഴിവു സമയങ്ങളിൽ ഞാൻ എന്നെ സ്വയം ലാളിക്കുന്നത് ഇങ്ങനെ': രസകരമായ ട്വീറ്റുമായി ഷാരൂഖ് ഖാൻ

  "പത്തു വർഷം മുമ്പ് ഒന്നുമില്ലാതെ ഇവിടെ എത്തിയ ദരിദ്രനും നിസ്സഹായനുമായിരുന്നു ഞാൻ എന്നാണ് ഇപ്പോൾ തോന്നുന്നത്. എന്റെ മുഴുവൻ കുടുംബത്തെയും ഏതാണ്ട് തകർച്ചയുടെ വക്കിലെത്തിക്കുന്ന തരത്തിലുള്ള എടുത്തുചാട്ടങ്ങൾ നടത്തുകയും റിസ്ക് എടുക്കുകയും ഞാൻ ചെയ്തിരുന്നു. തുടർന്ന് ഞാൻ വീട് വിട്ടു, അതുകൊണ്ട് അവർക്കെല്ലാം ഇപ്പോൾ വളരെ ആശ്വാസം തോന്നുന്നുണ്ടാകും, ഞാൻ എങ്ങനെ രക്ഷപ്പെടുമെന്ന് അവർ ഭയപ്പെട്ടിരുന്നു, മുംബൈയിൽ എത്തി എന്തെങ്കിലുമാവുക എന്നത് അത്ര എളുപ്പമല്ല. 'നീ ഷാരൂഖ് ഖാൻ അല്ല' എന്നാണ് എന്നോട് പറഞ്ഞിരുന്നത്, എന്നാൽ ഇപ്പോൾ ഷാരൂഖ് ഖാൻ എന്നെ അദ്ദേഹത്തിന്റെ സിനിമയിലേക്ക് എടുത്തിരിക്കുന്നു." വിജയ് കുമാർ പറഞ്ഞു.

  Also Read: മീശ വടിച്ചിട്ട് അഭിനയിച്ച രണ്ട് സിനിമകളും പൊട്ടി; മീശ വടിക്കില്ലെന്ന തീരുമാനം എടുത്തതിനെ കുറിച്ച് അനില്‍ കപൂർ

  "ഇപ്പോൾ എനിക്ക് ഒരു ചെറിയ ജോലിയുണ്ട്, ഞാൻ മുമ്പ് ചെയ്തത് ആവർത്തിക്കാൻ എനിക്ക് കഴിയില്ല. അതിനാൽ, സ്ക്രിപ്റ്റ് തിരഞ്ഞെടുക്കുമ്പോൾ അത് ഒരു മാനദണ്ഡമായി മാറുന്നു. സിനിമയിൽ ഞാൻ എന്താണ് ചെയ്യുന്നത്, സിനിമ എന്താണ് ചെയ്യുന്നത്, എന്താണ് പറയുന്നത്, എത്ര നന്നായി പറയുന്നു എന്നതെല്ലാം നോക്കിയാണ് സിനിമ തിരഞ്ഞെടുക്കുന്നത്, "അദ്ദേഹം കൂട്ടിച്ചേർത്തു.

  Recommended Video

  Dr. Robin Dance: ഇത് ദിൽഷക്കുള്ള മറുപടിയോ?കൊയിലാണ്ടിയിൽ ആടി തിമിർത്ത് റോബിൻ | *BiggBoss

  'ഡാർലിംഗ്‌സി'ൽ ആലിയയ്ക്കും വിജയ്ക്കും പുറമെ മലയാളി താരം റോഷൻ മാത്യുവും ഷെഫാലി ഷായും പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. പിങ്ക്, എംസിഎ, ഗള്ളി ബോയ്, ബാഗി 3 തുടങ്ങിയവയാണ് വിജയ് വർമയുടെ മുൻപ് ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങൾ. വെബ്‌സീരീസായ മിർസാപൂരിലും താരം ശ്രദ്ധേയമായ കഥാപത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

  ഏപ്രിലിൽ പുറത്തിറങ്ങിയ ഹർദംഗിലാണ് വിജയ് അവസാനമായി അഭിനയിച്ചത്. സുജോയ് ഘോഷിന്റെ ദ ഡിവോഷൻ ഓഫ് സസ്‌പെക്റ്റ് എക്‌സ് എന്നതിന്റെ ചിത്രീകരണം അദ്ദേഹം അടുത്തിടെ പൂർത്തിയാക്കിയിരുന്നു. കരീന കപൂറിന്റെ ഒടിടി അരങ്ങേറ്റ ചിത്രത്തിലും വിജയ് അഭിനയിക്കുന്നുണ്ട്. നെറ്റ്ഫ്ലിക്സിലാണ് ചിത്രത്തിന്റെ സ്ട്രീമിങ്.

  Read more about: shah rukh khan
  English summary
  Darlings actor Vijay Verma says he was told ‘tu Shah Rukh Khan nahi hai’ during struggle, ‘Today SRK has employed me for his film’
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X