For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആദ്യത്തെ കുഞ്ഞിന് നാല് മാസം, രണ്ടാമതും ഗര്‍ഭിണിയായത് എങ്ങനെയെന്ന് ആരാധകര്‍; മറുപടിയുമായി ഡെബീന

  |

  ടെലിവിഷന്‍ പ്രേമികള്‍ക്ക് സുപരിചിതയായ നടിയാണ് ഡെബീന ബാനര്‍ജി. രാമയണം പരമ്പരയില്‍ സീതയായി എത്തിയാണ് ഡെബീന പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്. പിന്നീടും നിരവധി പരമ്പരകളില്‍ അഭിനയിച്ച് ടെലിവിഷന്‍ ലോകത്തെ സൂപ്പര്‍ താരമായി മാറുകയായിരുന്നു ഡെബീന. രാമയാണത്തില്‍ തനിക്കൊപ്പം രാമനായി എത്തിയ ഗുര്‍മീത് ചൗധരിയാണ് ഡെബീനയുടെ ജീവിതത്തിലേയും പങ്കാളി.

  Also Read: എന്റെ നായികയായാൽ എന്താണ് കുഴപ്പമെന്ന് ടിനി ടോം; ഉടനടി മറുപടി നൽകി പ്രിയാമണി

  ഈയ്യടുത്തായിരുന്നു ഡെബീനയ്ക്കും ഗുര്‍മീതിനും കുഞ്ഞ് പിറന്നത്. വിവാഹം കഴിഞ്ഞ് വര്‍ഷങ്ങളോളം കാത്തിരുന്നാണ് താന്‍ അമ്മയായതെന്നും അമ്മയാകാന്‍ ശ്രമിച്ചപ്പോഴൊക്കെ പരാജയപ്പെടുകയായിരുന്നുവെന്നും ഡെബീന പറഞ്ഞിരുന്നു. സ്വാഭാവികമായി അമ്മയാകാന്‍ സാധിക്കാതെ വന്നതോടെ എവിഎഫിനും മറ്റും ശ്രമിച്ചുവെന്നും എന്നാല്‍ അഞ്ച് തവണ ശ്രമിച്ചപ്പോഴും പരാജയപ്പെടുകയായിരുന്നുവെന്നായിരുന്നു താരം പറഞ്ഞത്.

  എന്നാല്‍ ഇപ്പോഴിതാ കാലം ഡെബീനയ്ക്ക് മേല്‍ സന്തോഷം ചൊരിയുകയാണ്. ആദ്യത്തെ കുഞ്ഞ് ജനിച്ച് നാല് മാസം കഴിയുമ്പോഴേക്കും വീണ്ടും ഗര്‍ഭിണിയായിരിക്കുകയാണ് ഡെബീന. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റിലൂടെയാണ് താന്‍ വീണ്ടും ഗര്‍ഭിണിയായ വിവരം ഡെബീന പങ്കുവച്ചിരിക്കുന്നത്. മകള്‍ ലിയാനയ്ക്കും ഭര്‍ത്താവിനുമൊപ്പമുള്ള ചിത്രത്തോടൊപ്പമായിരുന്നു രണ്ടാമത്തെ കുഞ്ഞിന്റെ വരവിനെക്കുറിച്ച് ഡെബീന പങ്കുവച്ചത്.

  പിന്നാലെ താരം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്തു. ഇതിനിടെ എങ്ങനെയാണ് ആദ്യത്തെ കുഞ്ഞ് ജനിച്ച് നാലാം മാസം രണ്ടാമത്തെ കുട്ടിയെ ഗര്‍ഭം ധരിക്കാന്‍ സാധിക്കുക എന്ന് ഒരാള്‍ ചോദിച്ചിരുന്നു. ''ആറ് മാസം കഴിയുന്നത് വരെ ലാക്ക്‌റ്റേഷന്‍ പിരിയഡ് ആയതിനാല്‍ ഗര്‍ഭിണിയാവുക സാധ്യമല്ലല്ലോ, നിങ്ങളുടെ കുട്ടിയ്ക്ക് നാല് മാസമല്ലേ പ്രായമായുള്ളൂ'' എന്നായിരുന്നു ആരാധകരിലൊരാളുടെ സംശയം. ഇതിന് ഡെബീന നല്‍കിയ മറുപടി ശ്രദ്ധ നേടുന്നുണ്ട്.

  അത് ശരിയാണെന്നും പക്ഷെ ലാക്ക്‌റ്റേറ്റിംഗ് ചെയ്യുന്നില്ലെങ്കില്‍ ഗര്‍ഭിണിയാകാമല്ലോ എന്നും താന്‍ പറയുന്നത് ശരിയല്ലേ ഡോക്ടര്‍മാരേ എന്നുമായിരുന്നു ഡെബീനയുടെ മറുപടി. രണ്ടാമത്തെ കുഞ്ഞ് ആണ്‍ കുട്ടിയാകണമെന്നാണോ പെണ്‍കുട്ടിയാകണമെന്നാണോ ആഗ്രഹം എന്ന് ചോദിച്ചപ്പോള്‍ ആരോഗ്യമുള്ളൊരു കുട്ടിയെ മതിയെന്നായിരുന്നു ഡെബീന നല്‍കിയ മറുപടി.

  ഇതിനിടെ ഇപ്പോഴിതാ ഡെബീന രണ്ടാമതും ഗര്‍ഭിണിയായതിനെക്കുറിച്ച് പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഗുര്‍മീത് ചൗധരി. ബോളിവുഡ് ബബിളിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.

  ''തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു. ഞങ്ങള്‍ ഒട്ടും തയ്യാറായിരുന്നില്ല. ലിയാനയുടെ വരവിനായി ഞങ്ങള്‍ ഒരുപാട് വികാരങ്ങളിലൂടെ കടന്നു പോയിരുന്നു. എളുപ്പമായിരുന്നില്ല. മൂന്ന് നാല് വര്‍ഷം എടുത്തിരുന്നു. ദൈവം തരുമ്പോള്‍ ഹൃദയം തുറന്ന് തരുമെന്ന് പറയാറില്ലേ. ഞാന്‍ എന്നും വിശ്വസിച്ചിരുന്നത് നാം രണ്ട് നമുക്ക് രണ്ട് എന്നാണ്. ലിയാനയ്ക്കുമൊരു കൂട്ട് വേണം. ചെറുപ്പത്തില്‍ തന്നെ കളിക്കാനൊക്കെ ഒരാള്‍ കൂടെയുണ്ടാകും, കൂട്ടുകാരെ പോലെ'' എന്നായിരുന്നു താരം പറഞ്ഞത്.

  ''ഡെബീന പറഞ്ഞപ്പോള്‍ ശരിക്കുമൊരു സര്‍പ്രൈസായിരുന്നു. ആദ്യം ഞാന്‍ കരുതിയത് തമാശ പറയുകയാണെന്നായിരുന്നു. വളരെ വലിയ സന്തോഷ വാര്‍ത്തയായിരുന്നു. ലിയാനയ്ക്കായി ഞങ്ങള്‍ എത്ര സന്തോഷിച്ചുവോ അതിലും സന്തോഷമുണ്ട് ഇപ്പോള്‍'' എന്നും താരം കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

  Recommended Video

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam


  ''ഞങ്ങള്‍ രണ്ടു പേര്‍ക്കും കുട്ടികളെ ഒരുപാട് ഇഷ്ടമാണ്. അതിനാല്‍ കുറച്ച് നാളുകളായി ശ്രമിക്കുന്നുണ്ടായിരുന്നു. എനിക്ക് കുട്ടികളെ ഒരുപാടിഷ്ടമാണ്. പക്ഷെ എളുപ്പമായിരുന്നില്ല. ഒരുപാട് കഷ്ടപ്പെട്ടാണ് ലിയാനയെ നേടിയത്. അവള്‍ വന്നതോടെ ജീവിതം മൊത്തം മാറിപ്പോയി. അവളുടെ വരവ് ജീവിതത്തിലെ ടേണിംഗ് പോയന്റാണ്'' എന്നും ഗുര്‍മീത് പറയുന്നുണ്ട്. സിനിമാ ലോകവും ടെലിവിഷന്‍ ലോകവും ഇരുവര്‍ക്കും ആശംസകളുമായി എത്തിക്കൊണ്ടിരിക്കുകയാണ്.

  2011 ലായിരുന്നു ഡെബീനയും ഗുര്‍മീതും വിവാഹം കഴിച്ചത്. കഴിഞ്ഞ ഏപ്രില്‍ മൂന്നിനാണ് ഡെബീനയ്ക്കും ഗുര്‍മീതിനും ആദ്യത്തെ കണ്‍മണി പിറക്കുന്നത്. ലിയാനയുടെ വരവ് ഇരുവും വലിയ ആഘോഷമാക്കി മാറ്റിയിരുന്നു. ഗര്‍ഭകാലത്തെക്കുറിച്ചുള്ള ഡെബീനയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകളും വീഡിയോകളുമൊക്കെ വൈറലായി മാറിയിരുന്നു. പിന്നാലെ ഇപ്പോഴിതാ അടുത്ത ആളും കുടുംബത്തിലേക്ക് എത്തുകയാണ്.

  Read more about: actress
  English summary
  Debina Bonnerjee Gets Pregnant Second Time After Giving Birth To Baby Four Months Ago
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X