സ്വന്തം വീട്ടില്‍ നിന്നും ഭാര്യ ചവിട്ടിപ്പുറത്താക്കി! 26 കൊല്ലം ഒരുമിച്ച് കഴിഞ്ഞത് ഭാര്യയുടെ ചതിയറിയാതെ!
ഓരുകാലത്ത് തിരക്കുള്ള നടനായിരുന്നു ദീപക് തിജോരി. നായകനായി തിളങ്ങാന്‍ സാധിച്ചില്ലെങ്കിലും സഹനടനായി ഒരുപാട് ഹിറ്റുകളുടെ ഭാഗമാകാന്‍ ദീപക്കിന് സാധിച്ചിരുന്നു. ആഷിഖി, സഡക്ക്, ജോ ജീത്താ വോ സിക്കന്ദര്‍, വാസ്തവ് തുടങ്ങിയ ഐക്കോണിക് സിനിമകളില്‍ മികച്ച പ്രകടനം കാഴ്ച വച്ച താരമാണ് ദീപക്. ഇപ്പോള്‍ അഭിനയത്തില്‍ സജീവമല്ലെങ്കിലും അന്നത്തെ തലമുറയിലുള്ളവര്‍ ദീപക്കിനെ മറക്കില്ല. പഴയ കാല ഹിന്ദി സിനിമകളിലെ സുപരിചിതമായ മുഖമായിരുന്നു ദീപക് തിജോരി.
ഫാഷന്‍ ഡിസൈനറായ ശിവാനി തിജോരിയാണ് ദീപക്കിന്റെ ഭാര്യ. ഇരുവര്‍ക്കും സമാറ എന്നൊരു മകളുമുണ്ട്. സിനിമയില്‍ വിജയം നേടാന്‍ സാധിച്ചുവെങ്കിലും ദീപക്കിന്റെ ദാമ്പത്യ ജീവിതം പ്രശ്‌നഭരിതമായിരുന്നു. 2017-18 കാലത്താണ് ദീപക്കും ശിവാനി വിവാഹ മോചിതരാകുന്നത്. സ്വന്തം വീട്ടില്‍ നിന്നും ദീപക്കിനെ ശിവാനി ചവിട്ടിപ്പുറത്താക്കുകയായിരുന്നു. ദീപക്കിന് മറ്റൊരു സ്ത്രീയുമായും ഉണ്ടായിരുന്ന ബന്ധമായിരുന്നു അതിന്റെ കാരണം.

എന്നാല്‍ അവിടം കൊണ്ട് തീരുന്നില്ല ആ കഥ. ദീപക്കും ശിവാനിയും വിവാഹ മോചനത്തിനായുള്ള നിയമ നടപടികള്‍ ആരംഭിച്ചതോടെയാണ് ഒരു ട്വിസ്റ്റുണ്ടാകുന്നത്. ആദ്യ ഘട്ടമായി മാര്യേജ് കൗണ്‍സിലറെ കണ്ടപ്പോഴാണ് തന്റെ വിവാഹ നിയമാനുസൃതമല്ലെന്ന് ദീപക്ക് ഞെട്ടലോടെ അറിയുന്നത്. ദീപക്കുമായി വിവാഹം കഴിക്കുന്നതിന് മുമ്പായി ശിവാനി തന്റെ മുന്‍ ഭര്‍ത്താവില്‍ നിന്നും നിയമപരമായി വിവാഹ മോചനം നേടിയിരുന്നില്ല എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
''26 കൊല്ലം ദാമ്പത്യ ജീവിതം നയിച്ച ശേഷം തങ്ങളുടെ വിവാഹം നിയമപരമായി അംഗീകരിക്കപ്പെട്ടതല്ല എന്ന് തിരിച്ചറിയേണ്ടി വരുമോ? ആരാണ് ഈ വികൃതി ഒപ്പിക്കുന്നതെന്ന് അറിയില്ല. പക്ഷെ ഈ കഥകളൊന്നും ഞങ്ങളെ ബാധിക്കില്ല. കോടതി തങ്ങള്‍ക്ക് മുന്നിലുള്ള കാര്യം നോക്കിയ തീരുമാനം പറയൂ. കോടതി ആശയക്കുഴപ്പത്തിലാക്കാനാണ് ആരൊക്കെയോ ഇത്തരത്തിലൊരു കഥയുണ്ടാക്കുന്നത്. വിവാഹ മോചനത്തിനൊപ്പം തന്നെ ജീവനാംശത്തെക്കുറിച്ചും തീരുമാനം എടുക്കണമല്ലോ'' എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് ശിവാനിയുടെ സഹോദരി പറഞ്ഞത്.
ദീപക്കിനെ വീട്ടില്‍ നിന്നും ചവിട്ടിയിറക്കിയെന്ന വാര്‍
ത്തകളും ശിവാനിയുടെ സഹോദരി നിഷേധിച്ചിരുന്നു. ''അവന്‍ അവിടെ വല്ലപ്പോഴുമായിരുന്നു താമസിച്ചിരുന്നത്. അവനൊരു കാമുകിയുണ്ട്. അവന്‍ അവളുടെ കൂടെയാണ് താമസിക്കുന്നത്. വീട്ടില്‍ വന്ന് പോവുകയായിരുന്നു. അവള്‍ക്ക് എങ്ങനെയാണ് അവനെ പുറത്താക്കാനാവുക. അവളുടെ കൊച്ചിന്റെ അച്ഛനല്ലേ. അവന് അവന്റെ മുറിയുണ്ട്. പുറത്താക്കിയാലും അവന്റെ പക്കല്‍ താക്കോലുണ്ടാകില്ല എന്ന് തോന്നുന്നുവോ'' എന്നാണ് ശിവാനിയുടെ സഹോദരി ചോദിച്ചത്.
അതേസമയം റിപ്പോര്‍ട്ടുകള്‍ നിഷേധിക്കാനോ സമ്മതിക്കാനോ ശിവാനി തയ്യാറായില്ല. ''ഞാന്‍ ഉപേക്ഷിക്കപ്പെട്ട ഭാര്യയാണ്. എനിക്ക് ചിലവുകള്‍ വഹിക്കാനാകില്ല. എനിക്കും മകള്‍ക്കും വേണ്ടത് തരാന്‍ ഭര്‍ത്താവിന് ബാധ്യതയുണ്ട്'' എന്നാണ് ശിവാനി ജീവനാംശത്തെക്കുറിച്ച് പറഞ്ഞത്.

ആഷിഖിയിലൂടെയാണ് ദീപക് തിജോരി അരങ്ങേറുന്നത്. അന്ന് തരംഗം തീര്‍ത്ത ചിത്രമായിരുന്നു ആഷിഖി. യുവാക്കള്‍ ഏറ്റെടുത്ത സിനിമ വലിയ താരങ്ങളൊന്നുമില്ലാതെ വന്ന ബോളിവുഡിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നാവുകയും ട്രെന്റ് സെറ്ററായി മാറുകയും ചെയ്തു. പിന്നീട് ദില്‍ ഹേ മാന്‍താ നഹീ, സഡക്ക്, കില്ലാഡി, ജോ ജീത്താ വഹീ സിക്കന്ദര്‍, കഭി ഹാന്‍ കഭി നാ, രാജ, ഗുലാം, ബാദ്ഷാ, തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചു.
അഭിനയത്തിന് പുറമെ സംവിധാനത്തിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. 2018 ല്‍ പുറത്തിറിയ സഹേബ് ബീവി ഓര്‍ ഗ്യാങ്‌സ്റ്ററിലാണ് അവസാനമായി ബിഗ് സ്‌ക്രീനിലെത്തിയത്. തുടര്‍ന്ന് അഭയ്, ഇല്ലീഗല്‍, ബുള്ളറ്റ് എന്നീ സീരിസുകളിലും അഭിനയിച്ചു. ബിഗ് ബോസ് സീസണ്‍ ലെ മത്സരാര്‍ത്ഥിയുമായിരുന്നു. ഇപ്പോള്‍ അഭിനയത്തില്‍ സജീവമല്ല.


Click it and Unblock the Notifications