For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിവാഹമോതിരം അഴിച്ചുമാറ്റി ദീപിക! രണ്‍വീറുമായി പിരിയാന്‍ ഉറച്ച് താരം! വൈറലായി വീഡിയോ

  |

  ബോളിവുഡിലെ പവര്‍ കപ്പിളാണ് രണ്‍വീര്‍ സിംഗും ദീപിക പദുക്കോണും. ഇരുവരുടേയും പ്രണയവും വിവാഹവുമൊക്കെ സിനിമാ ലോകം ഏറെ ആഘോഷിച്ചതാണ്. തങ്ങളുടെ പ്രണയം പരസ്യമായി തന്നെ പ്രകടിപ്പിക്കാന്‍ മടി കാണിക്കാത്തവരാണ് രണ്‍വീറും ദീപികയും. പലരുടേയും മാതൃകാ ദമ്പതികളാണ് രണ്‍വീറും ദീപികയും. സിനിമയിലെ സൂപ്പര്‍ ഹിറ്റ് ജോഡി ജീവിതത്തിലും ആരാധകരുടെ പ്രിയ ജോഡിയാണെന്നാണ് നിസ്സംശയം പറയാം.

  Also Read: പാൻ ഇന്ത്യൻ താരമായിട്ടും ദുൽഖർ സ്‌ക്രീനിൽ ലിപ് ലോക്ക് ചെയ്യാത്തത് എന്താണ്; സോഷ്യൽ മീഡിയയിൽ ചൂടൻ ചർച്ച

  എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആരാധകരെ ഒരേസമയം ഞെട്ടിക്കുകയും സങ്കടപ്പെടുത്തുകയും ചെയ്യുന്ന വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. രണ്‍വീറിന്റേയും ദീപികയുടേയും ദാമ്പത്യ ജീവിതത്തില്‍ വിള്ളലുകള്‍ ഉടലെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഒരു ഫിലിം ക്രിട്ടിക്കിന്റെ ട്വീറ്റിനെ തുടര്‍ന്നായിരുന്നു സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. ഇപ്പോഴിതാ ചര്‍ച്ച മറ്റൊരു തലത്തിലേക്ക് എത്തിയിരിക്കുകയാണ്.

  ഈയ്യടുത്ത് ഫിലിം ഫെയര്‍ അവാര്‍ഡ് ഏറ്റുവാങ്ങവെ രണ്‍വീര്‍ ദീപികയെ ബാക്ക് സ്‌റ്റേജില്‍ നിന്നും വേദിയിലേക്ക് കൂട്ടിക്കൊണ്ടു വരികയും തന്റെ വിജയങ്ങള്‍ക്ക് നന്ദി പറയുകയും ചുംബിക്കുകയും ചെയ്തിരുന്നു. ആരാധകര്‍ ഏറ്റെടുത്തതായിരുന്നു ഈ പ്രണയ നിമിഷം. എന്നാല്‍ ആ കാഴ്ച കഴിഞ്ഞ് വെറും ദിവസങ്ങള്‍ മാത്രം പിന്നിടുമ്പോള്‍ ആരാധകരെയാകെ ആശങ്കയിലാക്കുന്ന വാര്‍ത്തകളാണ് പ്രചരിക്കുന്നത്. വിശദമായി വായിക്കാം തുടര്‍ന്ന്.

  Also Read: 'ആ സംഭവം ഷൂട്ടിം​ഗ് മുടക്കി, സിനിമയെ ബാധിച്ചു'; ലേഡീസ് ആന്റ് ജെന്റിൽമാനെക്കുറിച്ച് സിദ്ദിഖ്

  ഇന്ന് രാവിലെ ദീപികയുടെ എയര്‍പ്പോര്‍ട്ടില്‍ നിന്നുമുള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. അമ്മ ഉജ്ജല പദുക്കോണിനൊപ്പമാണ് വീഡിയോയില്‍ ദീപികയെത്തിയത്. കറുത്ത ടീ ഷര്‍ട്ടും സ്ലീവ് ലെസ് സ്വറ്ററുമാണ് ദീപിക ധരിച്ചിരിക്കുന്നത്. നീല ഡെനിമും കറുത്ത ബൂട്ടും കൂടെയാകുമ്പോള്‍ സ്‌റ്റൈലിഷ് ലുക്കിലാണ് ദീപിക എത്തിയിരിക്കുന്നത്. എന്നാല്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ പോയത് മറ്റൊന്നിലേക്കായിരുന്നു.

  Also Read: പ്രണയ തകര്‍ച്ചകള്‍, മൂന്നാം മാസം പിരിഞ്ഞ വിവാഹ നിശ്ചയം! തൃഷയുടെ ജീവിതത്തില്‍ സംഭവിച്ചത്...

  സോഷ്യല്‍ മീഡിയ കണ്ടെത്തിയത് ദീപിക കയ്യില്‍ വിവാഹ മോതിരം ധരിച്ചിട്ടില്ല എന്നതാണ്. ഇതോടെ താരം വിവാഹ മോചനം തേടുകയാണെന്ന വാര്‍ത്ത ശരിയാണോ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. നിരവധി പേരാണ് കമന്റുകളിലൂടെ തങ്ങളുടെ ആശങ്ക രേഖപ്പെടുത്തി കൊണ്ട് എത്തിയിരിക്കുന്നത്. എന്താണ് വാര്‍ത്തകള്‍ക്ക് പിന്നിലെ വസ്തുത എന്നറിയാനായി ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍.

  അതേസമയം, കഴിഞ്ഞ ദിവസം ദീപികയെക്കുറിച്ച് രണ്‍വീര്‍ മനസ് തുറന്നിരുന്നു. താനും ദീപികയും പത്ത് വര്‍ഷമായി ഒരുമിച്ചുണ്ടെന്നും താന്‍ ദീപികയെ വളരെയധികം ബഹുമാനിക്കുന്നുണ്ടെന്നുമാണ് രണ്‍വീര്‍ ഒരു പരിപാടില്‍ വച്ച് പറഞ്ഞത് പറഞ്ഞത്. തങ്ങളെ അധികം വൈകാതെ തന്നെ വീണ്ടും സ്‌ക്രീനില്‍ ഒരുമിച്ച് കാണാമെന്നും രണ്‍വീര്‍ പറഞ്ഞിരുന്നു. ഇരുവരും 83ല്‍ ഒരുമിച്ചെത്തിയിരുന്നു. തന്റെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും നല്ല കാര്യമാണ് ദീപിക എന്നാണ് രണ്‍വീര്‍ പറയുന്നത്. തന്റെ ജീവിതത്തില്‍ ദീപികയുണ്ടെന്നതില്‍ താന്‍ ഒരുപാട് കടപ്പെട്ടിരിക്കുന്നതായും രണ്‍വീര്‍ പറഞ്ഞിരുന്നു.

  അതേസമയം ദീപികയുടെ ആരോഗ്യത്തെക്കുറിച്ചുള്ള വാര്‍ത്തകളാണ് കഴിഞ്ഞ ദിവസം ആരാധകരെ ആശങ്കപ്പെടുത്തിയത്. ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലാണ് താരത്തെ പ്രവേശിപ്പിച്ചത്. നേരത്തെ ജൂണ്‍ 15 നും ദീപികയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

  ഹൃദയമിടിപ്പ് കൂടിയതിനെ തുടര്‍ന്നായിരുന്നു ദീപികയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിശോനയും ടെസ്റ്റുകളും നടത്തിയ ശേഷം താരത്തെ ഡിസ്ചാര്‍ജ് ചെയ്യുകയായിരുന്നു. അതേസമയം താരത്തിനോട് രണ്ടാഴ്ച സമ്പൂര്‍ണ വിശ്രമം നിര്‍ദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്.

  English summary
  Deepika Is Not Wearing Wedding Ring Video Goes Viral Amid Seperation Rumours
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X