ദീപികയെ അഗാതമായി പ്രണയിച്ച ധോണി, മുടി വെട്ടിയതും നടിക്ക് വേണ്ടി; യുവരാജ് വന്നതോടെ എല്ലാം മാറി

ബോളിവുഡും ക്രിക്കറ്റും തമ്മിലുള്ള അഭേദ്യമാണ്. ഇന്ത്യന്‍ ജനതയെ ഒരുമിപ്പിക്കുന്നതാണ് സിനിമയും ക്രിക്കറ്റും. അതുകൊണ്ട് തന്നെ ആ രണ്ട് മേഖലകളും തമ്മിലും അടുത്ത ബന്ധമുണ്ട്. ക്രിക്കറ്റ് താരങ്ങളും ബോളിവുഡ് താരങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതും പ്രണയത്തിലാകുന്നതും വിവാഹം കഴിക്കുന്നതുമൊക്കെ പതിവാണ്. മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡിയും ശര്‍മിള ടഗോറും മുതല്‍ അഥിയ ഷെട്ടിയും കെഎല്‍ രാഹുലും വരെ നീണ്ടു നില്‍ക്കുന്നതാണ് ബോളിവുഡ്-ക്രിക്കറ്റ് പ്രണയങ്ങള്‍.

ക്രിക്കറ്റ് ലോകത്തെ പല താരങ്ങളേയും ബോളിവുഡ് സുന്ദരിമാരുമായി ബന്ധപ്പെടുത്തി ഗോസിപ്പുകള്‍ പ്രചരിച്ചിട്ടുണ്ട്. അത്തരത്തില്‍ വലിയൊരു ചര്‍ച്ചയായി മാറിയ ഗോസിപ്പായിരുന്നു ദീപിക പദുക്കോണും എംഎസ് ധോണിയും തമ്മിലുള്ളത്. ഇന്ത്യന്‍ സിനിമയിലെ തന്നെ സൂപ്പര്‍ നായികയാണ് ദീപിക പദുക്കോണ്‍. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നായികമാരില്‍ ഒരാള്‍. ധോണിയാകട്ടെ ക്രിക്കറ്റ് ലോകത്തെ ഇതിഹാസ താരവും.

Deepika Padukone

ധോണിയും ദീപികയും പ്രണയത്തിലാണെന്ന വാര്‍ത്ത ഒരുകാലത്ത് വലിയ ചര്‍ച്ചാ വിഷയമായിരുന്നു. പക്ഷെ ആ പ്രണയത്തിന് അധികനാള്‍ ആയുസുണ്ടായിരുന്നില്ല. ധോണി ദീപികയുമായി പിരിയാന്‍ കാരണം യുവരാജ് സിംഗും ദീപികയും തമ്മിലുള്ള അടുപ്പമായിരുന്നു കാരണമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

ഓം ശാന്തി ഓമിലൂടെയായിരുന്നു ദീപികയുടെ അരങ്ങേറ്റം. ചിത്രത്തിലൂടെ ദീപിക നിരവധിപേരുടെ ഹൃദയത്തില്‍ കടന്നുകൂടി. അതിലൊരാളായിരുന്നു എംഎസ് ധോണി. ധോണിയും ഇന്ത്യന്‍ ക്രിക്കറ്റില്‍ ഉദിച്ചുയരുന്ന കാലമായിരുന്നു അത്. ദീപികയോടുള്ള ക്രഷ് ധോണി പരസ്യമായി തന്നെ പറയുകയും ചിത്രത്തിലെ നായകന്‍ ഷാരൂഖ് ഖാനോട് പ്രത്യേക സ്‌ക്രീനിംഗ് ആവശ്യപ്പെടുകയും ചെയ്തു. ഇതിന് ശേഷം ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ട്വന്റി-20 മത്സരത്തില്‍ അതിഥിയായി ദീപികയുമെത്തി. അന്ന് ധോണിയുടെ ക്ഷണം സ്വീകരിച്ചായിരുന്നു ദീപികയെത്തിയത്. ഇതോടെ ഗോസിപ്പ് കോളങ്ങള്‍ സജീവമായി മാറി.

ധോണിയും ദീപികയും പ്രണയത്തിലാണെന്ന വാര്‍ത്ത കാട്ടുതീ പോലെ പ്രചരിച്ചു. ഇതിനിടെ ധോണി തന്റെ നീളന്‍ മുടി മുറിച്ചത് പോലും ദീപികയ്ക്ക് വേണ്ടിയാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ തങ്ങള്‍ക്കിടയിലെ സൗഹൃദത്തെക്കുറിച്ച് ദീപികയോ ധോണിയോ പരസ്യമായി സംസാരിച്ചതേയില്ല. പക്ഷെ അധികം വൈകാതെ ഇരുവരും പിരിഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു. തൊട്ടു പിന്നാലെ ദീപികയും യുവരാജ് സിംഗും അടുപ്പത്തിലാണെന്ന വാര്‍ത്തയും ആരാധകര്‍ കേട്ടു.

Deepika Padukone

ധോണിയും യുവരാജും സഹതാരങ്ങളും അടുത്ത സുഹൃത്തുക്കളുമായിരുന്നു. ദീപികയും യുവിയും അടുത്തതോടെയാണ് ധോണി ദീപികയില്‍ നിന്നും അകലം പാലിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഈ റിപ്പോര്‍ട്ടുകളോടൊന്നും താരങ്ങള്‍ ആരും തന്നെ പ്രതികരിച്ചിട്ടില്ല. പിന്നീട് 2010 ല്‍ ധോണി സാക്ഷി സിംഗിനെ വിവാഹം കഴിച്ചു.

അതേസമയം, 2018 ലാണ് ഏറെ നാളത്തെ പ്രണയത്തിന് ശേഷം ദീപിക പദുക്കോണ്‍ നടന്‍ രണ്‍വീര്‍ സിംഗിനെ വിവാഹം കഴിക്കുന്നത്. ഇന്ന് ബോളിവുഡിലെ പവര്‍ കപ്പിളാണ് ദീപികയും രണ്‍വീറും. രാം ലീല എന്ന സിനിമയുടെ ചിത്രീകരണ സമയത്താണ് ഇരുവരും പ്രണയത്തിലാകുന്നത്. ഈയ്യടുത്താണ് ഇരുവര്‍ക്കും മകള്‍ ജനിച്ചത്. മകള്‍ക്ക് ദുവ എന്നാണ് ദീപികയും രണ്‍വീറും പേരിട്ടിരിക്കുന്നത്.

Read more about: deepika padukone
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X