നായികയാകാൻ ​ഗർഭിണിയാകരുത്, കരാ‍ർ ഇഷ്ടപ്പെടാതെ കരീന, പ്രിയങ്കയെ മാറ്റി; ദീപികയിലേക്ക് രാം ലീല എത്തിയതി​ങ്ങനെ

ബോളിവുഡിൽ ഏതോാരു നടിയും ആ​ഗ്രഹിക്കുന്ന കാര്യമാണ് സംവിധായകൻ സഞ്ജയ് ലീല ബൻസാലിയുടെ സിനിമകളിൽ അഭിനയിക്കുക എന്നത്. അത്രയും ശ്രദ്ധേയമായ സ്ത്രീ കഥാപാത്രങ്ങളാണ് ഇദ്ദേഹത്തിന്റെ സിനിമകളിലുണ്ടാകാറ്. എന്നാൽ എളുപ്പത്തിൽ ബൻസാലി തന്റെ സിനിമകളിൽ നായികയെ തെരഞ്ഞെടുക്കില്ല. പെർഫെക്ഷന് വലിയ പ്രാധാന്യം സംവിധായകൻ നൽകുന്നു. ഐശ്വര്യ റായ്, ദീപിക പദുകോൺ, ആലിയ ഭട്ട് എന്നിവർക്ക് ഒന്നിലേറെ സഞ്ജയ് ലീല ബൻസാലി സിനിമകളിൽ അഭിനയിക്കാനായി.

Also Read
സാരിയില്‍ നിന്നും ചുരിദാറിലേക്ക് മാറിയത്! ഫ്രോക്ക് വേണമെന്ന് ആവശ്യം! അമ്മയെ പരിഹസിച്ച് മകൾ
സാരിയില്‍ നിന്നും ചുരിദാറിലേക്ക് മാറിയത്! ഫ്രോക്ക് വേണമെന്ന് ആവശ്യം! അമ്മയെ പരിഹസിച്ച് മകൾ

നടി പ്രിയങ്ക ചോപ്രയ്ക്ക് രണ്ട് സിനിമകൾ ലഭിച്ചു. പക്ഷെ രാം ലീല എന്ന ഈ സിനിമകളിലൊന്നിൽ ഐറ്റം ഡാൻസ് മാത്രമായിരുന്നു പ്രിയങ്കയ്ക്ക്. യഥാർത്ഥത്തിൽ ഈ സിനിമയിൽ നായികയായി ആദ്യം പരി​ഗണിച്ചത് പ്രിയങ്ക ചോപ്രയെയാണ്. എന്നാൽ പിന്നീട് ഈ വേഷം ​ദീപിക പദുകോണിലേക്ക് എത്തി. ഇതേക്കുറിച്ച് പ്രിയങ്കയുടെ അമ്മ മധു ചോപ്ര ഒരിക്കൽ സംസാരിച്ചിട്ടുണ്ട്.

Deepika Padukone  Priyanka Chopra   Kareena

ഞാൻ ക്ലിനിക്കിൽ രോ​ഗികൾക്കൊപ്പമായിരുന്നപ്പോൾ പ്രിയങ്ക അദ്ദേഹത്തിന്റെ (സംവിധായകൻ സഞ്ജയ് ലീല ബൻസാലി) ഓഫീസിലേക്ക് പോയി. തിരിച്ച് വന്ന അവൾ ഞാൻ ഒരു ​​ഗാനരം​ഗം മാത്രമേ ചെയ്യുന്നുള്ളൂ എന്ന് പറഞ്ഞു. എന്ത് പറ്റിയെന്ന് ഞാൻ ചോദിച്ചു. അതാണ് നല്ലതെന്ന് തോന്നുന്നെന്ന് അവൾ പറഞ്ഞു. പ്രിയങ്ക നന്നായി ആലോചിച്ചെടുത്ത തീരുമാനമായിരിക്കാമത്. അവർ തമ്മിൽ നല്ല ചില ചർച്ചകൾ നടന്നിരിക്കാം. സഞ്ജയ് ലീല ബൻസാലിയും പ്രിയങ്ക ചോപ്രയും ഇന്നും നല്ല സുഹൃത്തുക്കളാണെന്നും പ്രതികാര ബുദ്ധിയോടെ പ്രവർത്തിക്കുന്ന ആളല്ല പ്രിയങ്കയെന്നും മധു ചോപ്ര പറഞ്ഞു. പിന്നീട് ബൻസാലിയുടെ ബാജിരാവോ മസ്താനി എന്ന സിനിമയിൽ പ്രിയങ്കയ്ക്ക് ശ്രദ്ധേയ വേഷം ലഭിച്ചു.

ദീപിക പദുകോണിന്റെ കരിയറിൽ വഴിത്തിരിവായ സിനിമയാണ് രാം ലീല. പിന്നീട് ബൻസാലി സിനിമകളിലെ സ്ഥിരം സാന്നിധ്യമായി ദീപിക. ബാജിരാവോ മസ്താനി, പത്മാവത് എന്നീ സിനിമകളിൽ നായികാ വേഷം ചെയ്തു. രാം ലീലയിൽ നായികയായി നടി കരീന കപൂറിനെയും പരി​ഗണിച്ചിരുന്നു. അക്കാലത്ത് കരീന ബോളിവുഡിലെ ഏറ്റവും തിരക്കുള്ള നായിക നടിയാണ്. എന്നാൽ ഈ ഓഫർ അവസാന ഘട്ടത്തിൽ കരീന വേണ്ടെന്ന് വെച്ചു. ഷൂട്ടിം​ഗ് പൂർത്തിയാകുന്നത് വരെ ​ഗർഭിണിയാകരുത് എന്നതുൾപ്പെടെയുള്ള വ്യവസ്ഥകൾ ബൻസാലി വെച്ചതാണ് ഇതിന് കാരണമായത്. മറ്റൊരു കാര്യം പ്രിയങ്ക ചോപ്രയ്ക്ക് പകരം കങ്കണ റണൗത്തിനെ രാം ലീലയിൽ ഐറ്റം ഡാൻസിനായി സമീപിച്ചിരുന്നു എന്നതാണ്. എന്നാൽ ഐറ്റം ഡാൻസ് ചെയ്യാൻ താൻ തയ്യാറല്ലെന്ന് പറഞ്ഞ് കങ്കണ നിരസിച്ചു.

Read more about: deepika padukone
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X