For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഇനി ജീവിക്കേണ്ടതില്ലെന്ന് തോന്നി'; ബച്ചന് മുന്നിലിരുന്ന് വിതുമ്പി ദീപിക പദുക്കോണ്‍

  |

  ബോളിവുഡിലെ സൂപ്പര്‍ നായികയാണ് ദീപിക പദുക്കോണ്‍. ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നായികമാരില്‍ ഒരാള്‍. ഓം ശാന്തി ഓം ഷാരൂഖ് ഖാന്‍ ചിത്രത്തിലൂടെയായിരുന്നു ദീപികയുടെ അരങ്ങേറ്റം. അവിടുന്നങ്ങോട്ട് ദീപികയ്ക്ക് കരിയറില്‍ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഹിറ്റുകള്‍ ഒന്നിന് പിറകെ ഒന്നായി വന്നു കൊണ്ടിരുന്നു. ഹിറ്റുകള്‍ക്കൊപ്പം തന്നെ ദീപികയിലെ നടിയും വളര്‍ന്നു. ഇന്ന് ബോളിവുഡിലെ നമ്പര്‍ ഹീറോയിന്‍ ആണ് ദീപിക. എന്നാല്‍ കരിയറിലെ ഉയര്‍ച്ചയിലും ജീവിതത്തിലെ ഒരു ഘട്ടത്തില്‍ കടുത്ത വിഷാദത്തിലൂടെ കടന്നു പോകേണ്ടി വന്നിരുന്നു ദീപികയ്ക്ക്.

  അതിസുന്ദരിയായി എത്തി പുഞ്ചിരിതൂകി ഭാവന; പുത്തന്‍ ചിത്രങ്ങള്‍ വൈറല്‍

  തന്റെ വിഷാദരോഗത്തെക്കുറിച്ച് പിന്നീട് ദീപിക തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. സമാന അവസ്ഥയിലൂടെ കടന്നു പോകുന്നവരെ സഹായിക്കാനായി എന്‍ജിഒയും ആരംഭിച്ചിരുന്നു ദീപിക. ഇപ്പോഴിതാ വിഷാദത്തെക്കുറിച്ചുള്ള ദീപികയുടെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. ബോളിവുഡിന്റെ ഷെഹന്‍ഷാ അമിതാഭ് ബച്ചന്‍ അവതാരകനായി എത്തുന്ന കോന്‍ ബനേഗ കറോര്‍പതിയില്‍ കഴിഞ്ഞ ദിവസം അതിഥികളായി എത്തിയത് ദീപികയും സംവിധായക ഫറാ ഖാനുമായിരുന്നു. ഈ പരിപാടിയിലായിരുന്നു ദീപിക മനസ് തുറന്നത്.

  കെബിസിയില്‍ അതിഥികളായി എത്തുന്ന താരങ്ങള്‍ മറ്റാര്‍ക്കെങ്കിലും വേണ്ടിയാകും മത്സരിക്കുക. ഇങ്ങനെ എന്തിന് വേണ്ടിയാണ് മത്സരിക്കുന്നതെന്ന ബച്ചന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ദീപിക. 'സര്‍, 2014 ല്‍ എനിക്ക് വിഷാദരോഗമുണ്ടായിരുന്നു. പിന്നീട് ഞാന്‍ മാനസികാരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരു എന്‍ജിഒയ്ക്ക് രൂപം നല്‍കിയിരുന്നു. മാനസിക ആരോഗ്യത്തെക്കുറിച്ച് ആളുകളെ ബോധവത്കരിക്കുകയാണ്'' ഇതിന് വേണ്ടിയാണ് താന്‍ മത്സരിക്കുന്നതെന്ന് ദീപിക വ്യക്തമാക്കി.

  പിന്നാലെ ദീപിക താന്‍ കടന്നു പോന്ന അവസ്ഥയെക്കുറിച്ച് മനസ് തുറക്കുകയായിരുന്നു. ''എനിക്ക് ജോലിയ്ക്ക് പോകാന്‍ തോന്നിയില്ല. ആരേയും കാണാന്‍ തോന്നിയില്ല. പുറത്ത് പോയതേയില്ല. ഒന്നും തന്നെ ചെയ്യാന്‍ തോന്നിയിരുന്നില്ല. ഒരുപാട് തവണ, ഞാനിത് പറയാന്‍ പാടുണ്ടോ എന്നറിയില്ല, ഇനി ജീവിക്കേണ്ടതില്ലെന്ന് പോലും ചിന്തിച്ചു'' എന്നായിരുന്നു ദീപികയുടെ വാക്കുകള്‍. താരം പറയുന്നത് അത്രയും ശ്രദ്ധയോടെ കേട്ടിരിക്കുകയായിരുന്നു അമിതാഭ് ബച്ചന്‍. പിന്നാലെ ഫറാ ഖാനും തന്റെ അനുഭവങ്ങള്‍ പങ്കുവച്ചു. ദീപിക വിഷാദത്തിലൂടെ കടന്നു പോകുമ്പോള്‍ തന്റെ സിനിമയായ ഹാപ്പി ന്യൂ ഇയറില്‍ അഭിനയിക്കുകയായിരുന്നുവെന്ന് ഫറ പറഞ്ഞു.

  ''സത്യം പറയട്ടെ, അവള്‍ കടന്നു പോകുന്നത് എന്തിലൂടെയാണെന്ന് ഒരു ശതമാനം പോലും ഞങ്ങളാരും അറിഞ്ഞിരുന്നില്ല. ഒരുപാട് വര്‍ഷം ഞാന്‍ കരുതിയിരുന്നത് ഇവള്‍ ഇത്തരത്തിലൊരു അവസ്ഥയിലൂടെ കടന്നു പോയിട്ടേയില്ലായിരുന്നുവെന്നാണ്'' എന്നായിരുന്നു ഫറ ഖാന്‍ പറഞ്ഞത്. പിന്നാലെ ബച്ചനും തന്റെ അഭിപ്രായം രേഖപ്പെടുത്തി. ഇനിയൊരിക്കലും നിങ്ങള്‍ക്ക് ഇതുപോലൊരു അവസ്ഥയിലൂടെ കടന്നു പോകേണ്ടി വരരുതേയെന്ന് പ്രാര്‍ത്ഥിക്കുന്നതായി ബച്ചന്‍ പറഞ്ഞു. തന്റെ കഥ പറഞ്ഞതിലൂടെ സമാനമായ അവസ്ഥ നേരിടുന്ന ഒരുപാട് പേര്‍ക്ക് ദീപിക പ്രചോദനമായി മാറുമെന്നും ബച്ചന്‍ കൂട്ടിച്ചേര്‍ത്തു.

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  Also Read: അവള്‍ക്ക് കൊടുക്കാന്‍ പറ്റിയ ഏറ്റവും മികച്ച സമ്മാനായിരുന്നു അത്; ഇഷയെ കുറിച്ച് സംസാരിച്ച് അനൂപ് കൃഷ്ണന്‍

  അതേസമയം താന്‍ മത്സരിക്കുന്നത് 17 മാസം മാത്രം പ്രായമുള്ള അയാന്‍ഷ് എന്ന കുട്ടിയ്ക്ക് വേണ്ടിയാണെന്ന് ഫറ ഖാന്‍ അറിയിച്ചു. സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫിയെന്ന അവസ്ഥയിലൂടെ കടന്നു പോവുകയാണ് കുട്ടി. ഒരു ഇഞ്ചക്ഷന് 16 കോടിയാണ് ചെലവെന്നും ഫറ ഖാന്‍ പറഞ്ഞു. ഇതേക്കുറിച്ച് ഫറ പറഞ്ഞതും കുട്ടിയുടെ ചികിത്സയ്ക്കായി താന്‍ പണം നല്‍കാമെന്ന് ബച്ചന്‍ വാഗ്ദാനം നല്‍കുകയും ചെയ്തു. അതേസമയം അമിതാഭ് ബച്ചനും ദീപിക പദുക്കോണും പീക്കുവിന് ശേഷം വീണ്ടും ഒരുമിക്കുകയാണ്. ദ ഇന്റേണിന്റെ ഹിന്ദി റീമേക്കിലാണ് ഇരുവരും വീണ്ടും ഒരുമിക്കുന്നത്.

  English summary
  Deepika Padukone Gets Emotional While Explaining Depression Phase To Amitabh Bachchan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X