Just In
- 2 hrs ago
നോബിക്ക് മാത്രം മോഹൻലാലിന്റെ ഒരു ഉപദേശം, പുതിയ ക്യാപ്റ്റനായി താരം
- 2 hrs ago
സങ്കടത്തോടെ ഹൗസിൽ നിന്ന് പടിയിറങ്ങി മിഷേൽ, അവസാനമായി മോഹൻലാലിനോട് ഒരു അഭ്യർത്ഥന....
- 3 hrs ago
ബിഗ് ബോസ് ഹൗസിലെ പ്രണയം തുറന്ന് സമ്മതിച്ച് സൂര്യ, പേര് വെളിപ്പെടുത്തുമെന്ന് മോഹൻലാൽ
- 4 hrs ago
5 മണിക്ക് ശിവാജി ഗണേശൻ സമയം നൽകി, എന്നാൽ ബിജു മേനോൻ എത്തിയത് 7 മണിക്ക്, അന്ന് സംഭവിച്ചത്
Don't Miss!
- Finance
'ചൂസ് ടു ചലഞ്ച്'... വനിതാ ദിനത്തില്‍ കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്റെ ചലഞ്ച് ഇങ്ങനെ!
- News
കേരള നിയമസഭാ തെരഞ്ഞെടുപ്പ് 2021: രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള കോവിഡ് മാര്‍ഗനിര്‍ദ്ദേങ്ങള്‍ പുറത്തിറക്കി
- Sports
പട നയിച്ച് പീറ്റേഴ്സന്, വെടിക്കെട്ട് പ്രകടനം- ഇംഗ്ലണ്ട് ലെജന്റ്സിന് അനായാസ വിജയം
- Automobiles
മൂന്ന് വരി ഡിഫെൻഡർ 130 മോഡൽ പുറത്തിറക്കുമെന്ന് ലാൻഡ് റോവർ
- Lifestyle
നിക്ഷേപ നടപടികള്‍ വിജയിക്കുന്ന രാശിക്കാര്‍
- Travel
പാട്ടുപുരയില്‍ പള്ളിയുറങ്ങുന്ന കന്യകയായ ദേവി!! വിളിച്ചാല്‍ വിളികേള്‍ക്കുന്ന ബാലദുര്‍ഗ്ഗ, അറിയാം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
വീട്ടുകാര്‍ നിന്നെ ഓര്‍ത്ത് അഭിമാനിക്കുന്നുണ്ടാകുമല്ലോ? അധിക്ഷേപ സന്ദേശം അയച്ചയാളോട് ദീപിക
ബോളിവുഡിന്റെ കിരീടം വെക്കാത്ത റാണിയാണ് ദീപിക പദുക്കോണ്‍. സൂപ്പര്‍ താരങ്ങളുടെ നായികയായും ഒറ്റയ്ക്കൊരു സിനിമയെ തോളിലേറ്റി വിജയിപ്പിക്കാനും തനിക്ക് സാധിക്കുമെന്ന് ഇതിനോടകം തന്നെ ദീപിക തെളിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ തെന്നിന്ത്യന്‍ സിനിമയിലേക്കും കടന്നുവരികയാണ് ദീപിക. മികച്ച അഭിനേത്രിയും താരവുമെന്നത് പോലെ തന്നെ തന്റെ നിലപാടുകള്‍ തുറന്നു പറയുന്നതിലും ദീപിക മുന്നിലാണ്.
ജെഎന്‍യു വിദ്യാര്‍ത്ഥി സമരത്തിന് പിന്തുണയുമായി എത്തിയത് മുതല്‍ ദീപികയുടെ നിലപാട് പ്രഖ്യാപിക്കലുകള് വാര്‍ത്തകളില്‍ നിറഞ്ഞിട്ടുണ്ട്. തന്റെ ജീവിതത്തിലെ കെട്ടകാലത്തെ കുറിച്ച് തുറന്നു പറയാനും ദീപിക മടിക്കാറില്ല. കടുത്ത ഡിപ്രഷനിലൂടെ താന്‍ കടന്നു പോയതിനെ കുറിച്ച് ദീപിക പലപ്പോഴായി തുറന്നു പറഞ്ഞിട്ടുണ്ട്. സമാനമായ അവസ്ഥയിലൂടെ കടന്നു പോകുന്നവരെ സഹായിക്കാനും ദീപിക ശ്രമിക്കാറുണ്ട്.
സോഷ്യല്‍ മീഡിയയിലെ അതിക്രമങ്ങളോടും ദീപിക തുറന്നടിക്കാറുണ്ട്. ഇപ്പോഴിതാ തന്നോട് അപമര്യാദയായി പെരുമാറിയ ഒരാള്‍ക്ക് ദീപിക നല്കിയ മറുപടി സോഷ്യല്‍ മീഡിയയുടേയും ആരാധകരുടേയും ശ്രദ്ധ നേടുകയായിരുന്നു. തനിക്ക് തുടര്‍ച്ചയായി അധിക്ഷേപ സന്ദേശങ്ങള്‍ അയച്ച വ്യക്തിയെ തുറന്നു കാണിച്ചു കൊണ്ടായിരുന്നു ദീപികയുടെ പ്രതികരണം. തനിക്ക് ലഭിച്ച സന്ദേശങ്ങളുടെ സ്ക്രീന്‍ഷോട്ട് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു കൊണ്ടായിരുന്നു ദീപികയുടെ പ്രതികരണം.
തന്നെ അധിക്ഷേപിച്ചയാളോടായി നിങ്ങളുടെ കുടുംബവും സുഹൃത്തുക്കളും നിങ്ങളെ ഓര്‍ത്ത് വളരെയധികം അഭിമാനിക്കുന്നുണ്ടാകുമല്ലേ എന്നായിരുന്നു ദീപിക ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചത്. താരത്തിന്റെ പ്രതികരണത്തിന് പിന്തുണയുമായി ആരാധകരുമെത്തിയിട്ടുണ്ട്. ഇത്തരക്കാര്‍ യാതൊരു ദയയും അര്‍ഹിക്കുന്നില്ല. ചുട്ടമറുപടി നല്കി വായടപ്പിക്കണമെന്നാണ് ആരാധകര്‍ പറയുന്നത്. നേരത്തേയും ഇത്തരത്തില്‍ മോശമായി പെരുമാറിയവര്ക്കും അശ്ലീല കമന്റുകള്‍ക്കും ചുട്ടമറുപടി നല്കി ദീപിക കയ്യടിനേടിയിരുന്നു.
അതേസമയം, ദീപികയുടേതായി നിരവധി സിനിമകളാണ് റിലീസിന് തയ്യാറെടുക്കുന്നത്. ഷാരൂഖ് ഖാനും ജോണ്‍ എബ്രഹാമിനും ഒപ്പം അഭിനയിക്കുന്ന പഠാന്, ഹൃത്വിക് റോഷന്റെ ഫൈറ്റര്‍, സിദ്ധാന്ഥ് ചതുര്‍വേദിയ്ക്കും അനന്യ പാണ്ഡയ്ക്കുമൊപ്പം അഭിനയിക്കുന്ന ചിത്രം, രണ്‍വീറിനൊപ്പം അഭിനയിക്കുന്ന 83 എന്നിവയാണ് ദീപികയുടെ പുതിയ ബോളിവുഡ് ചിത്രങ്ങള്‍. 1983 ല്‍ ക്രിക്കറ്റ് ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന്റെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തില്‍ കപില്‍ ദേവായി രണ്‍വീര്‍ എത്തുമ്പോള്‍ കപിലിന്റെ ഭാര്യയുടെ വേഷത്തിലാണ് ദീപികയെത്തുന്നത്. ജീവിതത്തിലെ ഭാര്യയും ഭര്‍ത്താവും വീണ്ടും നായകനും നായികയുമായി എത്തുന്നത് കാണാനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഇതിനിടെ പ്രഭാസിനൊപ്പം തെലുങ്ക് ചിത്രത്തിലും ദീപിക നായികയായെത്തുന്നുണ്ട്. ഹോളിവുഡ് ചിത്രമായ ദ ഇന്റേണിന്റെ ബോളിവുഡും അണിയറയിലൊരുങ്ങുന്നുണ്ട്. അന്തരിച്ച നടന് ഋഷി കപൂറായിരുന്നു ചിത്രത്തില്‍ പ്രധാന വേഷത്തിലെത്താനിരുന്നത്.