അവള്‍ക്ക് ഭ്രാന്താണ്! ഞാന്‍ നല്‍കിയ വിലകൂടി സമ്മാനങ്ങളെല്ലാം മറന്നു; ദീപികയ്‌ക്കെതിരെ സിദ്ധാര്‍ത്ഥ് മല്യ

ബോളിവുഡിലെ പവര്‍ കപ്പിളാണ് ദീപിക പദുക്കോണും രണ്‍വീര്‍ സിംഗും. ഇരുവരും ഒരുമിച്ചെത്തിയ കോഫി വിത്ത് കരണിലെ എപ്പിസോഡ് വലിയ ചര്‍ച്ചയായി മാറിയിരുന്നു. അതേസമയം തന്റെ മുന്‍ പ്രണയങ്ങളെക്കുറിച്ചുള്ള ദീപികയുടെ തുറന്ന് പറച്ചില്‍ വലിയ വിമര്‍ശനങ്ങള്‍ക്കും ട്രോളുകള്‍ക്കും ഇടയാക്കിയിരുന്നു. രണ്‍വീറുമായി പ്രണയത്തിലാകുന്നതിന് മുമ്പ് രണ്‍ബീര്‍ കപൂറുമായി പ്രണയത്തിലായിരുന്നു ദീപിക. അതേസമയം ദീപികയുടെ പ്രണയങ്ങളില്‍ അധികം ചര്‍ച്ചയാകാത്ത ഒന്നാണ് സിദ്ധാര്‍ത്ഥ് മല്യയുമായുള്ള പ്രണയം.

വിജയ് മല്യയുടെ മകന്‍ സിദ്ധാര്‍ത്ഥ് മല്യയുമായി ഒരുകാലത്ത് ദീപിക പ്രണയത്തിലായിരുന്നു. പരസ്യമായി തന്നെ ഇരുവരും പ്രണയം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഒരിക്കല്‍ സിദ്ധാര്‍ത്ഥിനൊപ്പം ഐപിഎല്‍ മത്സരം കാണാന്‍ ദീപിക വന്നതും ഗ്യാലറിയില്‍ വച്ച് പരസ്യമായി സിദ്ധാര്‍ത്ഥിനെ ചുംബിച്ചതുമെല്ലാം വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ ആ പ്രണയം അധികനാള്‍ നീണ്ടു നിന്നില്ല. പ്രണയ തകര്‍ച്ചയ്ക്ക് ശേഷം ഇരുവരും പരസ്പരം കടന്നാക്രമിക്കുകയായിരുന്നു.

Deepika Padukone

''ആ ബന്ധം നിലനിര്‍ത്താന്‍ ഞാന്‍ പരമാവധി ശ്രമിച്ചു. പക്ഷെ അവന്റെ സ്വഭാവം ഈയ്യിടയായി മോശമായി മാറി. അവസനമായി ഞങ്ങള്‍ പുറത്തു പോയപ്പോള്‍ അവന്‍ എന്നോട് ബില്ല് കൊടുക്കാന്‍ പറഞ്ഞു. അത് എന്നെ നാണം കെടുത്തുന്നത് പോലെയായിരുന്നു'' എന്നാണ് ദീപിക പറഞ്ഞത്. എന്നാല്‍ ദീപികയെ ഭ്രാന്തിയെന്നായിരുന്നു സിദ്ധാര്‍ത്ഥ് വിളിച്ചത്.

''ദീപിക ഒരു ഭ്രാന്തിയാണ്. അച്ഛന്റെ കടമൊക്കെ ഒഴിവാകുമ്പോള്‍ കാശ് തിരികെ തരാമെന്ന് ഞാന്‍ പറഞ്ഞതാണ്. പക്ഷെ അവള്‍ അതൊന്നും കേള്‍ക്കാന്‍ തയ്യാറായിരുന്നില്ല. ഞാന്‍ അവള്‍ക്ക് വില കൂടിയ ഡയമണ്ടുകളും ബാഗുകളും നല്‍കിയത് അവള്‍ മറന്നു. അവള്‍ക്കായി വെക്കേഷന് വേണ്ടി ഞാന്‍ ഒരുപാട് കാശ് ചിലവാക്കി. അവള്‍ക്ക് വേണ്ടി അവളുടെ സുഹൃത്തുക്കള്‍ക്കായി ഞാന്‍ പാര്‍ട്ടിയും നടത്തി'' എന്നും സിദ്ധാര്‍ത്ഥ് പറഞ്ഞു.

അതേസമയം സിദ്ധാര്‍ത്ഥിനെ ദീപിക വിശേഷിപ്പിച്ചത് ചീപ്പ് എന്നായിരുന്നു. '' അവന്‍ ബെന്‍സ് കാറിന് പകരം എന്നോട് ഓട്ടോയില്‍ യാത്ര ചെയ്യാന്‍ പറഞ്ഞു. പിന്നീട് ഞാനൊരു ഡ്രസ് ചോദിച്ചപ്പോള്‍ അവന്‍ എന്നെ വിറ്റൊഴിക്കല്‍ നടക്കുന്ന, മാര്‍ക്കറ്റിന്റെ അറ്റത്തെ കടയില്‍ കൊണ്ടു പോയി. അവിടെ നിന്നും വില പേശിയാണ് വാങ്ങി തന്നത്. എനിക്ക് ആകെ നാണക്കേടായി'' എന്നാണ് ദീപിക പറഞ്ഞു.

Deepika Padukone

എന്തായാലും ദീപിക പിന്നീട് രണ്‍വീർ സിംഗുമായി പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയും ചെയ്തു. ഈയ്യടുത്ത് ദീപികയും രണ്‍വീറുമെത്തിയ കോഫി വിത്ത് കരണ്‍ എപ്പിസോഡും വലിയ ചർച്ചയായി മാറിയിരുന്നു. കോഫി വിത്ത് കരണില്‍ രണ്‍വീര്‍ സിംഗ് തന്നെ പ്രൊപ്പോസ് ചെയ്യുന്നത് വരെ താന്‍ ആ ബന്ധത്തില്‍ പൂര്‍ണമായും കമ്മിറ്റഡ് ആയിരുന്നില്ലെന്നാണ് ദീപിക പറഞ്ഞത്. തങ്ങളുടേത് ഒരു ഓപ്പണ്‍ റിലേഷന്‍ഷിപ്പായിരുന്നുവെന്നും ദീപിക പറയുന്നുണ്ട്. എന്നാല്‍ താന്‍ മറ്റുള്ളവരെ കാണുമ്പോഴും തന്റെ മനസില്‍ രണ്‍വീര്‍ തന്നെയായിരുന്നുവെന്നും ദീപിക പറയുന്നുണ്ട്. പിന്നാലെ താരത്തെ പരിഹസിച്ച് ധാരാളം പേര്‍ രംഗത്തെത്തിയിരുന്നു.

ഫൈറ്റര്‍ ആണ് ദീപികയുടെ പുതിയ സിനിമ. ഹൃത്വിക് റോഷനാണ് ചിത്രത്തിലെ നായകന്‍. ഇതാദ്യമായിട്ടാണ് ദീപികയും ഹൃത്വിക് റോഷനും ഒരുമിച്ച് അഭിനയിക്കുന്നത് എന്നത് ഫൈറ്ററിന്റെ പ്രത്യേകതയാണ്. പിന്നാലെ നിരവധി സിനിമകള്‍ ദീപികയുടേതായി അണിയറയിലുണ്ട്. അധികം വൈകാതെ തന്നെ ദീപിക ഹോളിവുഡിലേക്കും തിരിച്ചെത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Read more about: deepika padukone
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X