Don't Miss!
- News
തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്; സിപിഎമ്മിന് പത്തുവോട്ട് കൂടിയാല്‍ വരാനിരിക്കുന്നത് ഭയാനകമായ രാജഭരണം:എകെ ആന്റണി
- Automobiles
വിപണിയില്‍ എത്തിയിട്ട് മൂന്ന് വര്‍ഷം; വില്‍പ്പന 3 ലക്ഷം പിന്നിട്ട് Hyundai Venue
- Sports
IPL 2022: ക്വാളിഫയര്‍ രണ്ടില്‍ കോലി വാഴില്ല! മൂന്നാമതും ഫ്ളോപ്പ് തന്നെ
- Finance
ചാഞ്ചാട്ടത്തില്‍ മുട്ടുകുത്തി ധമാനി; ദിവസം 408 കോടി രൂപ നഷ്ടം! 2022-ല്‍ പോര്‍ട്ട്ഫോളിയോ 'ചുവന്നു'
- Technology
അടിപൊളി ഡാറ്റ ആനുകൂല്യങ്ങളുമായെത്തുന്ന ജിയോഫൈ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ
- Lifestyle
ജൂണ്‍ മാസത്തിലെ ന്യൂമറോളജി ഫലം നിങ്ങള്‍ക്ക് നല്‍കുന്നത്
- Travel
യാത്രാ ലിസ്റ്റിലേക്ക് ഇനി പാലുകാച്ചിമലയും.. ട്രക്കിങ്ങിന് ജൂണ്‍ 3 മുതല്‍ തുടക്കം
റണ്‍വീറിന്റെ നായിക ആകേണ്ടത് ആലിയ അല്ല, ഞാനാണ്! സംവിധായകനോട് വാശി പിടിച്ച് ദീപിക
ബോളിവുഡിലെ സൂപ്പര്‍നായികയാണ് ദീപിക പദുക്കോണ്‍. ഷാരൂഖ് ഖാന്റെ നായികയായി ഓം ശാന്തിം ഓമിലൂടെ ബോളിവുഡിലെത്തിയ ദീപികയ്ക്ക് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഇന്ന് ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും തിരക്കേറിയ നായികമാരില്‍ ഒരാളാണ് ദീപിക. ഹോളിവുഡിലും സാന്നിധ്യം അറിയിച്ചു കഴിഞ്ഞു ദീപിക. താരത്തില്‍ നിന്നും സൂപ്പര്‍താരത്തിലേക്കുള്ള ദീപികയുടെ വളര്‍ച്ചയില്‍ വളരെ പ്രധാനപ്പെട്ട സ്ഥാനമുള്ള സംവിധായകനാണ് സഞ്ജയ് ലീല ബന്‍സാലി. ഇരുവരും ഒരുമിച്ച ചിത്രങ്ങളെല്ലാം വന്‍ വിജയങ്ങളും ദീപികയുടെ പ്രകടനങ്ങള്‍ ഏറെ പ്രശംസിക്കപ്പെട്ടതും ആയിരുന്നു.
ഇതെന്താ പൂന്തോട്ടമോ? കിടിലന്‍ ലുക്കില്‍ തിളങ്ങി അനാര്‍ക്കലി
ഇപ്പോഴിതാ സഞ്ജയ് ലീല ബന്‍സാലിയോടൊപ്പം വീണ്ടും പ്രവര്‍ത്തിക്കാനുള്ള തന്റെ ആഗ്രഹം അറിയിച്ചിരിക്കുകയാണ് ദീപിക. പക്ഷെ രസകരമായ വസ്തുത തിരിച്ച് ഇതേ ആഗ്രഹം സഞ്ജയ് ലീല ബന്‍സാലിയ്ക്ക് ഇല്ലെന്നതാണ്. ബന്‍സാലിയുടെ പുതിയ സിനിമയായ ബൈജു ബാവ്രയില് നായികയാകാന്‍ ദീപികയ്ക്ക് താല്പര്യമുണ്ട്. രണ്‍വീര്‍ സിംഗാണ് ചിത്രത്തിലെ നായകന്. നേരത്തെ ബന്‍സാലിയുടെ രാം ലീല, ബാജിറാവു മസ്താനി, പത്മാവത് എന്നീ ചിത്രങ്ങളില്‍ ഇരുവരും അഭിനയിച്ചിരുന്നു. നാലാമതും രണ്‍വീറിനൊപ്പം ബന്‍സാലി ചിത്രത്തില്‍ അഭിനയിക്കാനുള്ള ആഗ്രഹമാണ് ദീപിക അറിയിച്ചിരിക്കുന്നത്.

എന്നാല്‍ ബന്‍സാലി രണ്‍വീറിന്റെ നായികയായി മനസില്‍ കണ്ടിരിക്കുന്നത് ആലിയ ഭട്ടിനെയാണ്. ആലിയയെ നായികയാക്കി ഗംഗുഭായ് കത്തിയവാഡി എന്ന ചിത്രം ചെയ്ത് കഴിഞ്ഞിരിക്കുകയാണ് ബന്‍സാലി. അടുത്ത ചിത്രത്തിലും ബന്‍സാലി നായികയായി മനസില്‍ കാണുന്നത് ആലിയയെയാണ്. ''ബൈജു ബാവ്രയുടെ നായികയെ തീരുമാനിച്ചിട്ടില്ല. ആലിയ ഭട്ട് ആകാനാണ് സാധ്യത. തിരക്കഥ വായിക്കുകയും പ്രതിഫലം വാങ്ങാതെ ചെയ്യാമെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്. ദീപിക ഗംഗുബായ് ചെയ്യാനും ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. പക്ഷെ ആലിയ മതിയെന്ന നിര്‍ബന്ധത്തിലായിരുന്നു ബന്‍സാലി. ഇപ്പോള്‍ ദീപിക നോക്കുന്നത് ബൈജു ബാവ്രയാണ്. ഒറിജിനലില്‍ മീന കുമാരി ചെയ്ത വേഷം തനിക്ക് മാത്രമാണ് ചെയ്യാനാവുക എന്നാണ് ദീപിക പറയുന്നത്'' എന്നായിരുന്നു ചിത്രവുമായി അടുത്ത വൃത്തങ്ങളില്‍ നിന്നുമുള്ളൊരാള്‍ പറഞ്ഞത്.

ചിത്രത്തില്‍ അഭിനയിക്കാനുള്ള ദീപികയുടെ താല്പര്യം മനസിലാക്കുന്നുണ്ടെങ്കിലും ആലിയ ഭട്ടിനെ നായികയാക്കാനാണ് ഇപ്പോള്‍ ബന്‍സാലി ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ തന്റെ ഭര്‍ത്താവ് കൂടിയായ രണ്‍വീറിന് മുന്നില്‍ തന്നെ നായികയാക്കണമെന്നും അല്ലാത്ത പക്ഷം സിനിമയില്‍ നിന്നും പിന്മാറണമെന്നും ദീപിക പറയുകയാണെങ്കില്‍ എന്താകും സംഭവിക്കുക എന്നതും ചിന്താവിഷയയമാണെന്നും അദ്ദേഹം പറയുന്നുണ്ട്. ആരായിരിക്കും രണ്‍വീര്‍ സിംഗിന്റെ നായികയായി ചിത്രത്തില്‍ അഭിനയിക്കുക എന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍.

1952 ല്‍ പുറത്തിറങ്ങിയ സിനിമയുടെ റീമേക്ക് ആണിത്. ഒറിജിനല്‍ സംവിധാനം ചെയ്തത് വിജയ് ഭട്ട് ആയിരുന്നു. മീന കുമാരിയും ഭരത് ഭൂഷനുമായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍. മ്യൂസിക്കല്‍ ചിത്രമായ ബൈജു ബാവ്ര ഇന്ത്യന്‍ സിനിയമിലെ തന്നെ ക്ലാസിക് വിജയങ്ങളിലൊന്നാണ്. മുഗള്‍ കാലത്ത് ജീവിച്ചിരുന്ന സംഗീതജ്ഞന്റെ ജീവിതകഥയായിരുന്നു ചിത്രം പറഞ്ഞിരുന്നത്. ചിത്രത്തിന്റെ റീമേക്ക് ബന്‍സാലിയുടെ സ്വപ്ന ചിത്രങ്ങൡലൊന്നാണ്. നേരത്തെ ആമിര്‍ ഖാനെ നായകനാക്കി മറ്റൊരു സംവിധായകന് റീമേക്ക് പ്രഖ്യാിച്ചിരുന്നുവെങ്കിലും ഈ സിനിമ നടക്കാതെ പോവുകയായിരുന്നു. പിന്നീടാണ് ബന്‍സാലി റീമേക്ക് പ്രഖ്യാപിക്കുന്നത്. പത്മാവത് ആണ് ബന്‍സാലിയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ആലിയയെ നായികയാക്കിയുള്ള ഗംഗുബായ് കത്തിയാവാഡിയാണ് റിലീസ് കാത്തു നില്ക്കുന്ന ബന്‍സാലി ചിത്രം.

അതേസമയം ഛപാക് ആണ് ദീപികയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം. മേഘ്ന ഗുല്‍സാര്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ നിര്‍മ്മാതാവും ദീപികയായിരുന്നു. 83 യാണ് റിലീസ് കാത്തു നില്ക്കുന്ന സിനിമ. രണ്‍വീര്‍ സിംഗാണ് ചിത്രത്തിലെ നായകന്. 1983 ല്‍ ക്രിക്കറ്റ് ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന്റെ കഥയാണ് ചിത്രം പറയുന്നത്. കപില്‍ ദേവായി രണ്‍വീര്‍ എത്തുമ്പോള്‍ കപിലിന്റെ ഭാര്യ റോമി ഭാട്ടിയയുടെ വേഷമാണ് ദീപിക ചെയ്യുന്നത്. പഠാന്, സര്‍ക്കസ്, പ്രൊജക്ട് കെ തുടങ്ങിയവയാണ് ദീപികയുടെ മറ്റ് പുതിയ സിനിമകള്‍.