പ്രണയിച്ചവരൊക്കെ എന്നെ വേദനിപ്പിച്ചിട്ടേയുളളൂ; രണ്‍ബീറിനെതിരെ ദീപികയുടെ ഒളിയമ്പ്!

ബോളിവുഡിലെ സൂപ്പര്‍ താരമാണ് ദീപിക പദുക്കോണ്‍. ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരങ്ങളില്‍ ഒരാളാണ് ദീപിക. ഹോളിവുഡിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട് ദീപിക. തന്റെ നിലപാടുകള്‍ കൊണ്ടും തുറന്ന സംസാരം കൊണ്ടും ദീപിക കയ്യടി നേടിയിട്ടുണ്ട്. തന്റെ പ്രണയതകര്‍ച്ച മുതല്‍ വിഷാദ രോഗം വരെയുള്ള വിഷയങ്ങളില്‍ ദീപിക തുറന്ന് സംസാരിച്ചിട്ടുണ്ട്. അത്തരത്തില്‍ ദീപിക മനസ് തുറന്നൊരു അഭിമുഖമായിരുന്നു നേഹ ധൂപിയ അവതാരകയായി എത്തുന്ന പരിപാടിയിലേത്.

ടൈറ്റില്‍ റോളിലെത്തിയ പത്മാവതില്‍ തന്റെ പ്രതിഫലം രണ്‍വീറിനേക്കാളും ഷാഹിദ് കപൂറിനേക്കാളും കൂടുതലായിരുന്നുവെന്ന് ആ അഭിമുഖത്തില്‍ ദീപിക പറയുന്നുണ്ട്. ദീപികയോടൊപ്പം സഹോദരി അനിഷയുമുണ്ടായിരുന്നു. സഹോദരങ്ങള്‍ തമ്മിലുള്ള ആത്മബന്ധം വളരെ ആഴത്തിലുള്ളതാണ്. അനിഷയുടെ പല മറുപടികളും ചര്‍ച്ചയായി മാറിയിരുന്നു. ദീപികയുടെ മുന്‍ കാമുകനായ രണ്‍ബീറിനാപ്പം ഡേറ്റിന് പോകാന്‍ ആഗ്രഹമുണ്ടെന്ന അനിഷയുടെ മറുപടി പലരേയും ഞെട്ടിക്കുന്നതായിരുന്നു.

Deepika Padukone

അതേസമയം താനും സഹോദരിയും ഒരേ സ്വഭാവമുള്ളവരല്ലെന്നും അതിനാല്‍ തന്നെ ഒരേ സ്വഭാവമുള്ളവരെ പ്രണയിക്കില്ലെന്നും ദീപിക പറഞ്ഞിരുന്നു. പലപ്പോഴും താന്‍ പ്രണയിച്ചവര്‍ തന്നെ ഒടുവില്‍ വേദനിപ്പിക്കുകയായിരുന്നു ചെയ്തിരുന്നതെന്നും ദീപിക പറഞ്ഞു. എന്നാല്‍ താന്‍ ഒരാളോടൊപ്പം സമയം ചെലവിടാന്‍ തീരുമാനിക്കും മുമ്പ് അയാളെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്നും സുരക്ഷിതമാണെന്ന ഉറപ്പ് തനിക്ക് വേണമെന്നുമാണ് സഹോദരി പറയുന്നത്.

ദീപിക മുന്‍ കാമുകന്‍ രണ്‍ബീറിനെതിരെ ഒരു ഒളിയമ്പ് എയ്തതാണോ ആ പ്രസ്താവന എന്ന സംശയം സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. പിന്നാലെ രണ്‍വീര്‍ സിംഗാണ് ഇന്‍ഡസ്ട്രിയിലെ ഏറ്റവും മികച്ച കിസ്സര്‍ എന്നും ദീപിക പറഞ്ഞിരുന്നു. അതേസമയം തന്റെ വെിവാഹത്തിന് കത്രീന കൈഫിനെ ക്ഷണിക്കില്ലെന്നും ദീപിക പറഞ്ഞിരുന്നു. ദീപികയുമായുള്ള പ്രണയ തകര്‍ന്ന ശേഷം രണ്‍ബീര്‍ കത്രീനയുമായി പ്രണയത്തിലായിരുന്നു. പൊതുവെ അഭിമുഖങ്ങളില്ലെല്ലാം നിയന്ത്രണത്തോടെ സംസാരിക്കുന്ന ദീപിക ഇത്രയും തുറന്ന് സംസാരിച്ചത് ആരാധകരെ അമ്പരപ്പിക്കുന്നതായിരുന്നു. സഹോദരി ഒപ്പമുണ്ടായിരുന്നതിനാലാണ് ദീപിക ഇത്രയും ഫ്രീയായി സംസാരിച്ചത് എന്നാണ് ആരാധകര്‍ വിലയിരുത്തുന്നത്.

ബോളിവുഡിലെ സൂപ്പര്‍ താരങ്ങളാണ് രണ്‍വീര്‍ സിംഗും ദീപിക പദുക്കോണും. ഇരുവരും തമ്മിലുള്ള പ്രണയവും വിവാഹവുമൊക്കെ ആരാധകര്‍ ആഘോഷമാക്കി മാറ്റിയിരുന്നു. ആരാധകരുടെ പ്രിയപ്പെട്ട ജോഡിയായ രണ്‍വീറും ദീപികയും തങ്ങളുടെ സ്‌നേഹം പൊതുവേദികളിലടക്കം പ്രകടമാക്കാറുള്ളവരാണ്. സോഷ്യല്‍ മീഡിയയിലെ രസകരമായ പ്രണയ നിമിഷങ്ങള്‍ ആരാധകര്‍ക്ക് വിരുന്നായി മാറാറുണ്ട്. വന്‍ ആര്‍ഭാടത്തോടെയായിരുന്നു ദീപികയും രണ്‍വീറും തമ്മിലുള്ള വിവാഹം നടക്കുന്നത്. വിവാഹത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

അതേസമയം ഇരുവരും വീണ്ടും സിനിമയില്‍ കൈകോര്‍ക്കുകയാണ്. 83 യിലാണ് ഇരുവരും ഒരുമിച്ച് അഭിനയിക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം കപില്‍ ദേവിനെയാണ് ചിത്രത്തില്‍ രണ്‍വീര്‍ അവതരിപ്പിക്കുന്നത്. കപില്‍ ദേവിന്റെ ഭാര്യയായ റോമി ഭതിത ദേവിനെയാണ് ദീപിക അവതരിപ്പിക്കുന്നത്. 1983 ലെ ഇന്ത്യയുടെ പ്രശസ്തമായ ക്രിക്കറ്റ് ലോകകപ്പ് വിജയത്തിന്റെ കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്. ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് സൂപ്പര്‍ ഹിറ്റ് ജോഡിയെ വീണ്ടും ഒരുമിച്ച് കാണാനായി കാത്തിരിക്കുന്നത്.

രണ്‍വീര്‍ അതിഥി വേഷത്തിലെത്തിയ സൂര്യവംശി കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. നിരവധി സിനിമകളാണ് രണ്‍വീറിന്റേതായി ഇനി പുറത്തിറങ്ങാനുള്ളത്. ഛപാക് ആണ് ദീപികയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം. പഠാന്‍, സര്‍ക്കസ്, ശകുന്‍ ബത്രിയുടെ സിനിമ തുടങ്ങിയവാണ് ദീപികയുടെ പുതിയ സിനിമകള്‍. ഇതിനിടെ താരം ഹോളിവുഡിലേക്ക് മടങ്ങി വരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. പ്രഭാസ് ചിത്രത്തിലൂടെ ദീപിക തെലുങ്കിലും അരങ്ങേറുകയാണ്.

Read more about: deepika padukone
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X