For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അമ്മ എന്റെ രോഗലക്ഷണങ്ങൾ തിരിച്ചറിഞ്ഞില്ലായിരുന്നെങ്കിൽ..!; ജീവിതത്തിലെ മോശം സമയത്തെ കുറിച്ച് ദീപിക

  |

  ബോളിവുഡിലെ സൂപ്പര്‍ നായികമാരിൽ ഒരാളാണ് ദീപിക പദുക്കോണ്‍. ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന, താരമൂല്യമുള്ള നായികമാരിൽ ഒരാൾ. ഓണ്‍ സ്‌ക്രീനിലെ ഗംഭീര പ്രകടനങ്ങള്‍ കൊണ്ട് കയ്യടി നേടാറുള്ള ദീപിക തന്റെ ഓഫ് സ്‌ക്രീനിലെ ഇടപെടലുകൾ കൊണ്ട് പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്തിട്ടുണ്ട്. സമൂഹത്തോട് ഏറ്റവും അടുത്ത് നിൽക്കുന്ന ദീപിക തന്റെ നിലപാടുകൾ കൊണ്ടും അഭിപ്രായ പ്രകടനങ്ങൾ കൊണ്ടും ശ്രദ്ധനേടാറുണ്ട്.

  മാനസികാരോഗ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് എപ്പോഴും സംസാരിക്കുന്ന നടിയാണ് ദീപിക.
  താൻ വിഷാദരോഗത്തിലൂടെ കടന്നു പോയതിനെ കുറിച്ച് ദീപിക പലപ്പോഴും തുറന്നു സംസാരിച്ചിട്ടുണ്ട്. മാനസികാരോഗ്യ ബോധവത്കരണത്തിന്റെ ഭാഗമായി നടത്തപ്പെടുന്ന പല പരിപാടികളിലും താരം പങ്കെടുക്കാറുണ്ട്.

  Also Read: ഭാര്യയും മക്കളുമുണ്ടന്ന് നടന്‍ മറച്ച് വച്ചു; ഇറ്റാലിയന്‍ സുന്ദരിയെ പ്രണയിച്ച് വഞ്ചിച്ച് സെയിഫ് അലി ഖാൻ

  2015 മുതൽ ദീപികയുടെ നേതൃത്വത്തിൽ ലീവ് ലവ് ലാഫ് എന്നൊരു ഫൗണ്ടേഷനും മാനസികാരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം തമിഴ്‌നാട്ടിലെ തിരുവാളൂരിലും ദീപികയും സ്ഥാപനം പ്രവർത്തനം ആരംഭിച്ചിരുന്നു.

  ഇപ്പോഴിതാ മാനസികാരോഗ്യം സംബന്ധിച്ച് ദീപിക പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. മാനസികാരോഗ്യം മോശമായ ഒരാൾക്ക് ഒപ്പം പരിചരിക്കാനായി ഒരാളുണ്ടാവുന്നതിന്റെ പ്രാധാന്യം എത്രമാത്രമാണെന്നാണ് ദീപിക സംസാരിച്ചത്. താൻ ആ അവസ്ഥയിലൂടെ കടന്നു പോയപ്പോൾ അമ്മ ഉജ്ജല പദുക്കോൺ തന്റെ രോഗലക്ഷണങ്ങൾ തിരിച്ചറിഞ്ഞതിനെ കുറിച്ചും നടി പരാമർശിച്ചു. എൻഡിടിവിയോട് ആയിരുന്നു നടിയുടെ പ്രതികരണം.

  Also Read: ഷാരൂഖ് ഖാന്റെ മുഖത്തടിച്ച് മറുപടി കൊടുത്തേനെ; ഐശ്വര്യ റായിയെ കുറിച്ച് പറഞ്ഞതിനെതിരെ അമ്മായിയമ്മ ജയ ബച്ചന്‍

  'എന്റെ വ്യക്തിപരമായ യാത്രയിൽ പോലും, അങ്ങനെ ഒരാളുടെ പങ്ക് വളരെ പ്രധാനമായിരുന്നു, അതുകൊണ്ടാണ് എന്റെ അമ്മ ഇവിടെയുള്ളത്, അതുകൊണ്ടാണ് എന്റെ സഹോദരി വർഷങ്ങളായി ഇതിന്റെ ഭാഗമായി നിൽക്കുന്നത്, അവരെ പരിചരിക്കുന്നവരുടെ കഥകൾ കേൾക്കുമ്പോൾ, എങ്ങനെയെന്ന് ഞാൻ മനസ്സിലാക്കുന്നു. അതും ഒരുപോലെ പ്രധാനമാണ്, പരിചരിക്കുന്നയാളുടെ വൈകാരിക ക്ഷേമവും മാനസികരോഗം അനുഭവിക്കുന്ന വ്യക്തിയുടെ വൈകാരിക ക്ഷേമം പോലെ പ്രധാനമാണ്,'

  'ഉദാഹരണത്തിന്, എന്റെ കാര്യത്തിൽ, എന്റെ അമ്മ എന്റെ രോഗലക്ഷണങ്ങൾ തിരിച്ചറിഞ്ഞില്ലായിരുന്നുവെങ്കിൽ, എന്റെ മോശം അവസ്ഥയിൽ, ഡോക്ടറെ സമീപിക്കാനോ എന്നെ സഹായിക്കാനോ ഉള്ള മനസാന്നിധ്യം അവർക്ക് ഇല്ലായിരുന്നെങ്കിൽ, ഇന്ന് ഞാൻ ഏത് അവസ്ഥയിലായിരിക്കുമെന്ന് എനിക്ക് അറിയില്ല,

  Also Read: കല്യാണ ദിവസം ശ്രീയെ കണ്ട് ഞെട്ടി, ആകെ വട്ടു പിടിച്ച മട്ട്; രസകരമായ സംഭവം ഓർത്ത് സ്നേഹയും ശ്രീകുമാറും

  'അമ്മയാണ് ഡോക്ടർമാരോട് സംസാരിച്ചിരുന്നതും എന്റെ ഉറപ്പാക്കിയിരുന്നതും. 'രോഗം, അതിപ്പോൾ മാനസിക രോഗമായാലും മറ്റേതെങ്കിലും തരത്തിലുള്ള അസുഖമായാലും, അത് പരിചരിക്കുന്നവരെയും ബാധിക്കുമെന്ന് ഞാൻ കരുതുന്നു,' ദീപിക പറഞ്ഞു.

  കഴിഞ്ഞ ഓഗസ്റ്റിൽ മുംബൈയിൽ നടന്ന ഒരു പരിപാടിയിൽ തന്റെ വിഷാദരോഗത്തെക്കുറിച്ച് ദീപിക തുറന്നു പറഞ്ഞിരുന്നു, തനിക്ക് ആത്മഹത്യ ചെയ്യാൻ തോന്നിയിരുന്നതായി നടി വെളിപ്പെടുത്തിയിരുന്നു. 'ഒരു കാരണവുമില്ലാതെ ഞാന്‍ പൊട്ടിക്കരയുമായിരുന്നു. ചില ദിവസങ്ങള്‍ എനിക്ക് വെറുതെ കിടന്നുറങ്ങാന്‍ തോന്നും. ഉറക്കം ഒരുതരം രക്ഷപ്പെടലായിരുന്നു. ആത്മഹത്യ ചെയ്യാന്‍ തോന്നിയിരുന്നു. എന്റെ അച്ഛനും അമ്മയും ബാംഗ്ലുൂരിലായിരുന്നു താമസിച്ചിരുന്നത്. അവര്‍ എന്നെ കാണാനായി ഇടയ്ക്ക് വരും, ഇപ്പോഴും വരാറുണ്ട്. അവര്‍ക്ക് മുന്നില്‍ ഞാൻ ഒക്കെയാണെന്ന് കാണിക്കാൻ പാടുപ്പെട്ടു,'

  'ഒരു ദിവസം അവര്‍ തിരികെ ബാംഗ്ലൂരിലേക്ക് പോകാന്‍ ഒരുങ്ങവെ എനിക്ക് നിയന്ത്രണം നഷ്ടമായി. ഞാന്‍ പൊട്ടിക്കരഞ്ഞു. അമ്മ പതിവ് ചോദ്യങ്ങള്‍ ചോദിച്ചു, കാമുകന്‍ ആണോ ജോലിയിലെ പ്രശ്‌നമാണോ എന്നൊക്കെ. പക്ഷെ എനിക്ക് ഉത്തരമൊന്നുമുണ്ടായിരുന്നില്ല. കാരണം ഇതൊന്നും ആയിരുന്നില്ല പ്രശ്‌നം. അമ്മയ്ക്ക് കാര്യം മനസിലായി. ദൈവമായിരുന്നു അമ്മയെ എന്റെ അരികിലേക്ക് അയച്ചത്,' എന്നാണ് ദീപിക അന്ന് പറഞ്ഞത്.

  Read more about: deepika padukone
  English summary
  Deepika Padukone Opens Up How Her Mother Ujjala Padukone Helped Her In Depression Stage Goes Viral - Read in Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X