twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    റാണി പദ്മാവതിയ്ക്ക് ശേഷം ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മിയാവാന്‍ ദീപിക പദുകോണ്‍

    ലക്ഷ്മിയുടെ ജീവിതകഥ തന്നെ വല്ലാതെ സ്പർശിച്ചെന്ന് നടി ദീപിക പദുകോൺ പറഞ്ഞു.

    |

    സഞ്ജയ് ലീലബൻസാലിയയുടെ പദ്മാവദിന്റെ വൻ വിജയത്തിനു ശേഷം വീണ്ടും ദീപിക പദുകോൺ ബിഗ് സ്ക്രീനിൽ എത്തുകയാണ്. ആസിഡ് ആക്രമണത്തിൽ നിന്ന് അതിജീവിച്ച് സമൂഹത്തിനു മുന്നിൽ ധൈര്യമായി ജീവിച്ചു കാണിച്ചു കൊടുത്ത ലക്ഷ്മി അഗർവാളിന്റെ ജീവികതഥ പറയുന്ന ചിത്രത്തിലാണ് ദീപിക എത്തുന്നത്. മേഘ്ന ഗുൽസാർ സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നതും ദീപിക തന്നെയാണ്.

    deepika

     വിനയനും മോഹൻലാലും തമ്മിലുളള മഞ്ഞ് ഉരുകുന്നു!! ലാലേട്ടനെ കുറിച്ച് വിനയൻ നിലപാട് ഇങ്ങനെ... വിനയനും മോഹൻലാലും തമ്മിലുളള മഞ്ഞ് ഉരുകുന്നു!! ലാലേട്ടനെ കുറിച്ച് വിനയൻ നിലപാട് ഇങ്ങനെ...

    ലക്ഷ്മിയുടെ ജീവിതകഥ തന്നെ വല്ലാതെ സ്പർശിച്ചെന്ന് നടി ദീപിക പദുകോൺ പറഞ്ഞു. ധൈര്യത്തിന്റേയും ശക്തിയുടേയും കഥയാണ് പ്രതീക്ഷയുടേയും കഥയാണിത്. ഈ കഥ വ്യക്തിപരമായി തന്നിൽ ആഘാതം സൃഷ്ടിച്ചെന്ന് നടി ദീപിക പദുകോൺ പറഞ്ഞു. കുറച്ചുകൂടി എന്തെങ്കിലും ചെയ്യണമെന്ന് തോന്നിയതുകൊണ്ടാണ് ചിത്രത്തിന്റെ നിര്‍മ്മാണത്തിലേക്ക് കടക്കുന്നതെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്. എന്തുകൊണ്ടും ചിത്രത്തില്‍ ലക്ഷ്മിയാവാന്‍ അനുയോജ്യ ദീപിക തന്നെയാണെന്നാണ് സംവിധായിക മേഘന ഗുല്‍സാര്‍ അഭിപ്രായപ്പെട്ടു.

    നിലപാടിൽ വിട്ട് വീഴ്ചയില്ല!! പോരാടുക തന്നെ ചെയ്യും, ശബരിമല വിഷയത്തില്‍ നിലപാട് കടുപ്പിച്ച് രഞ്ജിനി
    പതിനഞ്ചാം വയസ്സിലാണ് ലക്ഷ്മി ആസിഡ് ആക്രമണത്തിന് ഇരയാകുന്നത്. ഇതിനു ശേഷം ലക്ഷ്മി തന്റെ ബാക്കിയുളള ജീവിതം ആസിഡ് ആക്രണത്തിൽ ഇരയായവർക്ക് വേണ്ടി മാറ്റി വയ്ക്കുകയായിരുന്നു.. ഈ വിഷയത്തിൽ നിരവധി ബോധവത്കരണ പരിപാടികൾ ലക്ഷ്മി സംഘടിപ്പിച്ചിട്ടുണ്ട്. 2014ല്‍ മിഷേല്‍ ഒബാമയില്‍ നിന്ന് അന്താരാഷ്ട്ര ധീരവനിത പുരസ്‌ക്കാരവും ലക്ഷ്മി ഏറ്റുവാങ്ങി..

    English summary
    Deepika Padukone to play acid attack survivor Laxmi in Meghna Gulzar directorial
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X