ബോളിവുഡിലെ അടുത്ത താരവിവാഹം ഉടന്‍! ദീപിക-രണ്‍വീര്‍ പ്രീ വെഡ്ഡിംഗ് ആഘോഷം തുടങ്ങി, ചിത്രങ്ങള്‍ കാണാം!!
ഇന്ത്യന്‍ സിനിമയെ അതിശയിപ്പിക്കാന്‍ രണ്ട് താരവിവാഹങ്ങളാണ് ഉടന്‍ നടക്കാന്‍ പോവുന്നത്. പ്രിയങ്ക ചോപ്രയും കാമുകന്‍ നിക്ക് ജോണ്‍സുമായിട്ടുള്ള വിവാഹം നവംബര്‍ 30 ന് രാജകീയമായ രീതിയില്‍ നടക്കാന്‍ പോവുകയാണ്. അതിന് മുന്‍പ് നടി ദിപീക പദുക്കോണും രണ്‍വീര്‍ സിംഗും തമ്മിലുള്ള വിവാഹമാണ് നവംബര്‍ 14, 15 തിയ്യതികളിലായി നടക്കുന്നത്. ഇരു വിവാഹത്തിന് വേണ്ടിയുള്ള മുന്നൊരുക്കങ്ങളും ആരംഭിച്ച് കഴിഞ്ഞിരിക്കുകയാണ്.
മോഹന്‍ലാലുമായി തെറ്റാന്‍ കാരണം 'സൂപ്പര്‍സ്റ്റാര്‍', വെളിപ്പെടുത്തലുമായി സംവിധായകൻ വിനയന്‍!!

ദിപീക-രണ്‍വീര്‍ വിവാഹത്തിന് കുറഞ്ഞ ദിവസങ്ങള്‍ മാത്രം നില്‍ക്കുമ്പോള്‍ ബാംഗ്ലൂരില്‍ നിന്നും കല്യാമ മേളം ആരംഭിച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ദിപീകയുടെ സ്റ്റൈലിസ്റ്റും സുഹൃത്തുമായ ഷലീന നതാനി ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്ത് വിട്ട ചിത്രങ്ങളില്‍ നിന്നുമാണ് വിവാഹ ആഘോഷങ്ങള്‍ തുടങ്ങിയെന്ന സൂചന വന്നിരിക്കുന്നത്.
സബ്യസാചി ഡിസൈനിലുള്ള ഓറഞ്ച് ഡ്രസ് ധരിച്ച് വലിയൊരു കമ്മലും മറ്റുമാണ് ദിപീകയുടെ ഫോട്ടോയില്‍ കാണാനുള്ളത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കള്‍ക്കുമൊപ്പമാണ് പ്രീ വെഡ്ഡിംഗ് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്നത്. വിവാഹത്തിന് ദിപീക അണിയുന്ന വസ്ത്രങ്ങളും ആഭാരണങ്ങളും എങ്ങനെയായിരിക്കുമെന്ന് അറിയാനുള്ള ആകാംഷയിലാണ് ആരാധകര്‍.


Click it and Unblock the Notifications