For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മോഹന്‍ലാലുമായി തെറ്റാന്‍ കാരണം 'സൂപ്പര്‍സ്റ്റാര്‍', വെളിപ്പെടുത്തലുമായി സംവിധായകൻ വിനയന്‍!!

  |

  കലാഭവന്‍ മണിയുടെ ജീവിതകഥയുമായി വിനയന്‍ സംവിധാനം ചെയ്ത സിനിമയാണ് ചാലക്കുടിക്കാരന്‍ ചങ്ങാതി. കഴിഞ്ഞ മാസം റിലീസിനെത്തിയ സിനിമ നല്ല പ്രതികരണമായിരുന്നു നേടിയിരുന്നത്. കേരളത്തിന് പുറമേ വിദേശത്തടക്കം മികച്ച തുടക്കമായിരുന്നു ചാലക്കുടിക്കാരന്‍ ചങ്ങാതിയ്ക്ക് ലഭിച്ചിരുന്നത്.

  പഴയ ലാലേട്ടനെ തിരിച്ച് കിട്ടി! തിയറ്ററുകള്‍ പൂരപ്പറമ്പാക്കി ഡ്രാമയും, കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്

  ശ്രീശാന്ത് കാരണം ബിഗ് ബോസ് മത്സരാര്‍ത്ഥി ജയിലിലേക്ക്! ശ്രീയുടെ തീരുമാനം തെറ്റി പോയെന്ന് മറ്റുള്ളവർ!!

  റേഡിയോ മാംഗോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ചാലക്കുടിക്കാരന്‍ ചങ്ങാതിയുടെയും തന്റെ മറ്റ് സിനിമകളുടെ വിശേഷങ്ങളും വിനയന്‍ തുറന്ന് പറഞ്ഞിരിക്കുകയാണ്. മോഹന്‍ലാലുമായി തെറ്റാനുള്ള കാരണത്തെ കുറിച്ചും തിലകന്‍ പറഞ്ഞ ഒരു വാക്കിന്റെ പേരിലുണ്ടായ പ്രശ്‌നങ്ങളെ കുറിച്ചും സംവിധായകന്‍ തുറന്ന് സംസാരിച്ചിരിക്കുകയാണ്.

  വിനയന്റെ വാക്കുകളിലേക്ക്..

  വിനയന്റെ വാക്കുകളിലേക്ക്..

  ലോകത്ത് തന്നെ ആദ്യമായിരിക്കും ഒരു സിനിമയുടെ ക്ലൈമാക്‌സ് കണ്ടതിന് ശേഷം സംവിധായകനെ സിബിഐ വിളിക്കുന്നത്. ചാലക്കുടിക്കാരന്‍ ചങ്ങാതി കണ്ടപ്പോള്‍ അവര്‍ക്കൊരു തോന്നല്‍ ആ വഴിയും കൂടി അന്വേഷണം നടത്തി നോക്കണമെന്ന്. എന്റേതായ ഭാവനയില്‍ നിന്നും ഞാനുണ്ടാക്കിയ ക്ലൈമാക്‌സാണത്. അതിന് തൊട്ട് മുമ്പ് വരെ ഈ സിനിമ നൂറ് ശതമാനവും മണിയുടെ ജീവിതം തന്നെയാണ്. അതിന് ശേഷമുള്ള കാര്യങ്ങള്‍ എനിക്ക് അറിയില്ല. മണി മരിക്കുന്നതിന് ഏഴ് മാസം മുന്‍പാണ് അദ്ദേഹത്തെ ഫോണിലൂടെ ബന്ധപ്പെടുന്നത്. അദ്ദേഹത്തിന്റെ വീട്ടില്‍ പോയിട്ടുണ്ടെങ്കിലും പാഡിയില്‍ ഞാന്‍ ഇതുവരെ പോയിട്ടില്ല. പാഡിയോട് എനിക്ക് എതിര്‍പ്പുണ്ടായിരുന്നു. അത് ഞാന്‍ മണിയോട് പറയാറുണ്ടായിരുന്നെന്നും വിനയന്‍ പറയുന്നു.

  മാഫിയ എന്ന വാക്ക്

  മാഫിയ എന്ന വാക്ക്

  തിലകന്‍ ചേട്ടന്‍ പറഞ്ഞ ഒറ്റ വാക്കിന്റെ പേരിലാണ് അദ്ദേഹത്തെ സിനിമയില്‍ നിന്നും ഒതുക്കിയത്. അമ്മ സംഘടന മാഫിയ ആണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. മാഫിയ എന്ന വാക്ക് ഉപയോഗിച്ചത് തെറ്റാണ്. എന്നാല്‍ അതിന് വേണ്ടി അദ്ദേഹത്തെ വ്യക്തിപരമായി ദ്രോഹിക്കാന്‍ പാടില്ലായിരുന്നു. തിലകന്‍ ചേട്ടനെ വിലക്കി. അദ്ദേഹത്തിനൊപ്പം ആരെങ്കിലും പ്രവര്‍ത്തിക്കാന്‍ ചെന്നാല്‍ അവരെയും വിലക്കുന്നു. അതാണ് ഉണ്ടായത്. തിലകന്‍ ചേട്ടന്റെ വിഷയത്തില്‍ ഇപ്പോഴും എന്നോട് ദേഷ്യം വെച്ച് പുലര്‍ത്തുന്നവരുണ്ട്. എന്റെ സിനിമകള്‍ക്ക് സാറ്റലൈറ്റ് റൈറ്റ്‌സ് നല്‍കാതിരിക്കുക. അളിയാ അവനെ വിടണ്ട, അവനങ്ങനെ രക്ഷപ്പെടെണ്ട എന്ന് എന്നെ കുറിച്ച് വിളിച്ച് പറയുന്നവരുണ്ട്. അങ്ങനെ പറയുന്നവരെ ഞാന്‍ തിരിച്ചറിഞ്ഞിരിക്കുകയാണ്.

   സംഘടനെ വിമര്‍ശിക്കുന്നുണ്ട്..

  സംഘടനെ വിമര്‍ശിക്കുന്നുണ്ട്..

  ചാലക്കുടിക്കാരന്‍ ചങ്ങാതിയില്‍ ചില സംഘടനകളെ വിമര്‍ശിക്കുന്നുണ്ട്. അതിന് ചില കാരണങ്ങള്‍ ഉണ്ടായിരുന്നു. ഇവരെന്നെ കൂടുതല്‍ ദ്രോഹിച്ച സമയത്ത് ഞാന്‍ എടുത്ത സിനിമയാണ് യക്ഷിയും ഞാനും. സിനിമയുടെ ഷൂട്ടിംഗിനിടയ്ക്ക് പ്രൊപലര്‍ അടിച്ച് കൊണ്ട് പോവും. അടുത്ത ദിവസം വരുമ്പോള്‍ പ്രൊപലുകാരനെയും യൂണിയന്‍കാര്‍ എടുത്ത് കൊണ്ട് പോകും. ഫൈറ്റ് മാസ്റ്റര്‍ മാഫിയ ശശിയെ അടുത്ത ദിവസം വിളിക്കുമ്പോള്‍ അദ്ദേഹത്തെയും കാണുന്നില്ല. ആരൊക്കെയോ വന്ന് വിളിച്ച് അദ്ദേഹത്തെയും കൊണ്ട് പോവുന്നു. അങ്ങനെ നിരവധി അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും വിനയന്‍ പറയുന്നു.

   മോഹന്‍ലാലുമായി പിണങ്ങാനുള്ള കാരണം

  മോഹന്‍ലാലുമായി പിണങ്ങാനുള്ള കാരണം

  സൂപ്പര്‍ സ്റ്റാര്‍ എന്ന സിനിമ ചെയ്തതാണ് മോഹന്‍ലാലുമായി തെറ്റാന്‍ കാരണമായത്. അത് അദ്ദേഹത്തിന്റെ കുഴപ്പമല്ല. അദ്ദേഹത്തിന് ചുറ്റുമുള്ളവരുടെയും ചില ഫാന്‍സുകാരുടെയും പ്രശ്‌നങ്ങള്‍ കൊണ്ടാണ്. മോഹന്‍ലാലിനോടുള്ള ഇഷ്ടക്കൂടുതല്‍ കൊണ്ടാണ് അങ്ങനെയൊരു സിനിമയെടുക്കാന്‍ തീരുമാനിക്കുന്നത്. മോഹന്‍ലാല്‍ ഹിസ്‌ഹൈനസ് അബ്ദുള്ളക്കൊപ്പിമാണ് സൂപ്പര്‍സ്റ്റാര്‍ വരുന്നത്. അത്രയും മികച്ചൊരു സിനിമയെ എതിര്‍ക്കാന്‍ വേണ്ടിയാണോ ഞാന്‍ ആ സിനിമ ഉണ്ടാക്കിയത് എന്ന് ചോദിച്ചിരുന്നു.

  സംവിധായകന്മാരെ ബഹുമാനിക്കുന്ന താരം

  സംവിധായകന്മാരെ ബഹുമാനിക്കുന്ന താരം

  എന്തൊരു വിഡ്ഢികളാണ് അവര്‍. മോഹന്‍ലാല്‍ അല്ല അത് പ്രചരിപ്പിച്ചത്. അദ്ദേഹത്തിന് ചുറ്റും നടക്കുന്ന ചില കക്ഷികളുണ്ട്. അദ്ദേഹത്തെ സോപ്പിട്ട് നടന്ന് ചാന്‍സ് മേടിക്കുന്നവര്‍. വിയന്‍ ആ സിനിമ കൊണ്ട് വന്നത് നിങ്ങളെ തകര്‍ക്കാനാണെന്ന് അവര്‍ മോഹന്‍ലാലിനോട് പറഞ്ഞിട്ടുണ്ട്. എന്നാല്‍ മോഹന്‍ലാലിനെ നേരിട്ട് കാണുകയും ആ പിണക്കം മാറുകയും ചെയ്തു. പൊള്ളാച്ചിയില്‍ ഞാനൊരു തമിഴ് ചിത്രം ഷൂട്ട് ചെയ്യുന്ന സമയത്ത് മോഹന്‍ലാലിനെ നേരിട്ട് കാണുകയും ഒരു ചിത്രം ഒരുമിച്ച് ചെയ്യണമെന്ന തീരുമാനിക്കുകയും ചെയ്തിരുന്നു. സംവിധായകന്മാരെ ബഹുമാനിക്കുകയും സഹായിക്കുകയും ചെയ്യുന്ന താരമാണ് മോഹന്‍ലാലെന്ന് വിനയന്‍ പറയുന്നു.

   ഇനി വിനയന്‍ വേണ്ട

  ഇനി വിനയന്‍ വേണ്ട

  എന്നാല്‍ ആ സമയത്താണ് ഫിലിം ചേംബറിന്റെ പ്രശ്‌നമുണ്ടാകുന്നത്. നടന്മാരും നടിമാരും സിനിമകളില്‍ കരാര്‍ ഒപ്പ് വെക്കണം. എന്നാല്‍ അമ്മ അതിനെ എതിര്‍ത്തു. പക്ഷെ ഞാന്‍ ചേംബറിനൊപ്പമായിരുന്നു. അങ്ങനെ വീണ്ടും പ്രശ്‌നമായി. പിന്നെ ദിലീപിന്റെ പ്രശ്‌നം വന്നപ്പോള്‍ ഇവര്‍ക്കെതിരെ പല കാര്യങ്ങള്‍ സംസാരിച്ചു. ഇതോടെ അവര്‍ ഇനി വിനയന്‍ വേണ്ടെന്ന് തീരുമാനിച്ചു. താന്‍ ചെയ്തതില്‍ ഏറ്റവുമധികം ഖേദിക്കുന്നത് കാട്ടുചെമ്പകം എന്ന സിനിമ സംവിധാനം ചെയ്താണെന്നാണ് വിനയന്‍ പറയുന്നത്. സിനിമയുടെ കഥ കൈയില്‍ നിന്നും പോയിരുന്നു. എന്നാല്‍ സിനിമകള്‍ ഹിറ്റായി വന്നപ്പോഴുള്ള ആത്മവിശ്വാസത്തില്‍ ചെയ്തു പോയതായിരുന്നു കാട്ടു ചെമ്പകം.

  English summary
  Vinayan talks about Mohanlal
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X