twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആത്മഹത്യ ചെയ്യാന്‍ തോന്നി, ദൈവമാണ് അപ്പോള്‍ അമ്മയെ അങ്ങോട്ട് അയച്ചത്: വികാരഭരിതയായി ദീപിക

    |

    ബോളിവുഡിലെ സൂപ്പര്‍ താരമാണ് ദീപിക പദുക്കോണ്‍. ഇന്ന് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന, ഏറ്റവും വലിയ നായികമാരില്‍ ഒരാള്‍. ഓണ്‍ സ്‌ക്രീനിലെ പ്രകടനങ്ങള്‍ കൊണ്ട് മാത്രമല്ല ഓഫ് സ്‌ക്രീനിലും ദീപിക കയ്യടി നേടാറുണ്ട്. താരത്തിന്റെ നിലപാടുകളും അഭിപ്രായങ്ങളുമെല്ലാം വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്.

    Also Read: ആദ്യ വിവാഹമോചനവും പോലീസ് സംരക്ഷണവും, രണ്ടാം വിവാഹവും പിരിഞ്ഞു; മീര സുമിത്രയേക്കാള്‍ വലിയ പോരാളി!Also Read: ആദ്യ വിവാഹമോചനവും പോലീസ് സംരക്ഷണവും, രണ്ടാം വിവാഹവും പിരിഞ്ഞു; മീര സുമിത്രയേക്കാള്‍ വലിയ പോരാളി!

    ഇന്ത്യന്‍ ബാഡ്മിന്റണ്‍ ഇതിഹാസം പ്രകാശ് പദുക്കോണിന്റെ മകളായ ദീപിക പക്ഷെ തിരഞ്ഞെടുത്തത് അഭിനയമായിരുന്നു. ഷാരൂഖ് ഖാന്‍ നായകനായ ഓം ശാന്തി ഓമിലെ നായികയായിട്ടായിരുന്നു തുടക്കം. ആദ്യ സിനിമ തന്നെ വന്‍ വിജയമായി മാറി. ദീപികയുടെ ഇരട്ട വേഷവും കയ്യടി നേടിയതോടെ പിന്നെ ദീപികയ്ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഇന്ന് നിര്‍മ്മാതാവും കൂടിയാണ് ദീപിക.

    Deepika Padukone

    കരിയറില്‍ മിന്നും വിജയങ്ങള്‍ ഒരുപാടുണ്ട് ദീപികയ്ക്ക്. അഭിനയ പ്രതിഭയും തെളിയിക്കാന്‍ സാധിച്ചു. എന്നാല്‍ വലിയ വിജയങ്ങള്‍ തന്നെ തേടിയെടുത്തുമ്പോഴും വ്യക്തിജീവിതത്തില്‍ ദീപികയ്ക്ക് മോശം സമയത്തിലൂടെ കടന്നു പോകേണ്ടി വന്നിരുന്നു. ഒരിക്കല്‍ വിഷാദ രോഗത്തിന് അടിമയായിരുന്നു ദീപിക. കരിയറിലെ ഏറ്റവും മികച്ച സമയത്തായിരുന്നു താരത്തിന് വിഷാദരോഗമുണ്ടാകുന്നത്.

    താന്‍ കടന്നു വന്ന ഇരുണ്ട നാളുകളെക്കുറിച്ച് പിന്നീട് ദീപിക വെളിപ്പെടുത്തിയിരുന്നു. വിഷാദരോഗത്തെക്കുറിച്ച് പലപ്പോഴായി തുറന്ന് സംസാരിച്ചിട്ടുണ്ട് ദീപിക. ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന എന്‍ജിഒയുമുണ്ട് ദീപികയ്ക്ക്. ഇപ്പോഴിതാ തന്റെ ആ മോശം നാളുകളെക്കുറിച്ച് ഒരിക്കല്‍ കൂടി ഓര്‍ക്കുകയാണ് ദീപിക. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

    പൊതുപരിപാടിയില്‍ വച്ചായിരുന്നു ദീപിക പദുക്കോണ്‍ വിഷാദത്തിന്റെ നാളുകളെക്കുറിച്ച് മനസ് തുറന്നത്. ആ സമയത്ത് ജീവനൊടുക്കുന്നതിനെ കുറിച്ച് വരെ ചിന്തിച്ചിരുന്നു, എന്നാല്‍ മരണത്തിന് കീഴടങ്ങാതെ വിഷാദത്തോട് പോരാടി ജയിക്കുകയായിരുന്നുവെന്നുമാണ് ദീപിക പറയുന്നത്. തന്റെ അച്ഛനില്‍ നിന്നും അമ്മയില്‍ നിന്നും തന്റെ അവസ്ഥ മറച്ചു പിടിക്കാന്‍ ശ്രമിച്ചതിനെക്കുറിച്ചും ദീപിക സംസാരിക്കുന്നുണ്ട്. സംസാരത്തിനിടെ ദീപിക വികാരഭരിതയായി മാറുന്നുമുണ്ട്.

    ''കരിയറിലെ ഏറ്റവും മികച്ച സമയമായിരുന്നു. എല്ലാം നന്നായി പോകുന്നുണ്ടായിരുന്നു. എനിക്ക് അപ്പോഴങ്ങനെ തോന്നാന്‍ യാതൊരു കാരണവുമുണ്ടായിരുന്നില്ല. പക്ഷെ ഞാന്‍ പൊട്ടിക്കരയുമായിരുന്നു. ചില ദിവസങ്ങള്‍ എനിക്ക് കിടന്നുറങ്ങാന്‍ തോന്നും. ഉറക്കം ഒരുതരം രക്ഷപ്പെടലായിരുന്നു. ആത്മഹത്യ ചെയ്യാന്‍ തോന്നിയിരുന്നു. എന്റെ അച്ഛനും അമ്മയും ബാംഗ്ലുൂരിലായിരുന്നു താമസിച്ചിരുന്നത്. അവര്‍ എന്നെ കാണാനായി ഇടയ്ക്ക് വരും, ഇപ്പോഴും വരാറുണ്ട്. അവര്‍ക്ക് മുന്നില്‍ എല്ലാം നന്നായി പോകുന്നുണ്ടെന്ന് തോന്നിപ്പിക്കാന്‍ ധൈര്യം കാണിക്കുമായിരുന്നു'' ദീപിക പറയുന്നു.

    ''ഒരു ദിവസം അവര്‍ തിരികെ ബാംഗ്ലൂരിലേക്ക് പോകാന്‍ ഒരുങ്ങവെ എനിക്ക് നിയന്ത്രണം നഷ്ടമായി. ഞാന്‍ പൊട്ടിക്കരഞ്ഞു. അമ്മ പതിവ് ചോദ്യങ്ങള്‍ ചോദിച്ചു, കാമുകന്‍ ആണോ ജോലിയിലെ പ്രശ്‌നം ആണോ എന്നൊക്കെ. പക്ഷെ എനിക്ക് ഉത്തരമൊന്നുമുണ്ടായിരുന്നില്ല. കാരണം ഇതൊന്നുമായിരുന്നില്ലെന്നത് തന്നെ. ശൂന്യമായൊരു ഇടത്തില്‍ നിന്നുമായിരുന്നു ആ വേദന വന്നിരുന്നത്. അമ്മയ്ക്ക് അപ്പോള്‍ തന്നെ മനസിലായി. ദൈവമായിരുന്നു അവരെ എന്റെ അരികിലേക്ക് അയച്ചത്. ലക്ഷണങ്ങള്‍ ഒക്കെ മനസിലാക്കിയതിന്റെ ക്രെഡിറ്റ് അമ്മയ്ക്കുള്ളതാണ്'' ദീപിക പറയുന്നു.

    Recommended Video

    ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

    അതേസമയം ഗെഹരായിയാം ആണ് ദീപികയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ആമസോണ്‍ പ്രൈമിലൂടെ പുറത്തിറങ്ങിയ ചിത്രത്തിലെ ദീപികയുടെ പ്രകടനം കയ്യടി നേടുകയും ചിത്രം മികച്ച വിജയമായി മാറുകയും ചെയ്തിരുന്നു. പഠാന്‍ ആണ് ദീപികയുടെ പുതിയ സിനിമ. പിന്നാലെ ഹൃത്വിക് റോഷനൊപ്പം ആദ്യമായി അഭിനയിക്കുന്ന ഫൈറ്റര്‍, പ്രഭാസ് ചിത്രം പ്രൊജക്ട് കെ, പീക്കുവിന് ശേഷം ബച്ചനൊപ്പം അഭിനയിക്കുന്ന ദ ഇന്റേണിന്റെ ഹിന്ദി റീമേക്ക് തുടങ്ങി നിരവധി സിനിമകള്‍ ദീപികയുടേതായി അണിയറയിലുണ്ട്.

    English summary
    Deepika Padukone Recalls Her Bad Days And How Her Mother Helped Her
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X