മുറി നിറയെ നടന്റെ പോസ്റ്ററുകള്‍, ഉറങ്ങും മുമ്പ് ഉമ്മവെക്കും; ദീപികയുടേയും സഹോദരിയുടേയും ആരാധന
ബോളിവുഡിന്റെ താരറാണിയാണ് ദീപിക പദുക്കോണ്‍. ദീപികയുടെ ഏറ്റവും അടുത്ത സുഹൃത്ത് സഹോദരി അനിഷയാണ്. മറ്റേതൊരു സഹോദരിമാരേയും പോലെ വളരെ അടുത്ത ബന്ധമാണ് ദീപികയും അനിഷയും തമ്മിലുള്ളത്. കുട്ടിക്കാലത്ത് എല്ലായിടത്തും പോകുന്നതും രഹസ്യങ്ങള്‍ പങ്കുവെക്കുന്നതുമെല്ലാം അനിഷയുമായിട്ടായിരുന്നു. എല്ലാവരേയും പോലെ ഒരു മുറിയില്‍ തന്നെയായിരുന്നു ഇരുവരും കിടന്നുറങ്ങിയിരുന്നതും.
പുത്തന്‍ ലുക്കില്‍ അമല പോള്‍; കിടിലന്‍ ചിത്രങ്ങള്‍ കാണാം
എന്നാലും സാധാരണ സഹോദരിമാരേക്കാള്‍ തങ്ങള്‍ സുഹൃത്തുക്കളെ പോലെയാണെന്നും മറ്റേത് സുഹൃത്തിനേക്കാളും തന്നെ അറിയുന്നത് സഹോദരിക്കാണെന്നും ദീപിക പറയുന്നു. രഹസ്യങ്ങള്‍ ഇഷ്ടങ്ങളും ഇരുവരും പങ്കുവെക്കാറുണ്ട്. രണ്ടുപേരുടേയും കാഴ്ചപ്പാടുകളും സമാനമാണ്. അതുപോലെ തന്നെ ഇഷ്ട നടനും. തങ്ങളുടെ ഇഷ്ടനടനെക്കുറിച്ച് ഒരിക്കല്‍ ദീപികയും അനിഷയും മനസ് തുറന്നിരുന്നു. വിശദമായി വായിക്കാം.

ചെറുപ്പം മുതല്‍ തന്നെ രണ്ടു പേരും ഹോളിവുഡ് താരം ലിയനാര്‍ഡോ ഡികാപ്രിയോയുടെ വലിയ ആരാധകരാണ്. തങ്ങളുടെ മുറി നിറയെ ഡികാപ്രിയോയുടെ പോസ്റ്ററുകളായിരുന്നുവെന്നും ഇരുവരും വോഗിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നുണ്ട്. ഉറങ്ങാന്‍ കിടക്കുന്നതിന് മുമ്പ് ഡികാപ്രിയോയുടെ പോസ്റ്ററില്‍ ചുംബിക്കുന്ന ശീലം പോലും ഉണ്ടായിരുന്നുവെന്നാണ് ദീപിക പറയുന്നത്. താരത്തിന്റെ വാക്കുകളിലേക്ക്.

ഞാനും സഹോദരി അനിഷയും ഒരു മുറിയിലായിരുന്നു കിടന്നിരുന്നത്. ഞങ്ങളുടെ മുറിയില്‍ ഡികാപ്രിയോയുടെ ഒരുപാട് പോസ്റ്ററുകളുണ്ടായിരുന്നു. രാത്രി ഉറങ്ങാന്‍ കിടക്കും മുമ്പ് അതില്‍ ഉമ്മ വെക്കുന്ന തരത്തിലേക്ക് വരെ എത്തിയിരുന്നു ഞങ്ങള്‍. എന്നാണ് ദീപിക പറയുന്നത്. അതേസമസം തന്റെ ഏറ്റവും വലിയ വിമര്‍ശക സഹോദരിയാണെന്നും ദീപിക പറയുന്നുണ്ട്.
തന്റെ അഭിപ്രായം തുറന്നു പറയുന്ന സ്വഭാവമാണ് അനിഷയുടേത്. ഹൃദയത്തില്‍ നിന്നാണ് സംസാരിക്കുക. അവള്‍ വിമര്‍ശിച്ചാലും എനിക്ക് സങ്കടം വരില്ല. കാരണം അത് ആത്മാര്‍ത്ഥയുള്ളതും ഞാന്‍ നന്നായി കാണാന്‍ ആഗ്രഹിക്കുന്നത് കൊണ്ട് പറയുന്നതുമായിരിക്കുമെന്നാണ് ദീപിക പറയുന്നത്.

അതേസമയം ഷാരൂഖ് ഖാന്റെ തിരിച്ചുവരവ് ചിത്രമായ പഠാനിലാണ് ദീപിക ഇപ്പോള്‍ അഭിനയിക്കുന്നത്. ജോണ്‍ എബ്രഹാമാണ് ചിത്രത്തിലെ വില്ലന്‍ വേഷത്തിലെത്തുന്നത്. സിദ്ധാർത്ഥ് ആനന്ദ് ആണ് ചിത്രത്തിന്റെ സംവിധായകന്‍. അതോടൊപ്പം തന്നെ ശകുന്‍ ബത്രയുടെ പേരിടാത്ത ചിത്രത്തിലും ദീപിക അഭിനയിക്കുന്നത്. അനന്യ പാണ്ഡെയും സിദ്ധാന്ത് ചതുര്‍വേദിയും ചിത്രത്തിലുണ്ട്. അമിതാഭ് ബച്ചനും പ്രഭാസിനൊപ്പവും ദീപിക അഭിനയിക്കുന്നുണ്ട്. രണ്‍വീര്‍ സിംഗിനൊപ്പം അഭിനയിക്കുന്ന 83യാണ് പുറത്തിറങ്ങാനിരിക്കുന്ന സിനിമ. 1983 ല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ലോകകപ്പ് നേടിയ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തില്‍ കപില്‍ ദേവിനെയാണ് രണ്‍വീര്‍ അവതരിപ്പിക്കുന്നത്. കപിലിന്റെ ഭാര്യയായാണ് ദീപിക എത്തുന്നത്.
Recommended Video

ഛപാക് ആണ് ദീപികയുടെ അവസാനം പുറത്തിറങ്ങിയ സിനിമ. സ്ത്രീയുടെ അതിജീവനത്തിന്റെ കഥ പറഞ്ഞ ചിത്രം മികച്ച പ്രതികരണം നേടിയിരുന്നു. ചിത്രത്തിന്റെ നിര്‍മ്മാതാവും ദീപികയായിരുന്നു. മേഘ്‌ന ഗുല്‍സാര്‍ ആയിരുന്നു ചിത്രത്തിന്റെ സംവിധാനം. യഥാര്‍ത്ഥ സംഭവത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടായിരുന്നു ഛപാക് ഒരുക്കിയത്.


Click it and Unblock the Notifications











