പുരുഷന്മാരുടെ ബാത്ത്‌റൂമിലേക്ക് ഓടിക്കയറിയ ദീപികയും ആലിയയും; അനുഭവം പങ്കുവച്ച് ദീപിക
ബോളിവുഡിലെ സൂപ്പര്‍ താരമാണ് ദീപിക പദുക്കോണ്‍. ഓം ശാന്തി ഓം എന്ന ചിത്രത്തിലൂടെ സ്വപ്‌ന തുല്യമായൊരു തുടക്കമായിരുന്നു ദീപികയ്ക്ക് ലഭിച്ചത്. ചിത്രം വന്‍ വിജയമായി മാറിയതോടെ പിന്നെ ദീപികയ്ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഇന്ന് ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നായികമാരില്‍ ഒരാളാണ് ദീപിക പദുക്കോണ്‍. ഹോളിവുഡിലും ദീപിക സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ദീപികയെ പോലെ ഒരുപാട് ആരാധകരുള്ള തന്നെ ബോളിവുഡിലെ സൂപ്പര്‍ നായികയാണ് ആലിയ ഭട്ട്. സിനിമാ കുടുംബത്തില്‍ നിന്നും എത്തിയ ആലിയ തന്റെ പ്രകടന മികവ് കൊണ്ട് സ്വന്തമായൊരു ഇടം നേടുകയായിരുന്നു ആലിയ.
ഇപ്പോഴിതാ താനും ആലിയയും പുരുഷന്മാരുടെ ടോയ്‌ലെറ്റില്‍ കയറിയ കഥ പങ്കുവെച്ചിരിക്കുകയാണ് ദീപിക. ബെര്‍ലിനില്‍ കോള്‍ഡ് പ്ലേയുടെ കോണ്‍സേര്‍ട്ടില്‍ പങ്കെടുക്കാന്‍ പോയപ്പായിരുന്നു താരങ്ങള്‍ക്ക് ഈ അനുഭവമുണ്ടായിരിക്കുന്നത്. തന്റെ പുതിയ സിനിമയായ ഗെഹരായിയാന്റെ പ്രൊമോഷന്‍ തിരക്കിലാണ് ദീപിക ഇപ്പോള്‍. ഇതിന്റെ ഭാഗമായി നല്‍കിയൊരു അഭിമുഖത്തിലാണ് ദീപിക മനസ് തുറന്നത്. വിശദമായി വായിക്കാം തുടര്‍ന്ന്.

അഭിമുഖത്തിനിടെ താരത്തോട് സ്ത്രീകളുടെ ടോയ്‌ലെറ്റ് കണ്ടെത്താന്‍ സാധിക്കാതെ വന്നാല്‍ പുരുഷന്മാരുടെ ടോയ്‌ലെറ്റ് ഉപയോഗിക്കുമോ എന്ന് ദീപികയോട് ചോദിക്കുകയായിരുന്നു. ചിത്രത്തില്‍ ദീപികയുടെ സഹ താരങ്ങളായ അനന്യ പാണ്ഡെയും സിദ്ധാന്ത് ചതുര്‍വേദിയും സംവിധായകന്‍ ശകുന്‍ ബത്രയും ഉടനെ തന്നെ മറുപടിയുമായി എത്തുകയായിരുന്നു. നല്ല വൃത്തിയിട്ടുണ്ടെങ്കില്‍ മാത്രം ദീപിക ഉപയോഗിക്കുമെന്നായിരുന്നു അനന്യയുടെ മറുപടി. സിദ്ധാന്തും നൂറ് ശതമാനം ദീപിക ഉപയോഗിക്കുമെന്ന് പറഞ്ഞപ്പോള്‍ ദീപിക അങ്ങനെ ചെയ്യില്ലെന്നായിരുന്നു സിദ്ധാന്തിന്റെ മറുപടി. പിന്നാലെ ദീപിക തന്റെ മറുപടിയുമായി എത്തുകയായിരുന്നു. താനത് ചെയ്യുമെന്ന് പറഞ്ഞ ദീപിക താന്‍ അങ്ങനെ ചെയ്തിട്ടുണ്ടെന്നും വെളിപ്പെടുത്തുകയായിരുന്നു.

'ഞാന്‍ നൂറ് ശതമാനവും ചെയ്യും. മാത്രവുമല്ല ഞാനത് ചെയ്തിട്ടുണ്ട്. ഞാനത് ചെയ്യുന്ന സമയത്ത് ശകുനുമുണ്ടായിരുന്നു. ഞങ്ങള്‍ ബെര്‍ലിന്‍ കോള്‍ഡ് പ്ലേയുടെ പരിപാടിയിലായിരുന്നു. ആലിയയും എനിക്കൊപ്പമുണ്ടായിരുന്നു. ഞാനും ആലിയയും ബാത്ത് റൂമിലേക്ക് പോയപ്പോള്‍ അവിടെ വലിയൊരു ക്യൂ കണ്ടു. ഇതോടെ ഞങ്ങള്‍ ആളില്ലാതെയിരുന്ന പുരുഷന്മാരുടെ ബാത്ത് റൂമിലേക്ക് ഓടിക്കയറുകയായിരുന്നു. ഇത്തരം കാര്യത്തില്‍ വൃത്തി എനിക്കൊരു പ്രശ്‌നമല്ല. വേണ്ടി വന്നാല്‍ ബാത്ത് റൂം എവിടെയാണെങ്കിലും ഞാന്‍ ഉപയോഗിക്കുക തന്നെ ചെയ്യും'' എന്നായിരുന്നു ദീപിക പറഞ്ഞത്.

നേരത്തെ 2018 ല്‍ കോഫി വിത്ത് കരണില്‍ ഒരുമിച്ചെത്തിയപ്പോഴും ആലിയയും ദീപികയും ഈ സംഭവത്തെക്കുറിച്ച് പറഞ്ഞിരുന്നു. ബാത്ത് റൂമിലുണ്ടായിരുന്ന പുരുഷന്മാരോട് തങ്ങള്‍ പുറത്ത് പോകാന്‍ പറഞ്ഞുവെന്നും താരങ്ങള്‍ പറഞ്ഞിരുന്നു. ഈ സംഭവത്തിന് ശേഷം ആലിയ തന്റെ പാര്‍ട്ണര്‍ ഇന്‍ ക്രൈം ആയി മാറിയെന്നാണ് ദീപിക പറയുന്നത്. അതേസമയം ഗെഹരായിയാന്‍ ആണ് ദീപികയുടെ റിലീസ് കാത്തു നില്‍ക്കുന്ന സിനിമ. ഫെബ്രുവരി 11 നാണ് സിനിമയുടെ റിലീസ്. കപൂര്‍ ആന്റ് സണ്‍സിന് ശേഷം ശകുന്‍ ബത്ര സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അനന്യ പാണ്ഡെയും സിദ്ധാന്ത് ചതുര്‍വേദിയുമാണ് മറ്റ് പ്രധാന താരങ്ങള്‍. രജത് കപൂര്‍, നസറുദ്ദീന്‍ ഷാ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റെ ട്രെയിലര്‍ നേരത്തെ തന്നെ ചര്‍ച്ചയായി മാറിയിരുന്നു.
Recommended Video

83 യാണ് ദീപികയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. നിരവധി സിനിമകളാണ് ദീപികയുടേതായി അണിയറയിലൊരുങ്ങുന്നത്. ഷാരൂഖ് ഖാന്‍ ചിത്രം പഠാന്‍, ഹൃത്വിക്കിനൊപ്പം അഭിനയിക്കുന്ന ഫൈറ്റര്‍, പ്രഭാസ് നായകനായ തെലുങ്ക് ചിത്രം, തുടങ്ങിയ നിരവധി സിനികളാണ് ദീപികയുടേതായി അണിയറയിലുള്ളത്.


Click it and Unblock the Notifications