ചിലപ്പോള്‍ യുദ്ധം വരെ നടക്കാറുണ്ട്! ദാമ്പത്യത്തിലെ സന്തോഷത്തിന്റെ കാരണം പറഞ്ഞ് ദീപിക

ബോളിവുഡിലെ സൂപ്പര്‍ താരങ്ങളാണ് ദീപിക പദുക്കോണും രണ്‍വീര്‍ സിംഗും. ഒരുമിച്ച് അഭിനയിച്ച താരങ്ങള്‍ പതിയെ പ്രണയത്തിലാവുകയായിരുന്നു. 2018 ലായിരുന്നു ദീപികയും രണ്‍വീറും തങ്ങളുടെ പ്രണയത്തെ വിവാഹത്തിലേക്ക് എത്തിയത്. ആരാധകരുടെ പ്രിയപ്പെട്ട ജോഡിയുടെ പ്രണയവും വിവാഹവുമൊക്കെ ആരാധകരും മാധ്യമങ്ങളുമൊക്കെ ആഘോഷമാക്കി മാറ്റുകയായിരുന്നു. തീര്‍ത്തും വ്യത്യസ്തമായ സ്വഭാവമുള്ള രണ്ട് പേരാണ് ദീപികയും രണ്‍വീറും. പക്ഷെ തങ്ങളുടെ പ്രണയം കൊണ്ട് ആ വ്യത്യാസത്തെ മായ്ച്ച് കളയുകയാണ് രണ്‍വീറും ദീപികയും. ഒരുമിച്ച് എത്തുന്ന വേദികളിലും സോഷ്യല്‍ മീഡിയ പോസ്റ്റുകൡലുമെല്ലാം രണ്‍വീറും ദീപികയും തങ്ങളുടെ പ്രണയം വിളിച്ചു പറയാറുണ്ട്.

അഞ്ച് വര്‍ഷത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇരുവരും വിവാഹിതരായത്. രാംലീലയില്‍ അഭിനയിച്ചിരുന്ന കാലത്താണ് രണ്‍വീറും ദീപികയും പ്രണയത്തിലാകുന്നത്. പിന്നീടും ഇരുവരും ഒരുമിച്ച് ഒരുപാട് സിനിമകളില്‍ അഭിനയിച്ചു. ഇയ്യടുത്ത് നല്‍കിയൊരു അഭിമുഖത്തില്‍ തങ്ങളുടെ വിവാഹ ജീവിതത്തെക്കുറിച്ച് ദീപിക മനസ് തുറന്നിരിക്കുകയാണ്. തങ്ങളുടെ വിവാഹ ജീവിതത്തെ കൂടുതല്‍ സുഖകരമാക്കി തീര്‍ക്കുന്നത് എന്താണെന്നും ദീപിക പറയുന്നുണ്ട്. വിശദമായി വായിക്കാം തുടര്‍ന്ന്.

കമ്യൂണിക്കേഷന്‍

ഫിലിം കംപാനിയന് നല്‍കിയ അഭിമുഖത്തിലാണ് ദീപിക മനസ് തുറന്നത്. ''ഞങ്ങള്‍ക്കിടയിലെ കമ്മ്യൂണിക്കേഷനാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ചിലപ്പോള്‍ ഞങ്ങള്‍ പരസ്പരം അംഗീകരിക്കും. ചിലപ്പോള്‍ എതിര്‍പ്പാകും ഉണ്ടാവുക. പക്ഷെ പരസ്പരം കമ്യൂണിക്കേഷന്‍ ഉണ്ടാകുമ്പോള്‍ ഒരു വിവാഹ ജീവിതം കൂടുതല്‍ സുഖകരമായി മാറും'' എന്നാണ് ദീപിക പറഞ്ഞത്. ''ചിലപ്പോള്‍ യുദ്ധങ്ങളുണ്ടാകും. ചിലപ്പോള്‍ ഞാന്‍ എന്തെങ്കിലും പറയും, എന്റെ വിശ്വാസത്തില്‍ ഞാന്‍ ഉറച്ചു നില്‍ക്കും. അപ്പോള്‍ എതിര്‍പ്പുണ്ടെങ്കിലും അവന്‍ അത് അംഗീകരിക്കും. ചിലപ്പോള്‍ നേരെ തിരിച്ച് അവന്‍ പറയുന്നത് ഞാന്‍ എതിര്‍പ്പുണ്ടെങ്കിലും അംഗീകരിക്കേണ്ടതായിരിക്കും'' എന്നും ദീപിക പറയുന്നു.

വിവാഹ വാര്‍ഷികം

ഈയ്യടുത്തായിരുന്നു ദീപികയും രണ്‍വീറും തങ്ങളുടെ വിവാഹ വാര്‍ഷികം ആഘോഷിച്ചത്. വിവാഹ വാര്‍ഷികത്തിന് താരങ്ങള്‍ പങ്കുവച്ച കുറിപ്പും പോസ്റ്റും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. അവധി ആഘോഷിച്ചായിരുന്നു താരങ്ങള്‍ വിവാഹ വാര്‍ഷികം ആഘോഷിച്ചത്. വിവാഹ വാര്‍ഷികത്തിന് എന്താണ് പോസ്റ്റ് ചെയ്യേണ്ടത് എന്ന തീരുമാനം എടുത്തത് എങ്ങനെയാണെന്നാണും ദീപിക വെളിപ്പെടുത്തുന്നുണ്്.

അവധി ദിവസം

''ഈ അവധി ദിവസം, ഞങ്ങളുടെ ജീവിതത്തിന്റെ ഒരു തുണ്ട് നിങ്ങളുമായി പങ്കുവെക്കണമെന്ന് കരുതി. ഇവിടെ എന്റെ ആരാധകരുണ്ടെന്ന് എനിക്കറിയാം. അവര്‍ എനിക്ക് സ്ഥിരം മെസേജ് അയക്കാറുണ്ട്. ഞങ്ങള്‍ അതേക്കുറിച്ച് സംസാരിച്ചിരുന്നു. ഞങ്ങള്‍ എന്തെങ്കിലും പങ്കുവച്ചില്ലെങ്കില്‍ അവര്‍ക്ക് വിഷമമാകുമെന്നറിയാം. അതിനാല്‍ ഇത് നിങ്ങള്‍ക്കെല്ലാവര്‍ക്കും വേണ്ടിയുള്ളതാണ്. ഭാഗ്യവശാല്‍ ഏത് ചിത്രം ആണ് പങ്കുവെക്കേണ്ടത് എന്നതില്‍ ഞങ്ങളൊരു തീരുമാനത്തിലെത്തി. എത്ര ചിത്രങ്ങള്‍ പങ്കുവെക്കണം എന്ന കാര്യത്തിലും. അത് കൊണ്ട് അത് എളുപ്പമായിരുന്നു'' എന്നായിരുന്നു ദീപിക പറഞ്ഞത്.

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam
 83

അതേസമയം പത്മാവതിന് ശേഷം രണ്‍വീറും ദീപികയും വീണ്ടും ഓണ്‍ സ്‌ക്രീനില്‍ ഒരുമിക്കുകയാണ്. 83 എന്ന ചിത്രത്തിലൂടെയാണ് ഇരുവരും വീണ്ടും ഒരുമിക്കുന്നത്. 1983 ല്‍ കപില്‍ ദേവിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ ടീം ക്രിക്കറ്റ് ലോകകപ്പ് നേടിയതിന്റെ കഥയാണ് 83 പറയുന്നത്. ചിത്രത്തില്‍ കപില്‍ ദേവായാണ് രണ്‍വീര്‍ സിംഗ് എത്തുന്നത്. കപിലിന്റെ ഭാര്യ റോമിയുടെ വേഷത്തിലാണ് ദീപിക എത്തുന്നത്. ചിത്രത്തില്‍ നിന്നുമുള്ള ഇരുവരുടേയും ലുക്ക് ഏറെ ചര്‍ച്ചയായിരുന്നു. ഡിസംബര്‍ 24 നാണ് ചിത്രത്തിന്റെ റിലീസ്. 83യുടെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍. നിരവധി സിനിമകളാണ് ഇരുവരുടേതുായി അണിയറയില്‍ തയ്യാറെടുക്കുന്നത്.

Read more about: deepika padukone
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X