റിലീസ് അടുക്കുന്തോറും തുണിയും ചെറുതാകും! മൃണാലിനെതിരെ ദീപികയുടെ ആരാധകര്‍, മറുപടിയുമായി ദീപികയും

തങ്ങളുടെ പ്രിയപ്പെട്ട താരങ്ങള്‍ക്ക് വേണ്ടി ആരാധകര്‍ തമ്മില്‍ പലപ്പോഴും അങ്ങോട്ടും ഇങ്ങോട്ടും തമ്മില്‍ അടിയുണ്ടാക്കുന്നത് കണ്ടിട്ടുണ്ട്. തങ്ങളുടെ പ്രിയ താരത്തെ ആരെങ്കിലും മോശം പരാമര്‍ശത്തിലൂടെ അപമാനിക്കാന്‍ ശ്രമിച്ചാല്‍ ആരാധകര്‍ നോക്കി നില്‍ക്കാതെ പ്രതികരിക്കും. ഇങ്ങനെ ആരാധകര്‍ തമ്മിലുള്ള അടി സ്ഥിരം സംഭവമാണ്. എന്നാല്‍ ആരാധകര്‍ താരങ്ങളുമായി പോലും അടിയുണ്ടാക്കുന്നത് സ്ഥിരം സംഭവമല്ല. ഇപ്പോഴിതാ ബോളിവുഡിലെ സൂപ്പര്‍ താരമായ ദീപിക പദുക്കോണിന്റെ ആരാധകരും യുവ നടി മൃണാല്‍ ഠാക്കൂറും തമ്മില്‍ വലിയ വാക് പോര് നടക്കുകയാണ്.

ദീപിക പദുക്കോണിനെക്കുറിച്ച് ഒരാള്‍ നടത്തിയ പരാമര്‍ശത്തിന് മൃണാല്‍ ഠാക്കൂര്‍ പിന്തുണയുമായി എത്തിയെന്ന് ആരോപിച്ചാണ് ദീപികയുടെ ആരാധകരുടെ പ്രതികരണം. ദീപികയുടെ പുതിയ സിനിമയാണ് ഗെഹരായിയാന്‍. ചിത്രത്തിന്റെ പ്രൊമോഷന്‍ തിരക്കുകളിലാണ് ദീപിക ഇപ്പോള്‍. ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടികളില്‍ ദീപിക ധരിക്കുന്ന വസ്ത്രങ്ങള്‍ക്കെതിരെ ഫ്രെഡി ബേര്‍ഡി എന്നയാള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച മോശം പരാമര്‍ശമാണ് അടിയുടെ തുടക്കം. വിശദമായി വായിക്കാം തുടര്‍ന്ന്.

ന്യൂട്ടന്‍സ് ലോ ഓഫ് ബോളിവുഡ്

ന്യൂട്ടന്‍സ് ലോ ഓഫ് ബോളിവുഡ് പറയുന്നത് ഗെഹരായിയാന്‍ റീലിസ് തിയ്യതി അടുക്കുന്തോറും വസ്ത്രത്തിന്റെ നീളവും കുറഞ്ഞ് വരും എന്നായിരുന്നു ഫ്രെഡി ബേര്‍ഡിയുടെ പോസ്റ്റിന്. നെക്ക് ലൈനും ഹെംലൈനും ഗെഹരായിയാന്‍ ആണെന്നും പോസ്റ്റിലുണ്ടായിരുന്നു. ഈ സ്ത്രീ വിരുദ്ധമായ പരാമര്‍ശത്തിന് മൃണാല്‍ ഠാക്കൂര്‍ ലൈക്ക് ചെയ്തിട്ടുണ്ടെന്നാണ് ദീപികയുടെ ആരാധകര്‍ ആരോപിക്കുന്നത്. പിന്നാലെ താരവും ദീപികയുടെ ആരാധകരും തമ്മില്‍ ട്വിറ്ററില്‍ വാക് പോര് ഉടലെടുക്കുകയായിരുന്നു. മൃണാല്‍ ഠാക്കൂര്‍ പോസ്റ്റ് ലൈക്ക് ചെയ്തുവെന്ന് ആരോപിച്ചെത്തിയ ട്വീറ്റിന് വേഗം സുഖമാകട്ടെ എന്ന് മൃണാല്‍ കമന്റ് ചെയ്യുകയായിരുന്നു. 'സഹോദരാ, നിങ്ങള്‍ക്ക് മാനസിക പ്രശ്‌നമാണ്. നിങ്ങള്‍ക്ക് വേണ്ടി കുറച്ച് പൂക്കള്‍ സങ്കടിപ്പിക്കണമെന്നും വിദ്വേഷം പരത്തുന്നതിന് അത് നിങ്ങളുടെ മുഖത്ത് അടിക്കണമെന്നും ആഗ്രഹിക്കുന്നു. ഞാന്‍ ദീപികയെ ഒരുപാട് ആരാധിക്കുന്നുണ്ട്. നിങ്ങള്‍ക്ക് ഒരു ജീവിതമൊക്കെ ഉണ്ടാകണമെന്നും ഞാന്‍ ആഗ്രഹിക്കുന്നു. വീട്ടിലിരുന്ന് വിദ്വേഷം പരത്തുന്നതിനും നല്ലതാണ്'' എന്നും മൃണാല്‍ പ്രതികരിച്ചിരുന്നു. ഈ പ്രതികരണം മൃണാല്‍ ഠാക്കൂര്‍ എനിക്ക് മറുപടി തന്നുവെന്ന് പറഞ്ഞു കൊണ്ട് ആ വ്യക്തി വീണ്ടും ട്വീറ്റ് ചെയ്യുകയായിരുന്നു.

മറുപടിയുമായി മൃണാല്‍

പിന്നാലെ മറുപടിയുമായി മൃണാല്‍ എത്തി. ''രസിച്ചില്ലേ, ഇനി നല്ല ഭക്ഷണം കഴിക്കൂ, ഓടാന്‍ പോകു, നിങ്ങളെ സ്‌നേഹിക്കുന്ന സുഹൃത്തുക്കളെയുണ്ടാക്കൂ. ഞാന്‍ ഒരിക്കലും ട്രോളന്മാരെ പ്രോത്സാഹിപ്പിക്കാറില്ല. പക്ഷെ നിങ്ങളോട് ദയ തോന്നുന്നു. ഈ ട്വീറ്റ് നിങ്ങളില്‍ ചെറിയ മാറ്റമെങ്കിലും കൊണ്ട് വരട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. നിങ്ങളെയത് നല്ലൊരു മനുഷ്യന്‍ ആക്കട്ടെ'' എന്നായിരുന്നു മൃണാലിന്റെ പ്രതികരണം. എന്നാല്‍ പിന്നാലെ മറുപടിയുമായി ആരാധകന്‍ എത്തുകയായിരുന്നു. ഞാന്‍ പോലും നല്ല മനുഷ്യനാകാന്‍ ശ്രമിക്കുകയാണ്. പക്ഷെ നിങ്ങള്‍ നല്ല മനുഷ്യന്‍ ആകാന്‍ ശ്രമിക്കുന്നത് പോലുമില്ലെന്നായിരുന്നു ഇയാളുടെ മറുപടി.

മൃണാലിനെതിരെ

നിരവധി ദീപിക ആരാധകരാണ് മൃണാലിനെതിരെ രംഗത്ത് എത്തിയിരിക്കുന്നത്. ഇത്തരത്തില്‍ മോശമായൊരു പോസ്റ്റ് ലൈക്ക് ചെയ്യാന്‍ മാത്രം മോശമാണോ നിങ്ങളുടെ മനസ് എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ദീപികയെ പിന്തുണച്ചില്ലെങ്കിലും വേണ്ടില്ല ഇത്തരം വൃത്തികെട്ട ചിന്തയുള്ളവരെ പിന്തുണയ്ക്കാതിരുന്നു കൂടെ എന്നും ദീപികയുടെ ആരാധകര്‍ മൃണാലിനോടായി ചോദിക്കുന്നു. സ്ത്രീകളെക്കുറിച്ച് ഇതുപോലെ മോശമായി ചിന്തിക്കുന്നവര്‍ നാളെ നിങ്ങളേയും അപമാനിക്കുമെന്ന മുന്നറിയിപ്പും ആരാധകര്‍ മൃണാലിന് നല്‍കുന്നുണ്ട്. അതേസമയം സംഭവത്തില്‍ പ്രതികരണവുമായി ദീപിക പദുക്കോണും എത്തിയിട്ടുണ്ട്. പേരെടുത്ത് പറയാതെ പരോക്ഷമായിട്ടായിരുന്നു ദീപികയുടെ പ്രതികരണം.

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam
 ദീപിക

ശാസ്ത്രജ്ഞര്‍ പറയുന്നത് ലോകമുണ്ടായിരിക്കുന്നത് പ്രോട്ടോണുകളും ന്യൂട്ടോണുകളും ഇലക്ട്രോണുകളും കൊണ്ടാണെന്നാണ്. എന്നാല്‍ അവര്‍ മോറോണുകളെ പരാമര്‍ശിക്കാന്‍ മറന്നു പോയി എന്ന വാചകമായിരുന്നു ദീപിക പദുക്കോണ്‍ പങ്കുവച്ചത്. ഇതോടൊപ്പം നിങ്ങള്‍ക്കറിയുമെങ്കില്‍ നിങ്ങള്‍ക്ക് അറിയുമെന്നതിന്റെ ചുരുക്കെഴുത്തും ദീപിക പങ്കുവച്ചിട്ടുണ്ട്. ദീപികയുടെ കരിയറിലെ ആദ്യത്തെ വ്യാജമല്ലാത്ത കമന്റ് എന്ന് പറഞ്ഞ് ഈ പ്രതികരണത്തേയും ഫ്രെഡി പരിഹസിച്ചിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ ഒരുപാട് ഫോളോവേഴ്‌സുള്ള ഇന്‍ഫ്‌ളുവന്‍സര്‍ ആണ് ഫ്രെഡി.

Read more about: deepika padukone
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X