ദീപിക-രണ്‍വീര്‍ വിവാഹവിരുന്നില്‍ പങ്കെടുക്കാതെ മുന്‍ കാമുകന്‍ രണ്‍ബീര്‍; അവന്‍ അങ്ങനെ തന്നെയാണെന്ന് നടി

ബോളിവുഡിലെ സൂപ്പര്‍ താരങ്ങളാണ് ദീപിക പദുക്കോണും രണ്‍വീര്‍ സിംഗും. രാം ലീലയിലൂടെ ഓണ്‍ സ്‌ക്രീനില്‍ ഒരുമിച്ച ദീപികയും രണ്‍വീറും പ്രണയത്തിലാവുകയായിരുന്നു. ആരാധകരുടെ പ്രിയപ്പെട്ട പ്രണയ ജോഡിയാണ് ദീപികയും രണ്‍വീറും. ദീപ് വീര്‍ എന്ന് ആരാധകര്‍ സ്‌നേഹത്തോടെ വിളിക്കുന്ന ദീപികയും രണ്‍വീറും തമ്മിലുള്ള പ്രണയം ആരാധകര്‍ ഏറെ ആഷോഷിച്ചതായിരുന്നു. പിന്നീട് ഇരുവരും തമ്മില്‍ വിവാഹം കഴിക്കുകയും ചെയ്തു. ഇറ്റലിയില്‍ വച്ചായിരുന്നു ദീപികയും രണ്‍വീറും തമ്മിലുള്ള വിവാഹം. വന്‍ ആഘോഷമായിട്ടായിരുന്നു വിവാഹം നടന്നത്.

സ്വകാര്യ ചടങ്ങായിട്ടായിരുന്നു വിവാഹം. എങ്കിലും ആര്‍ഭാടത്തിന് യാതൊരു കുറവുമുണ്ടായിരുന്നില്ല. രണ്ട് പേരുടേയും ആചാരങ്ങള്‍ പ്രകാരം രണ്ട് വിവാഹങ്ങളായിരുന്നു നടന്നത്. സൂപ്പര്‍ താരങ്ങളുടെ വിവാഹം സോഷ്യല്‍ മീഡിയയും മാധ്യമങ്ങളും ആരാധകരുമെല്ലാം ആഘോഷമാക്കുകയും ചെയ്തിരുന്നു. വിവാഹത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. സമീപകാലത്ത് ബോളിവുഡ് കണ്ട ഏറ്റവും വലിയ താരവിവാഹമായിരുന്നു ദീപികയും രണ്‍വീറും തമ്മിലുള്ളത്.

 വിരുന്നൊരുക്കി

വിവാഹത്തിന് പിന്നാലെ മുംബൈയില്‍ ബോളിവുഡിലെ സുഹൃത്തുക്കള്‍ക്കായി ദീപികയും രണ്‍വീറും വിരുന്നൊരുക്കിയിരുന്നു. ഇന്ത്യന്‍ സിനിമയിലെയും ബോളിവുഡിലേയും സൂപ്പര്‍ താരങ്ങള്‍ വിവാഹത്തിന് എത്തിയിരുന്നു. താരസമ്പന്നമായിരുന്ന വിരുന്നിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയയും ആരാധകരും തിരക്കിയത് മൊത്തം ഒരാളെയായിരുന്നു. അയാളെ മാത്രം വിരുന്നില്‍ കണ്ടതുമില്ല. ബോളിവുഡിലെ സൂപ്പര്‍ താരം രണ്‍ബീര്‍ കപൂറായിരുന്നു അസാന്നിധ്യത്തിലൂടെ വാര്‍ത്തയായത്.

ദീപികയും രണ്‍ബീര്‍ കപൂറും

ദീപികയും രണ്‍ബീര്‍ കപൂറും ഒരുകാലത്ത് പ്രണയത്തിലായിരുന്നു. ബോളിവുഡിലെ സൂപ്പര്‍ പ്രണയ ജോഡിയായിരുന്നു രണ്‍ബീറും ദീപികയും. ഇരുവരും വിവാഹത്തിന്റെ വക്കോളം വരെ എത്തിയിരുന്നു. എന്നാല്‍ പിന്നീട് ഇരുവരും പിരിഞ്ഞു. പ്രണയ തകര്‍ച്ചയെക്കുറിച്ച് ദീപിക തന്നെ പലപ്പോഴും തുറന്നു പറഞ്ഞിരുന്നു. രണ്‍ബീറിന് വേറെയും ബന്ധങ്ങളുണ്ടായിരുന്നുവെന്നായിരുന്നു പ്രണയ തകര്‍ച്ചയെക്കുറിച്ച് ദീപിക പിന്നീട് പറഞ്ഞത്. എന്തായാലും ഇരുവരും പിന്നീടും നല്ല സുഹൃത്തുക്കളായി തുടരുകയും ചെയ്തു.

ദീപികയും രണ്‍വീറും ഒരുക്കിയ വിരുന്നില്‍ രണ്‍ബീറും കാമുകി ആലിയ ഭട്ടും എത്തിയിരുന്നില്ല. ഇതേക്കുറിച്ച് സോഷ്യല്‍ മീഡിയയും ചര്‍ച്ച ചെയ്തിരുന്നു. ഇതേക്കുറിച്ച് പിന്നീടൊരു അഭിമുഖത്തില്‍ ദീപിക തന്നെ മറുപടി നല്‍കിയിരുന്നു. ''ഞങ്ങള്‍ സംസാരിച്ചിട്ടില്ല. റിസപ്ഷന് മുമ്പ് സംസാരിച്ചിരുന്നു പക്ഷെ അതിന് ശേഷം സംസാരിച്ചിട്ടില്ല. പക്ഷെ ഇതാണ് അവന്‍. ഞാന്‍ ഒട്ടും അത്ഭുതപ്പെടുന്നില്ല. അതാണ് ഞങ്ങള്‍ക്കിടയിലെ ബന്ധത്തിന്റെ സൗന്ദര്യം. പറയാതെ തന്നെ ഒരുപാട് പറയും'' എന്നായിരുന്നു പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ദീപിക പറഞ്ഞത്.

 പ്രണയ ബന്ധം തകര്‍ന്ന ശേഷവും

ദീപികയും രണ്‍ബീറും രണ്ട് വര്‍ഷത്തെ പ്രണയത്തിന് ശേഷം 2009 ലായിരുന്നു പിരിയുന്നത്. എന്നാല്‍ പ്രണയ ബന്ധം തകര്‍ന്ന ശേഷവും ഇരുവരും സൗഹൃദം തുടരുകയായിരുന്നു. പ്രണയതകര്‍ച്ചയ്ക്ക് ശേഷം തമാശ, യേ ജവാനി ഹേ ദിവാനി എന്നീ സിനിമകളിലും ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. അതേസമയം ദീപികയുടേയും രണ്‍വീറിന്റേയും വിവാഹ സമയത്ത് രണ്‍ബീറും ആലിയയും തങ്ങളുടെ പുതിയ സിനിമയായ ബ്രഹ്‌മാസ്ത്രയുടെ ചിത്രീകരണത്തിനായി പുറത്തായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഷൂട്ടിംഗ് തിരക്കു കാരണമാണ് രണ്‍ബീറും ആലിയയും പങ്കെടുക്കാതിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam
രണ്‍ബീറും ആലിയയും

അതേസമയം രണ്‍ബീറും ആലിയയും വിവാഹിതരാവുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ ഡിസംബറില്‍ വിവാഹം ഉണ്ടാകുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത് വിവാഹം അടുത്ത കൊല്ലമേ ഉണ്ടാകൂവെന്നാണ് റിപ്പോര്‍ട്ടുകള്‍. വിവാഹത്തിന് മുമ്പായി രണ്‍ബീറും ആലിയയും പുതിയ വീടിന്റെ ഒരുക്കത്തിലാണ്. രണ്‍ബീറിന്റെ വീടിന്റെ അടുത്ത് തന്നെയാണ് താരങ്ങള്‍ പുതിയ വീടൊരുക്കുന്നത്. വീടിന്റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ കാണാനായി കഴിഞ്ഞ ദിവസം ആലിയയും രണ്‍ബീറും രണ്‍ബീറിന്റെ അമ്മയോടൊപ്പം എത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X