ഐശ്വര്യയ്ക്കായി തയ്യാറാക്കിയത് 47 വസ്ത്രങ്ങള്‍, എന്നിട്ടും പഴി; അന്ന് നടന്നത് ഇന്നും അറിയില്ലെന്ന് ഡിസൈനര്‍
ബോളിവുഡിലെ സൂപ്പര്‍ നായികയാണ് ഐശ്വര്യ റായ്. ലോക സുന്ദരി പട്ടം നേടി സിനിമയിലെത്തിയ ഐശ്വര്യ അധികം വൈകാതെ തന്നെ ഇന്ത്യന്‍ സിനിമയിലെ നമ്പര്‍ വണ്‍ നായികയായി മാറുകയായിരുന്നു. ഇന്നും ഐശ്വര്യയുടെ താരപരിവേഷത്തിന് യാതൊരു കോട്ടവും തട്ടിയിട്ടില്ല. ഓണ്‍ സ്‌ക്രീനില്‍ പ്രകടനം കൊണ്ട് ആരാധകരെ കയ്യിലെടുക്കുന്ന ഐശ്വര്യ ഓഫ് സ്‌ക്രീനിലും കരുത്തുറ്റ വ്യക്തിത്വമാണ്.
രാജ്യാന്തര തലത്തലും ഐശ്വര്യ ഇന്ത്യയ്ക്ക് അഭിമാനമായി മാറിയിട്ടുണ്ട്. അത്തരത്തിലൊരു അവസരമായിരുന്നു 2002 ലെ കാന്‍ ചലച്ചിത്രമേള. കാനില്‍ ഐശ്വര്യ അന്നെത്തിയത് വിധികര്‍ത്താവായിട്ടായിരുന്നു. എന്നാല്‍ ഐശ്വര്യയുടെ പേര് വാര്‍ത്തകളില്‍ നിറഞ്ഞതാകട്ടെ താരത്തിന്റെ വസ്ത്രത്തിന്റേയും ലുക്കിന്റേയും പേരിലാണ്.

കാന്‍സില്‍ ഐശ്വര്യ ധരിച്ച വസ്ത്രങ്ങളും താരത്തിന്റെ ലുക്കുമെല്ലാം അന്ന് കടുത്ത വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുകയുണ്ടായി. ഇപ്പോഴിതാ അന്ന് നടന്നത് എന്തെന്ന് വ്യക്തമാക്കുകയാണ് ഡിസൈനറായ നീത ലല്ല. അന്ന് ഐശ്വര്യയുടെ കാലിന് പരുക്കേറ്റിരുന്നുവെന്നും അതും വച്ചാണ് ഐശ്വര്യ കാന്‍സിലെത്തിയതെന്നാണ് നീത പറയുന്നത്. ഫാഷന്‍ പ്രേമികള്‍ ഏറെ വിമര്‍ശിച്ച ഐശ്വര്യയുടെ നിയോണ്‍ സാരിയെക്കുറിച്ചും നീത മനസ് തുറക്കുന്നുണ്ട്.
കാനില്‍ ഐശ്വര്യയ്ക്ക് വേണ്ടി 47 വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തിരുന്നുവെന്നാണ് നീത പറയുന്നത്. എന്നാല്‍ ചില കൊളാബുകള്‍ മൂലം അവസാന നിമിഷം ചില മാറ്റങ്ങള്‍ വരുത്തേണ്ടി വന്നു. അതോടെ ഐശ്വര്യയുടെ മൊത്തം ലുക്ക് തന്നെ മാറ്റേണ്ടി വന്നുവെന്നാണ് നീത പറയുന്നത്.
''മൊത്തം ഫെസ്റ്റിവലിനായി ഐശ്വര്യയ്ക്ക് വേണ്ടി തയ്യാറാക്കിയത് 47 വസ്ത്രങ്ങള്‍. പകല്‍ ഇടാനുള്ളത്, ഉച്ചയ്ക്ക് ഇടാനുള്ളത്, വൈകിട്ട് ഇടാനുള്ളത്, റെഡ് കാര്‍പ്പറ്റില്‍ ഇടാനുള്ളത്. പല പല കൊളാബുകള്‍ കാരണം ജ്വല്ലറി മാറ്റേണ്ടി വന്നു. എനിക്ക് ശരിക്കും അറിയില്ല അന്നെന്താണ് സംഭവിച്ചത്. പെട്ടെന്ന് സംഭവിച്ചതായിരുന്നു എല്ലാം'' എന്നാണ് നീത പറയുന്നത്. ഐശ്വര്യയുടെ ലുക്കിനെതിരെ ഇന്ത്യയിലെ മറ്റ് ഡിസൈനര്‍മാരും മാധ്യമങ്ങളും വിമര്‍ശനം ഉന്നയിച്ചതോടെ താന്‍ തകര്‍ന്നു പോയെന്നാണ് നീത പറയുന്നത്.
എന്നാല്‍ ഈ സമയത്തൊക്കെയും ഐശ്വര്യ തന്റെ കൂടെ നിന്നുവെന്നാണ് നീത പറയുന്നത്. അതിന് ശേഷവും ഐശ്വര്യ താന്‍ ഡിസൈന്‍ ചെയ്ത വസ്ത്രങ്ങള്‍ അണിഞ്ഞു. ഇന്നും അന്നത്തെ ഇവന്റില്‍ നടന്നത് എന്തെന്ന് അറിയില്ല. അന്ന് നടന്നത് എന്തെന്ന് പോലും അറിയാതെ ആളുകള്‍ മോശം ഡിസൈനറായി മുദ്രകുത്തിയെന്നാണ് നീത പറയുന്നത്. നേരത്തെ ഇതേക്കുറിച്ച് ഐശ്വര്യ റായിയും പ്രതികരിച്ചിരുന്നു.
''തുടക്കത്തില്‍ എന്തിനാണിത്ര ബഹളമെന്ന് എനിക്ക് മനസിലായില്ല. നിങ്ങള്‍ എന്ത് ധരിക്കുന്നുവെന്നതിനെക്കുറിച്ച് മാധ്യമങ്ങളില്‍ ഇത്ര വലിയ ചര്‍ച്ച് നടക്കുമെന്ന് എനിക്ക് അറിയില്ലായിരുന്നു. ഞാന്‍ അവിടെ എത്തിയത് ജൂറി മെമ്പര്‍ എന്ന വലിയ ഉത്തരവാദിത്തവുമായിട്ടാണ്. അതിനാല്‍ നിങ്ങള്‍ ഇതിലാണോ ശ്രദ്ധ കൊടുക്കുന്നത് എന്ന് ചോദിച്ചു പോയി'' എന്നാണ് അന്ന് ഐശ്വര്യ പറഞ്ഞത്.

അതേസമയം ഒരിടവേളയ്ക്ക് ശേഷം ശക്തമായി തിരികെ വന്നിരിക്കുകയാണ് ഐശ്വര്യ റായ്. പൊന്നിയിന്‍ സെല്‍വനിലൂടെയാണ് ഐശ്വര്യയുടെ തിരിച്ചുവരവ്. മണിരത്‌നം ഒരുക്കിയ സിനിമ രണ്ട് ഭാഗങ്ങളിലായിട്ടാണ് പുറത്തിറങ്ങിയത്. ഐശ്വര്യയുടെ നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ഇരട്ട വേഷത്തിലാണ് ചിത്രത്തില്‍ ഐശ്വര്യ എത്തിയത്. പൊന്നിയിന്‍ സെല്‍വനിലൂടെ നീണ്ടൊരു ഇടവേളയ്ക്ക് ശേഷം ഐശ്വര്യ തമിഴിലേക്കും തിരിച്ചെത്തി.
ഹിന്ദിയില്‍ ഐശ്വര്യയുടേതായി പുറത്തിറങ്ങിയ ഒടുവിലത്തെ ചിത്രം ഫന്നേ ഖാന്‍ ആണ്. താരത്തിന്റെ ബോളിവുഡിലേക്കുള്ള തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍.


Click it and Unblock the Notifications