വിവാഹത്തിനു ശേഷം ആദ്യ ഭാര്യയെ കണ്ടിട്ടില്ല; ഡിവോഴ്സ് ചെയ്യാതെയാണ് സ്വപ്ന സുന്ദരിയെ സ്വന്തമാക്കിയത്
ഇന്ത്യൻ സിനിമയിലെ സ്വപ്ന സുന്ദരിയായിരുന്നു ഹേമ മാലിനി. സിനിമാ പ്രേമികളുടെ മനസിളക്കിയ താരറാണി. ഒരുകാലത്ത് ബോളിവുഡിലെ സൂപ്പർസ്റ്റാറുകൾക്കൊപ്പമെല്ലാം ഹേമ മാലിനി അഭിനയിച്ചിട്ടുണ്ട്. 100 ലധികം സിനിമകളിൽ ഹേമ മാലിനി അഭിനയിച്ചു, കൂടുതലും ഹിന്ദിയിൽ തന്നെയാണ്. തെലുഗു, തമിഴ് ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. തമിഴ് അയ്യങ്കാർ ബ്രാഹ്മിൺ കുടുംബത്തിലാണ് ഹേമ മാലിനി ജനിച്ചത്.
നിരവധി സിനിമകളിൽ ഹേമ മാലിനിയും ധർമേന്ദ്രയും നായികാ നായകൻമാരായി അഭിനയിച്ചിട്ടുണ്ട്. ആദങ്ക്, ദോസ്ത്, ഡ്രീം ഗേൾ, സീത ഓർ ഗീത, ഷോലെ, ഭഗവദ് അങ്ങനെ നിരവധി സിനിമകൾ. 1980 ൽ ധർമേന്ദ്രയും ഹേമ മാലിനിയും വിവാഹിതരായി. നീണ്ട നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇരുവരും ഒന്നിച്ചത്. എന്നാൽ ധർമേന്ദ്ര ആദ്യം ഒരു വിവാഹം ചെയ്തതാണ്. അതിൽ 4 മക്കളും താരത്തിനുണ്ട്. അതിനു ശേഷമാണ് ഹേമ മാലിനിയുമായുള്ള വിവാഹം.

സിനിമയിൽ എത്തുന്നതിനു മുന്നേ 1954ലാണ് പ്രകാശ് കൗറിനെ ധർമേന്ദ്ര വിവാഹം ചെയ്യുന്നത്. നടൻ സണ്ണി ഡിയോൾ, നടൻ ബോബി ഡിയോൾ എന്നിവർ ധർമേന്ദ്രയുടെ ആദ്യ വിവാഹത്തിലെ മക്കളാണ്. ഒപ്പം വിജീത്ത, അജീത്ത എന്ന പെൺ മക്കളും അദ്ദേഹത്തിനുണ്ട്. സിനിമാ മോഹവുമായി ബോംബെക്കു പോയ ശേഷമാണ് ഹേമ മാലിനിയെ കാണുന്നതും പ്രണയത്തിലാവുന്നതും. ആദ്യം വിവാഹം വേർപെടുത്താതെ തന്നെയാണ് ഹേമ മാലിനിയെ വിവാഹം ചെയ്തത്. അത് ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു.
സഞ്ജീവ് കുമാർ, ജിതേന്ദ്ര എന്നീ താരങ്ങളും ഹേമ മാലിനിയെ സ്വന്തമാക്കാൻ ആഗ്രഹിച്ചിരുന്നു. പക്ഷേ ഹേമ മാലിനി ധർമേന്ദ്രക്കൊപ്പം പോയി. ഇരുവർക്കും രണ്ട് പെൺമക്കളുണ്ട്. മൂത്തയാൾ നടി ഇഷ ഡിയോൾ, രണ്ടാമത്തെ മകൾ അഹാന ഡിയോൾ. ഹേമ മാലിനിയുടെ ജീവചരിത്രം ഹേമ മാലിനി ബിയോണ്ട് ദി ഡ്രീം ഗേൾ എന്ന പേരിൽ പബ്ലിഷ് ചെയ്തിരുന്നു. ആ ബുക്കിൽ തന്റെ വിവാഹത്തിനു ശേഷം താൻ ധർമേന്ദ്രയുടെ ആദ്യ ഭാര്യ പ്രകാശ് കൗറിനെ കണ്ടിട്ടില്ലെന്നാണ് ഹേമ മാലിനി പറയുന്നത്.
"വിവാഹത്തിനു മുന്നേ പല പരിപാടികൾക്കിടയിലും പ്രകാശ് കൗറിനെ കണ്ടിട്ടുണ്ട്. എനിക്ക് ആരെയും ശല്യം ചെയ്യണമെന്നുണ്ടായിരുന്നില്ല. എനിക്കും എന്റെ മക്കൾക്കും വേണ്ടി ധരംജി ചെയ്തതെല്ലാം ഓർക്കുമ്പോൾ ഒരുപാട് സന്തോഷമുണ്ട്. അദ്ദേഹം നല്ലൊരു അച്ഛനാണ്. ഇന്ന് ഞാനൊരു വർക്കിംഗ് വുമൺ ആണ്. എനിക്ക് പ്രകാശ് കൗറിനോട് ഒരുപാട് ബഹുമാനമുണ്ട്. മാത്രമല്ല എന്റെ മക്കൾ പോലും ധരംജീയുടെ കുടുംബത്തെ ബഹുമാനിക്കുന്നുണ്ട്." ഹേമ മാലിനി പറയുന്നു.

സപ്നോ കാ സൗദഗർ എന്ന ഹിന്ദി ചിത്രത്തിലൂടെ രാജ് കപൂറിനൊപ്പം അഭിനയിച്ചു കൊണ്ടാണ് സിനിമയിൽ എത്തുന്നത്. അതിനു ശേഷം ബോളിവുഡിൽ തന്റേതായ സ്ഥാനം ഉറപ്പിക്കാൻ ഹേമ മാലിനിക്ക് അധിക കാലം വേണ്ടി വന്നില്ല. ജിതേന്ദ്ര, ശശി കപൂർ, ധർമേന്ദ്ര, അശോക് കുമാർ എന്നീ താരങ്ങൾക്കൊപ്പം സിനിമകൾ ചെയ്തു. ഹേമ മാലിനിയുടെ കരിയറിലെ മികച്ച സിനിമകളിലൊന്നാണ് ഷോലെ.
ധർമേന്ദ്രയുടെ മൂന്ന് മക്കൾ സിനിമയിലുണ്ട്. അതിൽ സണ്ണി ഡിയോളും ബോബി ഡിയോളും നേരത്തെ സിനിമകളിൽ സജീവമായിരുന്നു. ഇരുവരും തമ്മിലുള്ള സഹോദര സ്നേഹം പ്രേക്ഷകർക്കെല്ലാം അറിയാവുന്നതാണ്. ബോബി ഡിയോളിന്റെ ആദ്യ സിനിമാ അരങ്ങേറ്റത്തിന് എല്ലാവിധ സപ്പോർട്ടും നൽകിയത് ജ്യേഷ്ഠൻ സണ്ണി ഡിയോളായിരുന്നു. ഹേമ മാലിനിയുടെ മകൾ ഇഷ ഡിയോൾ എല്ലാ വർഷവും സഹോദരങ്ങളായ സണ്ണിക്കും ബോബിക്കും രാഖി കെട്ടികൊടുക്കാറുണ്ടെന്ന് ഒരിക്കൽ ഇഷ തന്നെ പറഞ്ഞിട്ടുണ്ട്.


Click it and Unblock the Notifications











