ബച്ചനൊപ്പം ഹേമ മാലിനിയെ കാണാന്‍ വയ്യ! അസൂയ കാരണം ധര്‍മ്മേന്ദ്ര ഇന്നും ആ സിനിമ കണ്ടിട്ടില്ല

ബോളിവുഡിലെ എവര്‍ഗ്രീന്‍ നായികമാരില്‍ ഒരാളാണ് ഹേമ മാലിനി. ഡ്രീം ഗേള്‍ എന്ന് ആരാധകര്‍ വിളിക്കുന്ന ഹേമ മാലിനി സൗന്ദര്യം കൊണ്ടും അഭിനയമികവു കൊണ്ടും ഇന്നത്തെ നായികമാരെ പോലും പിന്നിലാക്കും. ഹേമ മാലിനിയുടെ കരിയറിലെ മികച്ച വിജയങ്ങളില്‍ ഒന്നായിരുന്നു ബാഗ്ബന്‍. 2003 ല്‍ പുറത്തിറങ്ങിയ ഈ ചിത്രം ആരാധകര്‍ക്കിടയില്‍ കള്‍ട്ടായി മാറിയതാണ്. എന്നാല്‍ ഹേമ മാലിനിയുടെ ഭര്‍ത്താവും ഐക്കോണിക് നായകനുമായ ധര്‍മ്മേന്ദ്ര ഇതുവരേയും ഈ ചിത്രം കണ്ടിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ചിത്രത്തില്‍ ഹേമ മാലിനിയ്‌ക്കൊപ്പം അഭിനയിച്ചത് അമിതാഭ് ബച്ചനായിരുന്നു. ബച്ചനും ഹേമ മാലിനിയും തമ്മിലുള്ള കെമിസ്ട്രിയോടുള്ള അസൂയ മൂലമാണ് ധര്‍മ്മേന്ദ്ര ഇതുവരേയും ബാഗ്ബന്‍ കാണാത്തത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോഴിതാ അതേക്കുറിച്ച് മനസ് തുറക്കുകയാണ് ഹേമ മാലിനി.

Amitabh Bachchan

ലെഹ്രന്‍ റെട്രോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഹേമ മാലിനിയോട് ഇക്കാര്യം ചോദിക്കുന്നത്. നിങ്ങളും അമിതാഭ് ബച്ചനും തമ്മിലുള്ള കെമിസ്ട്രിയോടുള്ള അസൂയ കാരണമാണോ ധര്‍മ്മേന്ദ്ര ഇതുവരേയും ബാഗ്ബന്‍ കാണാത്തത് എന്നായിരുന്നു ചോദ്യം. പൊട്ടിരിച്ചു കൊണ്ട് എനിക്ക് അതേക്കുറിച്ച് അറിയില്ല എന്നായിരുന്നു ഹേമ മാലിനി നില്‍കിയ മറുപടി.

അതേസമയം താന്‍ തുടക്കത്തില്‍ ബാഗ്ബനില്‍ അഭിനയിക്കാന്‍ തയ്യാറായിരുന്നില്ല എന്നാണ് ഹേമ മാലിനി പറയുന്നത്. നാല് മക്കളുടെ അമ്മയാണ് ചിത്രത്തില്‍ ഹേമ മാലിനിയുടെ കഥാപാത്രം. സംവിധായകന്‍ രവി ചോപ്ര കഥ പറഞ്ഞപ്പോള്‍ താന്‍ ഈ സിനിമ ചെയ്യുന്നില്ലെന്ന് തീരുമാനിച്ചു. അദ്ദേഹം പോയ തന്റെ അമ്മ ജയ ചക്രവര്‍ത്തിയോടും സിനിമ ചെയ്യുന്നില്ലെന്ന് പറഞ്ഞു. ഒരിടവേളയ്ക്ക് ശേഷം വരുന്ന കഥാപാത്രം ഇങ്ങനെയാകരുത് എന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അമ്മോട് പറഞ്ഞു.

എന്നാല്‍ നല്ല സിനിമയാണെന്നും കഥാപാത്രവും നല്ലതാണെന്നും അമ്മ തന്നെ ബോധ്യപ്പെടുത്തുകയായിരുന്നുവെന്നാണ് ഹേമ മാലിനി പറയുന്നത്. തന്റെ ദാമ്പത്യ ജീവിതത്തെക്കുറച്ചും ഹേമ മാലിനി സംസാരിക്കുന്നുണ്ട്. ഭര്‍ത്താവ് ധര്‍മ്മേന്ദ്രയോടൊപ്പം കഴിയാതെ മക്കളായ ഇഷയേയും അഹാനയേയും സ്വന്തം നിലയ്ക്ക് വളര്‍ത്തിയതിനെക്കുറിച്ചാണ് ഹേമ സംസാരിച്ച്. ഭര്‍ത്താവ് എന്നും മക്കളുടെ കാര്യങ്ങള്‍ക്ക് ഒപ്പമുണ്ടായിരുന്നു. അദ്ദേഹവും താനും ഒരുമിച്ചല്ല കഴിയുന്നത് എന്നത് ഒരിക്കലും തന്നെ ബാധിച്ചിട്ടില്ലെന്നും ഹേമ പറയുന്നു.

''ആര്‍ക്കും അങ്ങനെ ജീവിക്കാന്‍ ആഗ്രഹിക്കുന്നില്ല. പക്ഷെ പതിയെ അംഗീകരിച്ചേ പറ്റൂ. അല്ലെങ്കില്‍ ഇങ്ങനൊരു ജീവിതമേ വേണ്ടെന്ന് തോന്നും. ഏതൊരു സ്ത്രീയ്ക്കും വേണ്ടത് ഭര്‍ത്താവും കുട്ടികളുമൊക്കെയുള്ള സാധാരണ കുടുംബമാണ്. പക്ഷെ എപ്പോഴോ അത് വിട്ടു പോയി. ഞാന്‍ അതില്‍ വിഷമിക്കുന്നില്ല. എന്നില്‍ ഞാന്‍ സന്തുഷ്ടയാണ്. എനിക്ക് രണ്ട് മക്കളുണ്ട്. അവരെ രണ്ട് പേരേയും ഞാന്‍ നല്ല രീതിയിലാണ് വളര്‍ത്തിയത്'' എന്നാണ് ഹേമ മാലിനി പറയുന്നത്.

Amitabh Bachchan

1980 ലാണ് ഹേമ മാലിനിയും ധര്‍മ്മേന്ദ്രയും വിവാഹം കഴിക്കുന്നത്. ഹേമ മാലിനിയെ വിവാഹം കഴിക്കുമ്പോള്‍ ധര്‍മ്മേന്ദ്ര നേരത്തെ തന്നെ വിവാഹിതനും നാല് മക്കളുടെ അച്ഛനുമായിരുന്നു. നടന്മാരായ സണ്ണി ഡിയോള്‍, ബോബി ഡിയോള്‍, അജീത, വിജേത എന്നിവരാണ് സണ്ണിയുടേയും ആദ്യ ഭാര്യ പ്രകാശ് കൗറിന്റേയും മക്കള്‍. ഹേമയുടേയും ധര്‍മ്മേന്ദ്രയുടേയും പ്രണയവും വിവാഹവുമെല്ലാം വലിയ വിവാദങ്ങളായിരുന്നു.

ആദ്യ ഭാര്യയില്‍ നിന്നും വിവാഹ മോചനം നേടാതെയാണ് ധര്‍മ്മേന്ദ്ര ഹേമയെ വിവാഹം കഴിക്കുന്നത്. ഇപ്പോഴും രണ്ട് ഭാര്യമാരും ധര്‍മ്മേന്ദ്രയ്‌ക്കൊപ്പമുണ്ടെങ്കിലും രണ്ടു പേരും രണ്ടിടത്തായാണ് താമസിക്കുന്നത്. ഈയ്യടുത്തായിരുന്നു സണ്ണി ഡിയോളിന്റെ മകന്റെ കല്യാണം നടന്നത്. വിവാഹത്തിന് ഹേമയ്ക്കും മക്കള്‍ക്കും ക്ഷണമുണ്ടായിരുന്നില്ല. ഇതേതുടര്‍ന്ന് ധര്‍മ്മേന്ദ്ര പരസ്യമായി മാപ്പ് ചോദിച്ചിരുന്നു.

More from Filmibeat

Read more about: amitabh bachchan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X