For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പുരുഷന്മാരെ മനപ്പൂര്‍വ്വം അകറ്റി നിര്‍ത്തുവാണ്; വിവാഹം കഴിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി ധൂം നായിക

  |

  ഒരുകാലത്ത് ബോളിവുഡിലെ തിരക്കേറിയ നടിയായിരുന്നു റിമി സെന്‍. ധൂം പരമ്പരകള്‍ അടക്കമുള്ള നിരവധി ഹിറ്റുകളിലെ നായിക. എന്നാല്‍ പിന്നീട് താരം പതിയെ അപ്രതക്ഷ്യയായി മാറുകയായിരുന്നു. ഇടയ്ക്ക് ബിഗ് ബോസ് മത്സരത്തില്‍ മത്സരാര്‍ത്ഥിയായി എത്തിയെങ്കിലും വീണ്ടും താരം സിനിമയുടെ വെള്ളിവെളിച്ചത്തില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു.

  Also Read: അതുകൊണ്ടാണ് ചെറുപ്പത്തിലെ ഒരാള്‍ എന്നെ അടിച്ചു മാറ്റിയത്; ഭര്‍ത്താവിനെ കുറിച്ച് നടി കാലടി ഓമനയുടെ വാക്കുകള്‍

  ഇപ്പോഴിതാ താരം തിരികെ വരികയാണ്. മ്യൂസിക് വീഡിയോയിലൂടെയാണ് റിമിയുടെ തിരിച്ചുവരവ്. തന്റെ തിരിച്ചുവരവിനെക്കുറിച്ച് റിമി സെന്‍ മനസ് തുറന്നിരിക്കുകയാണ്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു താരം മനസ് തുറന്നത്. വിശദമായി വായിക്കാം തുടര്‍ന്ന്.

  Rimi Sen

  പത്ത് വര്‍ഷത്തെ ഇടവേളയെക്കുറിച്ചാണ് താരം മനസ് തുറക്കുന്നത്. '' എനിക്ക് സിനിമാ മേഖലയോടുള്ള താല്‍പര്യം നഷ്ടമായിരുന്നു. ഓഫറുകള്‍ എല്ലാം ആവര്‍ത്തനങ്ങളായിരുന്നു. കോമഡി സിനിമകള്‍ മാത്രമായിരുന്നു ലഭിച്ചിരുന്നത്. ഞാന്‍ കരിയര്‍ ആരംഭിക്കുന്നത് മുന്‍നിരയിലായിരുന്നു. അവിടെ നിന്നും മുന്നോട്ട് പോകാന്‍ പറ്റുന്നുണ്ടായിരുന്നില്ല. താഴേക്ക് പോകാന്‍ ഞാന്‍ തയ്യാറുമായിരുന്നില്ല. കുറച്ച്കാലത്ത് ഞാനൊരു അനിശ്ചിതാവസ്ഥയിലായിരുന്നു. അങ്ങനെ ഞാന്‍ ശ്രീറാം രാഘവനേയും പങ്കജ് അദ്വാനിയേയും ബന്ധപ്പെട്ടു. ശ്രീറാമിന്റെ ജോണി ഗദ്ദാറും പങ്കജിന്റെ സങ്കട്ട് സിറ്റിയും പക്ഷെ പരാജയപ്പെട്ടു. ഇതോടെ എനിക്ക് താല്‍പര്യം നഷ്ടമായി. ഇങ്ങനെയാണ് കുറച്ച് കാലത്തേക്ക് മാറി നില്‍ക്കാന്‍ തീരുമാനിക്കുന്നത്.

  പിന്നീട് സംവിധാനം ചെയ്യാന്‍ ശ്രമിച്ചിരുന്നു. പക്ഷെ അത്ര വലിയ ഉത്തരവാദിത്തമെടുക്കാനോ വലിയൊരു ടീമിനെ നയിക്കാനോ ഉള്ള ക്ഷമ എനിക്കില്ലെന്ന് തിരിച്ചറിഞ്ഞു. ഭാവിയില്‍ ചെയ്‌തേക്കാം. പിന്നീട് ഞാന്‍ നിര്‍മ്മാണത്തിലേക്ക് തിരിയുകയായിരുന്നു. ഒരു സിനിമ സംവിധാനം ചെയ്തു. ഇപ്പോള്‍ രണ്ട് വെബ് ഷോ നിര്‍മ്മിക്കുന്നുണ്ടെന്നും റിമി സെന്‍ പറഞ്ഞു. ഇപ്പോള്‍ നല്ല സിനിമകളും ഷോകളും വരുന്നുണ്ട്. അതിനാല്‍ തിരികെ വരാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും താരം പറയുന്നു.

  സാമ്പത്തികമായി പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നിട്ടില്ല ഈ പത്ത് വര്‍ഷത്തില്‍ തനിക്കെന്നാണ് താരം പറയുന്നത്. സാമ്പത്തിക കാര്യങ്ങള്‍ താന്‍ ശ്രദ്ധിച്ചിരുന്നുവെന്നും അതിനാല്‍ എല്ലാം നന്നായിരുന്നുവെന്നും താരം പറയുന്നു. ഞാന്‍ അത്ര സോഷ്യല്‍ അല്ല. എന്റെ സുഹൃത്തുക്കള്‍ സിനിമയില്‍ നിന്നുമുള്ളവരല്ല. അതിനാല്‍ മാറി നില്‍ക്കുക അത്ര ബുദ്ധിമുട്ടായിരുന്നില്ല. ഞാന്‍ സോഷ്യല്‍ മീഡിയയിലുമില്ലെന്നും താരം വ്യക്തമാക്കുന്നു.

  വിവാഹത്തെക്കുറിച്ചും എന്തുകൊണ്ടാണ് താന്‍ വിവാഹിതയാകത്തതെന്നും റിമി പറയുന്നുണ്ട്. '' 25-26 വയസ് വരെ വിവാഹം കഴിക്കാനും ഒരു പങ്കാളിയെ കണ്ടെത്താനുമൊക്കെ തോന്നും. പക്ഷെ ജീവിതത്തിന്റെ ഈ ഘട്ടത്തില്‍ നമ്മള്‍ നൂറ് ശതമാനം ശ്രമിച്ചാലും ആളുകള്‍ വരികയും അതുപോലെ പോവുകയും ചെയ്യുമെന്ന് മനസിലാകും. സൗഹൃദങ്ങളിലെ ഉരസലും ബ്രേക്കപ്പുകളും ഒരുപാട് സമ്മര്‍ദ്ദം നല്‍കുന്നതാണ്. അതിനാല്‍ പുരുഷന്മാരുമായുള്ള ബന്ധങ്ങളില്‍ നിന്നും ഞാന്‍ ബോധപൂര്‍വ്വം മാറി നില്‍ക്കുകയാണ്. അവര്‍ക്കെല്ലാം ഒരു എക്‌സ്പയറി ഡേറ്റുണ്ട് എന്നാണ് താരം പറയുന്നത്.

  ഒരിടയ്ക്ക് റിമി രാഷ്ട്രീയത്തിലും ചേര്‍ന്നിരുന്നു. എന്നാല്‍ താന്‍ ഇപ്പോള്‍ രാഷ്ട്രീയത്തിലില്ലെന്ന് വ്യക്തമാക്കുകയായിരുന്നു താരം. തിരിച്ചുവരവില്‍ വെബ് ഷോകളും താന്‍ പരിഗണിക്കുന്നതായാണ് താരം പറയുന്നത്.

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  ബംഗാൡസിനിമയിലൂടെയാണ് റിമി അരങ്ങേറുന്നത്. പിന്നീട് തെലുങ്കിലും അഭിനയിച്ച ശേഷം ഹംഗാമയിലൂടെയാണ് ബോളിവുഡിലെത്തുന്നത്. ബഗ്ബാന്‍, ധൂം, ഗരം മസാല, ക്യൂന്‍ കി, ഫിര്‍ ഹേര ഫേരി, ഗോല്‍മാല്‍ ഫണ്‍ അണ്‍ലിമിറ്റഡ് തുടങ്ങി നിരവധി സിനിമകളിലെ നായികയായി കയ്യടി നേടി. 2011 ല്‍ പുറത്തിറങ്ങിയ ഷാഗിര്‍ഡ് ആണ് ഒടുവില്‍ അഭിനയിച്ച സിനിമ. 2015 ല്‍ ബിഗ് ബോസ് ഹിന്ദി സീസണ്‍ 9 ലെ മത്സരാര്‍ത്ഥിയായി എത്തിയിരുന്നു. എന്നാല്‍ 51-ാം നാള്‍ പുറത്താവുകയായിരുന്നു. തുടര്‍ന്നാണ് നിര്‍മ്മാണത്തിലേക്ക് തിരിയുന്നത്.

  Read more about: actress
  English summary
  Dhoom 2 Actress Rimi Sen About Marriage And Why She Is Staying Away From Relationships With Men
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X