twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഞാനൊരു 'ഫര്‍ണിച്ചര്‍' മാത്രമായിരുന്നു, ഒന്നും നേടാനായില്ല; കരിയറില്‍ സംഭവിച്ചത് എന്തെന്ന് ധൂം നായിക

    |

    സിനിമയുടെ ലോകം അനശ്ചിതത്വങ്ങളുടേയും ലോകമാണ്. ഇന്നത്തെ താരം നാളെ എല്ലാവരാലും വിസ്മരിക്കപ്പെട്ടേക്കാം. ഇന്ന് ആരുമാറിയാതിരുന്നയാള്‍ നാളെ വലിയ താരമായും മാറും. ഒരുനാള്‍ കൊണ്ട് ജീവിതവും കരിയറും മാറി മറഞ്ഞ ധാരാളം പേരുണ്ട്. ഒരുപാട് കാലം കഷ്ടപ്പെടുകയും ഒരുപാട് സിനിമകളില്‍ അഭിനയിക്കുകയും ചെയ്തിട്ടും ഓട്ടത്തില്‍ ഒപ്പമെത്താനാകാതെ പോയവരുമുണ്ട്.

    കടല്‍ത്തിരയില്‍ കളിച്ചുല്ലസിച്ച് റിച്ച ഛദ്ദ; ഗ്ലാമര്‍ ചിത്രങ്ങള്‍

    അത്തരത്തില്‍ ബോളിവുഡ് മറന്നു പോയൊരു നടിയാണ് റിമി സെന്‍. 2000 ത്തില്‍ ധാരാളം സിനിമകളില്‍ വേഷമിടുകയും പിന്നാലെ ആരാധകരുടെ ചിന്തകളില്‍ നിന്നും മായുകയും ചെയ്ത നടിയാണ് റിമി സെന്‍. കുറച്ച് വര്‍ഷങ്ങള്‍ കൂടി കഷ്ടപ്പെടുകയായിരുന്നുവെങ്കില്‍ താന്‍ വിജയിക്കുമായിരുന്നുവെന്നാണ് റിമി പറയുന്നത്. തന്റെ കരിയറിനെ കുറിച്ച് ഒരു അഭിമുഖത്തിലാണ് റിമി മനസ് തുറന്നത്.

    വെറുമൊരു ഫര്‍ണിച്ചറായിരുന്നു

    തന്റെ കരിയറിലെ വലിയ സിനിമകളില്‍ പോലും താന്‍ വെറുമൊരു ഫര്‍ണിച്ചറായിരുന്നുവെന്നാണ് റിമി പറയുന്നത്. അതോടൊപ്പം ആ സമയം താന്‍ പണം മാത്രമായിരുന്നു നോക്കിയിരുന്നതെന്നും റിമി പറയുന്നു. താന്‍ ചെറുപ്പമായിരുന്നുവെന്നും അതിന്റെ പക്വതയില്ലായ്മ തനിക്കുണ്ടായിരുന്നുവെന്നുമാണ് റിമി പറയുന്നത്. പണം മാത്രമായിരുന്നു തന്നെ അകര്‍ഷിച്ചിരുന്നതെന്നും റിമി ഓര്‍ക്കുന്നു.

    പക്വതയുണ്ടായിരുന്നില്ല

    ''അന്ന് എനിക്ക് പക്വതയുണ്ടായിരുന്നില്ല. ചെറുപ്പമായിരുന്നു അഗ്രസ്സീവ് ആയിരുന്നു. ഒരുപാട് വര്‍ക്ക് ലഭിച്ചിരുന്നു. ഞാന്‍ ഫ്‌ളോയ്ക്ക് ഒപ്പം നീങ്ങി. പണം മാത്രമാണ് നോക്കിയിരുന്നത്. ഞാന്‍ ധൂം ചെയ്തു, ഹേരാ ഫേരി ചെയ്തു. ഹംഗാമ, ഗോല്‍മാല്‍ ഒക്കെ ചെയ്തു. എല്ലാത്തിലും വെറും ഫര്‍ണിച്ചറായിരുന്നു എന്റെ കഥാപാത്രം. അന്ന് സിനിമാ ലോകം പുരുഷ കേന്ദ്രീകൃതമായിരുന്നു. ഇന്ന് കണ്ടന്റാണ് ഹീറോ. അന്നത്തെ കാലത്ത് ഹീറോ മാത്രമായിരുന്നു ഹീറോ. ഒടിടി പ്ലാറ്റുഫോമുകള്‍ എല്ലാം മാറ്റിമറിച്ചു''. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ റിമി മനസ് തുറന്നു.

    ഫൈറ്റ് ചെയ്യാന്‍ താന്‍ തയ്യാറായില്ല

    ഇന്നത്തെ ഫിലിംമേക്കര്‍മാര്‍ ധൈര്യശാലികളാണെന്നും നൂറ് കോടി നേടുന്ന ചിത്രങ്ങള്‍ ഒരുക്കുക എന്ന ബാധ്യത അവര്‍ക്കില്ലെന്നും റിമി പറയുന്നു. ക്വിറ്റ് ചെയ്യാന്‍ തീരുമാനിക്കും മുമ്പ് വേണ്ടത്ര ഫൈറ്റ് ചെയ്യാന്‍ താന്‍ തയ്യാറായില്ലെന്നതാണ് തന്റെ പിഴവെന്നും റിമി പറയുന്നു. ഇന്ന് പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ സിനിമകള്‍ കാണുമ്പോള്‍ എന്താണ് നേടിയതെന്ന് ചിന്തിക്കും. ഒന്നുമില്ലെന്നായിരിക്കും ഉത്തരമെന്നും റിമ പറഞ്ഞു.

    അവസരങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്

    അഷുതോഷ് ഗവാരിക്കറുടെ സ്വദേസ്, രാജ്കുമാര്‍ ഹിറാനിയുടെ മുന്ന ഭായ് എംബിബിസ് പോലുള്ള സിനിമകള്‍ തനിക്ക് നഷ്ടമായതിനെ കുറിച്ച് മറ്റൊരു അഭിമുഖത്തിലും റിമി സംസാരിച്ചിരുന്നു. അവസരങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. പക്ഷെ അതൊരു അഭിനേതാവിന്റെ ജീവിതത്തില്‍ സ്വാഭാവികമാണെന്നും താരം പറയുന്നു. റിമി അവസാനമായി അഭിനയിച്ചത് തിഗ്മാന്‍ഷു ധൂലിയ ചിത്രമായ ഷാഗിര്‍ഡിലാണ്. 2011 ലായിരുന്നു ഈ സിനിമ തീയേറ്ററുകളിലെത്തിയത്. 2015ല്‍ ബിഗ് ബോസിലും റിമി പങ്കെടുത്തിരുന്നു. ബംഗാളി സിനിമയിലൂടെയായിരുന്നു റിമിയുടെ അരങ്ങേറ്റം. തെലുങ്കിലും അഭിനയിച്ചിട്ടുണ്ട്. ഹംഗാമയായിരുന്നു ആദ്യ ഹിന്ദി ചിത്രം.

    Read more about: bollywood
    English summary
    Dhoom Actress Rimi Sen Opens Up Why Her Career Failed In Bollywood, Says Industry Never Used Her Talent, Read More In Malayalam Here.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X