For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ദിയ മിര്‍സ വിവാഹിതയായി; ചുവപ്പില്‍ തിളങ്ങി മണവാട്ടി, ആശംസകളുമായി ആരാധകര്‍

  |

  പ്രണയദിനത്തിന് തൊട്ട് മുമ്പ് മാത്രമായിരുന്നു നടി ദിയ മിര്‍സ വിവാഹിതയാകാന്‍ പോവുകയാണെന്ന സന്തോഷ വാര്‍ത്ത ആരാധകര്‍ അറിഞ്ഞത്. ഇന്നലെയായിരുന്നു വിവാഹം. മുംബൈയില്‍ വച്ചായിരുന്നു വിവാഹം. സോഷ്യല്‍ മീഡിയ നിറയെ ഇപ്പോള്‍ ദിയയുടെ വിവാഹത്തില്‍ നിന്നുമുള്ള ചിത്രങ്ങളാണ്. നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തിയിരിക്കുന്നത്.

  അതിസുന്ദരിയായിട്ടാണ് ദിയ എത്തിയിരിക്കുന്നത്. ചുവന്ന നിറത്തിലുള്ള സില്‍ക്ക് സാരിയാണ് ദിയ അണിഞ്ഞത്. സ്വര്‍ണ നിറത്തിലുള്ള വര്‍ക്കുകളുള്ള സാരിയില്‍ ദിയ രാഞ്ജിയെ പോലെയുണ്ടെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. മുംബൈ സ്വദേശിയായ വൈഭവ് ആണ് ദിയയുടെ ഭര്‍ത്താവ്. ബിസിനസുകാരനാണ് വൈഭവ്.

  താരസമ്പന്നമായിരുന്നു ദിയയുടെ വിവാഹം. ബോളിവുഡില്‍ നിന്നും നിരവധി താരങ്ങളെത്തിയിരുന്നു. സൂഫിയും സുജാതയിലൂടെ മലയാളത്തിലെത്തിയ നടി അതിഥി റാവുവും വിവാഹത്തിനെത്തിയിരുന്നു. വിവാഹത്തില്‍ നിന്നുമുള്ള ചിത്രം അതിഥി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. കുടുംബ സമേതമായിരുന്നു അതിഥി വന്നത്.

  വെള്ള കുര്‍ത്തയായിരുന്നു വൈഭവ് ധരിച്ചത്. ഒരു വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ദിയയും വൈഭവും വിവാഹിതരാകുന്നത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായിരുന്നു വിവാഹത്തിനുണ്ടായിരുന്നത്. വെളിയില്‍ കാത്തു നിന്ന മാധ്യമപ്രവര്‍ത്തകരെ കാണാനായി വിവാഹ ശേഷം വരനും വധുവും പുറത്തേക്ക് വരികയും മധുരം നല്‍കുകയും ചെയ്തു.

  ദിയയുടെ വീട്ടിലെ ഗാര്‍ഡനില്‍ വച്ചായിരുന്നു വിവാഹം. സുഹൃത്തുക്കള്‍ക്കും സിനിമാതാരങ്ങള്‍ക്കുമായി മറ്റൊരു റിസപ്ഷനും തയ്യാറാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിട്ടുണ്ട്. താരങ്ങളും ആരാധകരും തങ്ങളുടെ ആശംസ ദിയയെ അറിയിക്കുകയാണ്.

  ദിയയുടെ രണ്ടാം വിവാഹമാണിത്. 2019 ഓഗസ്റ്റിലാണ് ആദ്യ വിവാഹം വേര്‍പെടുത്തുന്നത്. ബിസിനസുകാരനായ സഹിലെയായിരുന്നു ആദ്യം വിവാഹം കഴിച്ചത്. 2014ലായിരുന്നു ഇവര്‍ വിവാഹം കഴിച്ചത്. ആറ് വര്‍ഷത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം. അഞ്ച് വര്‍ഷത്തെ ദാമ്പത്യ ജീവതത്തിന് പിന്നാലെ ഇരുവരും പിരിയാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ തുടര്‍ന്നും നല്ല സുഹൃത്തുക്കളായിരിക്കുമെന്ന് ഇരുവരും പ്രഖ്യാപിച്ചിരുന്നു.

  കരഞ്ഞു വെറുപ്പിക്കല്ലേ ചേച്ചിമാരെ..ഞങ്ങൾ കാണൂല | Filmibeat Malayalam

  വൈഭവിനും ഇത് രണ്ടാം വിവാഹമാണ്. ആദ്യ ബന്ധത്തില്‍ ഒരു മകളുണ്ട്. ഇരവരും ഈ ലോക്ക്ഡൗണ്‍ കാലത്ത് കൂടുതല്‍ അടുക്കുകയും ഒരുമിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു.

  2001 മുതല്‍ ബോളിവുഡിലെ സജീവ സാന്നിധ്യമാണ് ദിയ. താപ്സി പന്നു നായികയായ ഥപ്പഡ് ആണ് ദിയയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം. ചിത്രത്തിലെ ദിയയുടെ ശക്തായ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു.

  ഇതിനിടെ വെബ് സീരീസ് ലോകത്തേക്കും ദിയ ചുവടുവച്ചിരുന്നു. കാഫിര്‍, മൈന്റ് ദ മല്‍ഹോത്രാസ് എന്നീ സീരീസുകളിലാണ് ദിയ അഭിനയിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ സാമൂഹിക വിഷയങ്ങളില്‍ തന്റെ നിലപാടുകള്‍ തുറന്നു പറഞ്ഞും ഇടപ്പെടുകലുകള്‍ നടത്തിയും ദിയ വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്.

  ഈയ്യടുത്ത് കര്‍ഷക സമരത്തിന് പിന്തുണയറിയിച്ചു കൊണ്ട് ദിയ രംഗത്ത് എത്തിയിരുന്നു. നേരത്തെ ജെഎന്‍യു, സിഎഎ സമരങ്ങളിലും ദിയ പിന്തുണയുമായി രംഗത്ത് എത്തിയിരുന്നു. പാരിസ്ഥിതിക പ്രശ്നങ്ങളിലും ദിയ ഇടപെടാറുണ്ട്. പുതിയ ജീവിതത്തിലേക്ക് കടക്കുന്ന ദിയയ്ക്കും വൈഭവിനും സോഷ്യല്‍ മീഡിയയും ആരാധകരും ആശംസകള്‍ നേരുകയാണ്. സോഷ്യല്‍ മീഡിയ നിറയെ വിവാഹത്തില്‍ നിന്നുമുള്ള ചിത്രങ്ങളും വീഡിയോകളുമാണ്

  Read more about: dia mirza
  English summary
  Dia Mirza Gets Married In A Private Ceremony Social Media Pours Wishes, Read More In Malayalam Here.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X