For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ദിയ മിര്‍സയ്ക്ക് മിന്നുകെട്ട്; പ്രണയദിനത്തിന് പിന്നാലെ വിവാഹം!

  |

  മോഡലിങ്ങില്‍ നിന്നും സിനിമയിലേക്ക് എത്തിയ താരമാണ് നടി ദിയ മിര്‍സ. 2001 ല്‍ രഹ്നാ ഹേ തേരെ ദില്‍ മേം എന്ന ചിത്രത്തിലൂടെയായിരുന്നു ദിയയുടെ അരങ്ങറ്റം. അന്നു മുതല്‍ ഇന്നുവരെ സിനിമാപ്രേമികളുടെ ഹൃദയത്തില്‍ ദിയ കയറിക്കൂടിയിരിക്കുകയാണ്. ഇന്നും തന്റെ സൗന്ദര്യം കൊണ്ടും അഭിനയമികവു കൊണ്ടും ദിയ ആരാധകരെ സൃഷ്ടിക്കുകയാണ്. സാമൂഹിക വിഷയങ്ങളില്‍ തുറന്നടിച്ച് പ്രതികരിക്കാനും ദിയ ശ്രമിക്കാറുണ്ട്. സഞ്ജു, ഥപ്പഡ് തുടങ്ങിയ സിനിമകളിലൂടെ ഈയ്യടുത്ത് ദിയ വീണ്ടും കൈയ്യടി നേടിയിരുന്നു.

  ഒരിടവേളയ്ക്ക് ശേഷം അഭിനയ രംഗത്ത് സജീവമായിരിക്കുകയാണ് ദിയ. രഹ്നാ ഹേ തേരെ ദില്‍ മേയുടെ രണ്ടാം ഭാഗം ഉള്‍പ്പടെ നിരവധി സിനിമകള്‍ ദിയയുടേതായി പുറത്തിറങ്ങാനുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇതിനിടെ ദിയയുടെ ജീവിതത്തില്‍ മറ്റൊരു സന്തോഷ നിമിഷം കൂടി കടന്നുവരികയാണ്. പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ദിയ മിര്‍സ വിവാഹിതയാവുകയാണ്.

  ബിസിനസുകാരനായ വൈഭവ് രേഖിയെയാണ് ദിയ വിവാഹം കഴിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. മുംബൈ സ്വദേശിയാണ് വൈഭവ്. ഇരുവരും ഫെബ്രുവരി 15ന് വിവാഹിതരാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന സ്വകാര്യ ചടങ്ങായിരിക്കും വിവാഹമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഈ ലോക്ക്ഡൗണ്‍ കാലത്ത് ഇരുവരും കൂടുതല്‍ അടുക്കുകയും വിവാഹിതരാകാന്‍ തീരുമാനിക്കുകയുമായിരുന്നു.

  വൈഭവിന്റെ രണ്ടാം വിവാഹമാണിത്. ആദ്യ ബന്ധത്തില്‍ ഒരു മകളുണ്ട്. ദിയയുടെ വിവാഹ വാര്‍ത്തകള്‍ പുറത്ത് വന്നതോടെ ആരാധകര്‍ തങ്ങളുടെ പ്രിയതാരത്തിന് ആശംസകള്‍ നേരുകയാണ്. അതേസമയം, ദിയയുടേയും രണ്ടാം വിവാഹമാണിത്. ഫിലിം മേക്കര്‍ സാഹില്‍ സാംഗയെയായിരുന്നു ദിയ വിവാഹം കഴിച്ചത്. 2014ലായിരുന്നു വിവാഹം. എന്നാല്‍ ഈ ബന്ധം 2019ല്‍ അവസാനിച്ചു. പ്രണയ വിവാഹമായിരുന്നു ഇത്. അഞ്ച് വര്‍ഷത്തെ വിവാഹ ജീവിതവും ആറ് വര്‍ഷത്തെ പ്രണയവുമാണ് ഇരുവരും 2019 ല്‍ അവസാനിപ്പിച്ചത്. തുടര്‍ന്നും നല്ല സുഹൃത്തുക്കളായി തുടരുമെന്ന് ഇരുവരും പറഞ്ഞിരുന്നു. സോഷ്യല്‍ മീഡിയ നിറയെ പ്രിയതാരത്തിന് ആശംസകള്‍ നേര്‍ന്നു കൊണ്ടുള്ള ആരാധകരുടെ കുറിപ്പുകളാണ്. ദിയയ്ക്കും വൈഭവിനും മനോഹരമായൊരു ജീവിതം ആരാധകര്‍ നേരുന്നു.

  2001 മുതല്‍ ബോളിവുഡിലെ സജീവ സാന്നിധ്യമാണ് ദിയ. താപ്‌സി പന്നു നായികയായ ഥപ്പഡ് ആണ് ദിയയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം. ചിത്രത്തിലെ ദിയയുടെ ശക്തായ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിനിടെ വെബ് സീരീസ് ലോകത്തേക്കും ദിയ ചുവടുവച്ചിരുന്നു. കാഫിര്‍, മൈന്റ് ദ മല്‍ഹോത്രാസ് എന്നീ സീരീസുകളിലാണ് ദിയ അഭിനയിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ സാമൂഹിക വിഷയങ്ങളില്‍ തന്റെ നിലപാടുകള്‍ തുറന്നു പറഞ്ഞും ഇടപ്പെടുകലുകള്‍ നടത്തിയും ദിയ വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്.

  Shine Tom Chacko Exclusive Interview | Operation Java | Jerrys Talk Tube | FilmiBeat Malayala

  ഈയ്യടുത്ത് കര്‍ഷക സമരത്തിന് പിന്തുണയറിയിച്ചു കൊണ്ട് ദിയ രംഗത്ത് എത്തിയിരുന്നു. നേരത്തെ ജെഎന്‍യു, സിഎഎ സമരങ്ങളിലും ദിയ പിന്തുണയുമായി രംഗത്ത് എത്തിയിരുന്നു. പാരിസ്ഥിതിക പ്രശ്‌നങ്ങളിലും ദിയ ഇടപെടാറുണ്ട്. അതേസമയം, വിവാഹ വാര്‍ത്തകളോട് ദിയ ഇതുവരേയും ഔദ്യോഗികമായി പ്രതികരിച്ചി്ട്ടില്ല. എങ്കിലും വാര്‍ത്ത അറിഞ്ഞതോടെ ആരാധകര്‍ ആവേശത്തിലാണ്. പ്രിയതാരത്തെ വിവാഹ വേഷത്തില്‍ കാണാനുള്ള കാത്തിരിപ്പിലാണ് സിനിമാലോകവും ആരാധകരും.

  Read more about: dia mirza
  English summary
  Dia Mirza Is Get Married The Day After Valentine's Day, Fans Showers Wishes. Read More In Malayalam Here.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X