കൂവി ബഹളം വച്ച് പിന്നാലെ കൂടിയ ആള്‍ക്കുട്ടം; അന്ന് രക്ഷപ്പെടുത്തിയത് സല്‍മാന്‍; ഒരിക്കലും മറക്കില്ലെന്ന് ദിയ
ബോളിവുഡിലെ മുന്‍നിര താരമാണ് ദിയ മിര്‍സ. മിസ് ഇന്ത്യ പട്ടം നേടിയാണ് ദിയ മിര്‍സ സിനിമയിലെത്തുന്നത്. ഈയ്യടുത്താണ് ദിയയുടെ ആദ്യ സിനിമയായ രഹ്നാ ഹേ തേരെ ദില്‍മേം റീറിലീസ് ചെയ്തത്. ആരാധകര്‍ക്കിടയില്‍ കള്‍ട്ട് സ്റ്റാറ്റസ് നേടിയ സിനിമയുടെ റീറിലീസ് വന്‍ ആഘോഷമായിരുന്നു. സമാനമായ രീതിയില്‍ സല്‍മാന്‍ ഖാനൊപ്പം അഭിനയിച്ച തും കോ ന ഭൂല്‍ പായേംഗെ റീറിലീസ് ചെയ്താല്‍ വലിയ സ്വീകരണം ലഭിക്കുമെന്നാണ് ദിയ പറയുന്നത്.
സല്‍മാന്‍ ഖാനൊപ്പം അഭിനയിച്ചതിന്റെ ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് ദിയ മിര്‍സ. സല്‍മാന്‍ ഖാന്‍ വളരെ കെയറിംഗ് ആണെന്നാണ് ദിയ പറയുന്നത്. താന്‍ ആ സമയത്ത് തുടക്കക്കാരിയായിരുന്നുവെന്നും സല്‍മാന്‍ കരുതലോടെയാണ് തന്നോട് പെരുമാറിയതെന്നുമാണ് ദിയ മിര്‍സ പറയുന്നത്. ഒരു അഭിമുഖത്തില്‍ സംസാരിക്കുയായരുന്നു ദിയ മിര്‍സ.

''ആ സിനിമയുടെ കരാറില്‍ ഒപ്പിടുന്ന സമയത്ത് ഞാന്‍ സല്‍മാന്‍ ഖാന്റെ കടുത്ത ആരാധികയായിരുന്നു. ഷൂട്ട് തുടങ്ങിയപ്പോള്‍ ദിവസവും അദ്ദേഹത്തെ അത്ഭുതത്തടെ നോക്കുമായുരുന്നു. ഞാന്‍ വീണ്ടും വീണ്ടും കണ്ട സിനിമയിലെ നായകനൊപ്പം അഭിനയിക്കുന്നുവെന്നത് എനിക്ക് വിശ്വസിക്കാനേ സാധിച്ചിരുന്നില്ല'' എന്നാണ് ദിയ മിര്‍സ പറയുന്നത്. സല്‍മാന്‍ ഖാന്‍ എങ്ങനെയാണ് സംരക്ഷിച്ചതെന്നും ദിയ മിര്‍സ പങ്കുവെക്കുന്നുണ്ട്.
''ഇന്ന് നമ്മള്‍ സെറ്റില്‍ കാണുന്നത് പോലെ ലിംഗസമത്വം അന്ന് ഉണ്ടായിരുന്നില്ല. നര്‍ത്തകിമാരെ ഒഴിച്ചു നിര്‍ത്തിയാല്‍ പുരുഷന്മാര്‍ മാത്രമായിരുന്നു സെറ്റിലുണ്ടായിരുന്നത്. പുരുഷാധിപത്യമായിരുന്നു. എന്നാല്‍ അദ്ദേഹം വളരെ കെയറിംഗും പ്രൊട്ടക്ടീവുമായിരുന്നുവെന്നത് ഞാന്‍ ഓര്‍ക്കുന്നുണ്ട്.'' ദിയ പറയുന്നു. ഷൂട്ടിംഗിനിടെ ഉണ്ടായ സംഭവവും ദിയ മിര്‍സ പങ്കുവെക്കുന്നുണ്ട്.
''ഞങ്ങള്‍ രാജസ്ഥാനില്‍ ഒരു പാട്ട് ചിത്രീകരിക്കുകയായിരുന്നു. ഒരു ദിവസം തിരിച്ചുവരുമ്പോള്‍ നൂറ് കണക്കിന് ആളുകള്‍ ഞങ്ങളെ പിന്തുടരാന്‍ തുടങ്ങി. അവര്‍ ശബ്ദം വെക്കുകയും വിസിലടിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ഞാനും സല്‍മാനും ഒരു കാറില്‍ കയറി. ഷൂട്ടിംഗ് സ്ഥലത്ത് വലിയ ആള്‍ക്കൂട്ടമായിരുന്നു. എന്നെ ആദ്യം കാറില്‍ കയറ്റാന്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നുവെന്നത് ഞാനൊരിക്കലും മറക്കില്ല. അദ്ദേഹത്തെ പോലെ വളരെ കുറച്ച് നടന്മാരേയുള്ളൂ'' എന്നാണ് ദിയ മിര്‍സ പറയുന്നത്.

സല്‍മാനെ ഒരിക്കല്‍ പോലും താരഭാരത്തോടെ കണ്ടിട്ടില്ലെന്നാണ് ദിയ ഓര്‍ക്കുന്നത്. എപ്പോഴും സന്തുഷ്ടനും സമാധാനത്തോടെ പെരുമാറുന്ന ആളുമായിരുന്നു സല്‍മാന്‍ ഖാന്‍ എന്നാണ് ദിയ മിര്‍സ പറയുന്നത്. അന്നത്തെ സംഭവമാണ് സല്‍മാന്‍ ഖാനെക്കുറിച്ച് തനിക്കുള്ള മറക്കാനാകാത്ത ഓര്‍മ്മയെന്നാണ് താരം പറയുന്നത്.
അതേസമയം തന്റെ കരിയറില്‍ പരാജയങ്ങളിലൂടെ കടന്നു പോവുകയാണ് സല്‍മാന്‍ ഖാന്‍. ഒടുവിലിറങ്ങിയ മികച്ച സിനിമകളും ബോക്സ് ഓഫീസില്‍ പരാജയപ്പെടുകയായിരുന്നു. താരത്തിന്റെ ശക്തമായൊരു തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകർ. സിക്കന്ദറാണ് പുറത്തിറങ്ങാനുള്ള പുതിയ സിനിമ. സിങ്കം എഗെയ്നിലെ അതിഥി വേഷത്തിലാണ് ഒടുവിലായി സ്ക്രീനില്‍ കണ്ടത്.


Click it and Unblock the Notifications











