സൗന്ദര്യം കൂടുതലെന്ന് പറഞ്ഞ് അവസരം നിഷേധിച്ചു! പുറമേക്കാരി ആയതിനാല്‍ ആരും സഹായിച്ചില്ല: ദിയ മിര്‍സ

ബോളിവുഡിലെ നിറ സാന്നിധ്യമാണ് ദിയ മിര്‍സ. സൗന്ദര്യ മത്സരത്തിലൂടെയാണ് ദിയ മിര്‍സ ബോളിവുഡിലെത്തുന്നത്. 2000 ല്‍ മിസ് ഏഷ്യ പസഫിക് ഇന്റര്‍നാഷണലായിരുന്നു ദിയ മിര്‍സ. തൊട്ടടുത്ത വര്‍ഷം പുറത്തിറങ്ങിയ രെഹ്നാ ഹേ തേരെ ദില്‍ മേം എന്ന ചിത്രത്തിലൂടെ ബോൡവുഡില്‍ അരങ്ങേറി. പിന്നീട് നിരവധി സിനിമകളുടെ ഭാഗമായി മാറാന്‍ ദിയയ്ക്ക് സാധിച്ചു. ദസ്, കോയ് മേരെ ദില്‍ മേം ഹേ, പരിനീത്, കുര്‍ബാന്‍ തുടങ്ങിയ ഹിറ്റുകളില്‍ അഭിനയിച്ചു.

ബോളിവുഡിലെ താരകുടുംബങ്ങളുടെ പിന്തുണയോ ഗോഡ്ഫാദര്‍മാരോ ദിയയ്ക്കുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ തന്റെ കരിയറിന്റെ തുടക്കത്തില്‍ ഒരുപാട് വെല്ലുവിളികളും പ്രതിസന്ധികളും നേരിടേണ്ടി വന്നിരുന്നു ദിയയ്ക്ക്. തന്നെ പല മുന്‍നിര സംവിധായകരും നിരസിച്ചിട്ടുണ്ടെന്നാണ് ദിയ പറയുന്നത്. ബോളിവുഡ് ബബ്ബിളിന് നല്‍കിയ അഭിമുഖത്തിലാണ് ദിയ മനസ് തുറന്നത്.

Dia Mirza

''ഞാന്‍ എന്റെ ഹൃദയം തന്നെ നല്‍കാനും കൂടെ വര്‍ക്ക് ചെയ്യാനും ആഗ്രഹിക്കുന്ന ഒരുപാട് നല്ല സംവിധായകരുണ്ട്. എന്നെ കാണാന്‍ അതീവസുന്ദരിയാണെന്നാണ് പറഞ്ഞ് അവരൊന്നും എന്നെ കാസ്റ്റ് ചെയ്യാറില്ല. അത് സാരമില്ല. പക്ഷെ എനിക്ക് പറയാനുള്ളത് ജീവിതത്തില്‍ അതിന് ശേഷം അപ്പ്‌ഡേറ്റ് സംഭവിച്ചിട്ടുണ്ട് എന്നാണ്. അന്നത്തെ ആ സംവിധായകര്‍ ഇന്ന് എനിക്കൊപ്പം വര്‍ക്ക് ചെയ്യാന്‍ താല്‍പര്യപ്പെടുന്നുണ്ട്'' എന്നായിരുന്നു ദിയ പറഞ്ഞത്.

''ഞാന്‍ സിനിമയില്‍ അഭിനയിക്കാന്‍ തുടങ്ങുന്നത് വളരെ ചെറുപ്പത്തിലാണ്. പതിനെട്ട് വയസേ ഉണ്ടായിരുന്നുള്ളൂ. സിനിമയില്‍ എന്തെങ്കിലും പശ്ചാത്തലമോ മുംബൈയില്‍ കുടുംബാംഗങ്ങളോ ഉണ്ടായിരുന്നില്ല. ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. വീട് നോക്കുന്നതും പാചകം ചെയ്യുന്നതും ടാക്‌സ് അടക്കുന്നതും എവിടെയാണ് ഗ്യാസ് കിട്ടുന്നതെന്ന് അന്വേഷിക്കന്നതും ഫോണ്‍ കണക്ഷന്‍ എങ്ങനെ ശരിയാക്കാം എന്നും വീട് അടിച്ച് വാരുന്നതും തുടയ്ക്കുന്നതുമെല്ലാം ഞാന്‍ തന്നെയായിരുന്നു'' ദിയ പറയുന്നു.

''ഈ ലോകത്ത് ഒരു സ്ത്രീയെന്ന നിലയില്‍, ചെറുപ്പക്കാരിയെന്ന നിലയില്‍ മുന്നോട്ട് പോവുക വളരെ കഷ്ടമാണ്. ഈ ലോകം പുരുഷകേന്ദ്രീകൃതമാണ്. പക്ഷെ ഇന്‍ഡസ്ട്രിയില്‍ ചെറുപ്പമായിരിക്കുമ്പോള്‍ ചരക്കുവത്കരിക്കുക നമ്മളെയാകും. എല്ലാവരും എന്തെങ്കിലും വില്‍ക്കാന്‍ ശ്രമിക്കുകയാണ്. അതിനാല്‍ വിഷയങ്ങളുടെ പരാജയം നമ്മളെ വ്യക്തിപരമായി ബാധിക്കുകയും നമ്മളുടെ പ്രതിഫലത്തെ ബാധിക്കുകയും ചെയ്യും. അത് വല്ലാതെ വ്യക്തിപരമായി മാറും'' എന്നും ദിയ പറയുന്നുണ്ട്.

രഹ്നാ ഹേ തേരെ ദില്‍ മേം ബോളിവുഡിലെ കള്‍ട്ട് ക്ലാസിക്കുകളിലൊന്നാണ്. ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ടുവെങ്കിലും ചിത്രം പിന്നീട് ജനപ്രീതി നേടിയെടുക്കുകയായിരുന്നു. എന്നാല്‍ ഈ ചിത്രത്തില്‍ മാധവന്റെ കഥാപാത്രം തന്റെ കഥാപാത്രത്തെ പിന്തുടരുന്നത് അന്നും ഇന്നും തന്നെ അസ്വസ്ഥയാക്കുന്നതാണെന്നാണ് ദിയ മിര്‍സ പറയുന്നത്.

Dia Mirza

''മാധവന്റെ കഥാപാത്രം എന്നെ പിന്തുടരുന്നത് എന്നെ അസ്വസ്ഥമാക്കിയിരുന്നു. അവളത് മനസിലാക്കുന്നുണ്ട്. അവനോട് പോകാന്‍ പറയുന്നുണ്ട്. പക്ഷെ ആളുകള്‍ അത് മറക്കും. കാരണം അവസാനമാകുമ്പോഴേക്കും മാഡിയുടെ കഥാപാത്രത്തിന്റെ ശക്തമായ മൂല്യങ്ങള്‍ ഉണ്ടെന്നതാണ് ഓര്‍ത്തിരിക്കുക. ബഹുമാനവും ദയയുമുള്ള, മുഖ്യമായും സദ്ദുദ്ദേശമുള്ള കഥാപാത്രമാണ്'' എന്നാണ് ദിയ പറഞ്ഞത്.

ഹിന്ദിയ്ക്ക് പുറമെ തെന്നിന്ത്യന്‍ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. ദക്ക് ദക്ക് ആണ് പുതിയ സിനിമ. ഭീഡ് ആണ് ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ഷാരൂഖ് ഖാന്‍ നായകനായ ഡങ്കിയിലും ഒരു പ്രധാന വേഷത്തില്‍ ദിയ എത്തുന്നുണ്ട്. സിനിമയ്ക്ക് പുറമെ വെബ് സീരീസ് ലോകത്തും ദിയ മിര്‍സ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

More from Filmibeat

Read more about: dia mirza
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X