അര്‍ജുന്‍ മലൈകയെ ഉപേക്ഷിച്ചു, യുവനടിയ്ക്ക് പുറകെ! പ്രതികരണവുമായി കാമുകിയായ നടി
ബോളിവുഡിലെ ജനപ്രീയ ജോഡിയാണ് മലൈക അറോറ ഖാനും അര്‍ജുന്‍ കപൂറും. പ്രണയത്തിന് പ്രായം ഒരു തടസമല്ലെന്ന് തെളിയിച്ചു തന്ന ജോഡി. നടന്‍ അര്‍ബാസ് ഖാനുമായി പിരിഞ്ഞ ശേഷമാണ് മലൈക പ്രണയത്തിലാകുന്നത്. ഒരു മകനുമുണ്ട് മലൈകയ്ക്ക്. തന്നേക്കാള്‍ പ്രായം കുറഞ്ഞ നടന്‍ അര്‍ജുന്‍ കപൂറുമായി പ്രണയത്തിലായത് മുതല്‍ മലൈക സോഷ്യല്‍ മീഡിയയുടെ സദാചാര ആക്രമണം നേരിടുന്നുണ്ട്. എന്നാല്‍ അതൊന്നും അവരുടെ പ്രണയത്തെ തകര്‍ത്തിട്ടില്ല.
സമൂഹത്തിന്റെ നടപ്പുരീതികളില്‍ നിന്നും മാറി നടക്കുന്നവരാണ് അര്‍ജുനും മലൈകയും. അതുകൊണ്ട് തന്നെ നിരന്തരം സോഷ്യല്‍ മീഡിയയുടെ വിമര്‍ശനങ്ങളും സദാചാര ആക്രമണവും ഇരുവരും നേരിടാറുണ്ട്. പക്ഷെ ഇതൊന്നും അവരെ ബാധിക്കാറില്ല. തങ്ങളുടെ പ്രണയം പരസ്യമായി പ്രകടിപ്പിക്കാന്‍ ഇരുവരും യാതൊരു മടിയും കാണിക്കാറില്ല. അഭിമുഖങ്ങളിലും മറ്റും പങ്കാളിയെക്കുറിച്ച് വാതോരാതെ സംസാരിക്കുകയും ചെയ്യാറുണ്ട് ഇരുവരും.

സോഷ്യല്‍ മീഡിയയുടെ സദാചാര ആക്രമണം പോലെ തന്നെ മലൈകയും അര്‍ജുനും നാളുകളായി നേരിടുന്ന ഒന്നാണ് വ്യാജ വാര്‍ത്തയെന്നത്. മലൈകയും അര്‍ജുനും പ്രണയത്തിലാണെന്ന കാര്യം തുറന്ന് പറഞ്ഞത് തൊട്ട് തന്നെ ഇരുവരുടെ ബ്രേക്കപ്പും വാര്‍ത്തകളില്‍ നിറയാറുണ്ട്. മാസത്തില്‍ ഒരു തവണയെങ്കിലും അര്‍ജുനും മലൈകയും പിരിഞ്ഞതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വരികയും പ്രചരിക്കുകയും ചെയ്യും. എന്നാല്‍ ആ വാര്‍ത്തകള്‍ക്ക് ഈയ്യാം പാറ്റയുടെ ആയുസ് മാത്രമാണ് ഉണ്ടാവുക.
ഇപ്പോഴിതാ മലൈകയും അര്‍ജുനും പിരിഞ്ഞുവെന്ന് വീണ്ടുമൊരു വാര്‍ത്ത പ്രചരിക്കുകയാണ്. അതേസമയം ഇത്തവണ കഥയില്‍ മൂന്നാമതൊരു കഥാപാത്രം കൂടിയുണ്ട്. നടിയും സോഷ്യല്‍ മീഡിയ താരവുമായ കുശ കപിലയാണ് മൂന്നാമത്തെ കഥാപാത്രം. സോഷ്യല്‍ മീഡിയയിലെ മിന്നും താരമാണ് കുശ. സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഈയ്യടുത്താണ് കുശ തന്റെ ഭര്‍ത്താവും നടനുമായ സൊരാവറില്‍ നിന്നും വിവാഹ മോചനം നേടിയത്. കുശയുടേയും സൊരാവറിന്റേയും വിവാഹ മോചനം സോഷ്യല്‍ മീഡിയയിലെ ചൂടേറിയ ചര്‍ച്ചയായിരുന്നു.
ഇതിന് പിന്നാലെയാണ് കുശയും അര്‍ജുനും അടുപ്പത്തിലാണെന്ന വാര്‍ത്ത പ്രചരിക്കുന്നത്. അര്‍ജുന്‍ മലൈകയുമായുള്ള ബന്ധം അവസാനിപ്പിച്ചുവെന്നും കുശയുമായി പ്രണയത്തിലാണെന്നുമാണ് വാര്‍ത്തകള്‍. തങ്ങളുടെ പ്രണയ തകര്‍ച്ച എന്നത് സ്ഥിരം വാര്‍ത്തയായതിനാല്‍ ഇതിനോടൊന്നും അര്‍ജുനും മലൈകയും പ്രതികരിച്ചിട്ടില്ല. എന്നാല്‍ താനും അര്‍ജുനും പ്രണയത്തിലാണെന്ന വാര്‍ത്തയ്‌ക്കെതിരെ കുശ രംഗത്തെത്തിയിട്ടുണ്ട്.
ദിവസവും തന്നെക്കുറിച്ച് വിവരക്കേടുകള്‍ വായിക്കേണ്ടി വരുകയാണെന്നും അതില്‍ സ്വയം വിശദീകരിക്കേണ്ട അവസ്ഥയാണെന്നും കുശ പറയുന്നു. ഇതൊന്നും തന്റെ അമ്മ കാണരുതേ എന്ന് മാത്രമാണ് ആഗ്രഹമെന്നും വാര്‍ത്തകള്‍ തന്റെ സാമൂഹിക ജീവിതത്തെ ബാധിച്ചുവെന്നും കുശ പറയുന്നുണ്ട്. പതിവ് പോലെ അധികം വൈകാതെ ഈ വാര്‍ത്തയും കെട്ടടങ്ങുമെന്നാണ് കരുതപ്പെടുന്നത്.

ഈയ്യടുത്ത് കരണ്‍ ജോഹര്‍ നടത്തിയൊരു പാര്‍ട്ടിയില്‍ കുശയും അതിഥിയായി എത്തിയിരുന്നു. അര്‍ജുന്‍ കപൂറും പാര്‍ട്ടിയില്‍ എത്തിയിരുന്നു. അതേസമയം മലൈക പാര്‍ട്ടിയ്ക്ക് എത്തിയിരുന്നില്ല. മലൈക തന്റെ അവധി ആഘോഷിക്കാന്‍ പോയതായിരുന്നു. പാര്‍ട്ടിയില്‍ വച്ചെടുത്തൊരു ഫോട്ടോയില്‍ അര്‍ജുന്‍ കുശയെ നോക്കി നില്‍ക്കുന്നത് കാണാം. ഇതാണ് ഇപ്പോഴത്തെ ഗോസിപ്പുകളുടെ ഉറവിടം.
കുത്തേയാണ് അര്‍ജുന്‍ കപൂര്‍ അഭിനയിച്ച് പുറത്തിറങ്ങിയ ഒടുവിലത്തെ സിനിമ. തബു, രാധിക മഥന്‍, തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയിരുന്നു. ദ ലേഡി കില്ലര്‍, മേരി പത്‌നി റീമേക്ക് തുടങ്ങിയ സിനിമകളാണ് അര്‍ജുന്റേതായി അണിയറയിലുള്ളത്. താങ്ക്യു ഫോര്‍ കമ്മിംഗ്, സുഖീ എന്നിവയാണ് കുശയുടെ പുതിയ സിനിമകള്‍.


Click it and Unblock the Notifications











