അംഗീകരിക്കപ്പെടാന്‍ എനിക്ക് പുറത്ത് പോകേണ്ടതില്ല! പ്രിയങ്കയെ കുത്തിപ്പറഞ്ഞ് ദീപിക
ബോളിവുഡിലെ സൂപ്പര്‍ നായികമാരാണ് ദീപിക പദുക്കോണും പ്രിയങ്ക ചോപ്രയും. രണ്ടു പേരും സിനിമാ പാരമ്പര്യമില്ലാതെയാണ് കടന്നു വരുന്നതും സ്വന്തമായൊരു ഇടം കണ്ടെത്തുന്നതും. അഭിനയ മികവു കൊണ്ടും താരപദവി കൊണ്ടും ഒപ്പത്തിനൊപ്പം നില്‍ക്കുന്നവരാണ് പ്രിയങ്കയും ദീപികയും. ഇരുവരും ഹോളിവുഡിലും സാന്നിധ്യം അറിയിച്ചവരാണ്. ദീപിക ബോളിവുഡിലെ താരറാണിയായി നില്‍ക്കുമ്പോള്‍ പ്രിയങ്ക ചോപ്ര ഹോളിവുഡിലെ മുന്‍നിര നായികയായി മാറുകയായിരുന്നു.
ബോൡവുഡില്‍ നിന്നും ഹോളിവുഡിലേക്ക് പലരും കടന്നു വന്നിട്ടുണ്ടെങ്കിലും മറ്റാര്‍ക്കും നേടാന്‍ സാധിക്കാത്ത സ്വീകാര്യത ഹോളിവുഡില്‍ നേടിയെടുക്കാന്‍ പ്രിയങ്കയ്ക്ക് സാധിച്ചിട്ടുണ്ട്. ഇന്ന് ലോകമെമ്പാടും ആരാധകരുള്ള ഗ്ലോബല്‍ ഐക്കണ്‍ ആണ് പ്രിയങ്ക ചോപ്ര. അതേസമയം സമകാലികരായ ദീപികയ്ക്കും പ്രിയങ്കയ്ക്കുമിടയില്‍ ചില പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഇപ്പോഴിതാ ദീപിക നടത്തിയൊരു പരാമര്‍ശം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്. ദീപിക തന്നെക്കുറിച്ച് എന്ന രൂപേണ പറഞ്ഞ വാക്കുകള്‍ പ്രിയങ്കയ്ക്കുള്ള കുത്താണെന്നാണ് സോഷ്യല്‍ മീഡിയയുടെ ആരോപണം. അംഗീകരിക്കപ്പെടാന്‍ മറ്റൊരു രാജ്യത്തിലേക്ക് പോവുകയോ അവരെ പോലെ സംസാരിക്കുകയോ വേണ്ടതില്ല തനിക്കെന്നാണ് ദീപിക പറഞ്ഞത്. താന്‍ തന്റെ സംസ്‌കാരത്തിലാണ് ജീവിക്കുന്നതെന്നതും സ്വന്തം ഇഷ്ടത്തിന് അനുസരിച്ചാണ് ജീവിക്കുന്നതെന്നതും തനിക്ക് നല്ല ഉറക്കം തരുന്നുണ്ടെന്നും ദീപിക പറയുന്നുണ്ട്.
ദീപികയുടെ ഈ വാക്കുകള്‍ പ്രിയങ്ക ചോപ്രയ്‌ക്കെതിരെയുള്ള പരാമര്‍ശമാണോ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. നേരത്തെ ബോളിവുഡില്‍ താന്‍ നേരിട്ട അവഗണനകളെക്കുറിച്ച് പ്രിയങ്ക തുറന്ന് പറഞ്ഞിരുന്നു. ഹോളിവുഡിലേക്ക് ചേക്കാറാനുള്ള കാരണമായും പ്രിയങ്ക പറഞ്ഞത് അത് തന്നെയാണ്. നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. ദീപികയ്ക്ക് പ്രിയങ്കയോടുള്ള അസൂയയാണ് ഈ വാക്കുകളുടെ കാരണമെന്നും ചിലര്‍ പറയുന്നുണ്ട്.
നേരത്തെ പ്രിയങ്കയ്ക്കും ദീപികയ്ക്കും ഇടയില്‍ ഭിന്നതകളുള്ളതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇരുവരും അത് നിഷേധിക്കുകയായിരുന്നു. ദീപികയും പ്രിയങ്കയും ഒരുമിച്ച് അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. നേരത്തെ ബാജിറാവു മസ്താനിയുടെ സമയത്ത് ഇതേക്കുറിച്ചുള്ള ഗോസിപ്പുകളോട് ദീപിക പ്രതികരിച്ചിരുന്നു.

''നിങ്ങള്‍ എന്റെ സുഹൃത്ത് എന്ന് പറഞ്ഞത് നന്നായി, കാരണം അവള്‍ എനിക്കതാണ്. കാരണം ഞങ്ങള്‍ സുഹൃത്തുക്കളല്ലെന്ന് പറയുന്നത് വായിക്കുമ്പോഴെല്ലാം ഞാന്‍ ഞെട്ടാറുണ്ട്. വര്‍ഷങ്ങളായി എനിക്കറിയുന്ന ഒരാളാണ് അവളെന്ന് ഞാന്‍ പറയാറുണ്ട്. ഇത്തരം അനാവശ്യ താരതമ്യങ്ങള്‍ എന്നെ അസ്വസ്ഥപ്പെടുത്തുന്നുണ്ട്. ഞങ്ങള്‍ പ്രൊഫഷണല്‍ എതിരാളികള്‍ പോലുമല്ല. ഒരുക്കലുമായിരുന്നില്ല. പിന്നെ ഇപ്പോഴെന്തിന് അങ്ങനെയാകണം?'' എന്നായിരുന്നു ദീപിക ചോദിച്ചത്.


Click it and Unblock the Notifications