അഭിനയം നിര്‍ത്താന്‍ ഭര്‍ത്താവ് നിര്‍ബന്ധിച്ചതോ? തിരിച്ചുവരവിന് പിന്നാലെ തുറന്നടിച്ച് ജെനീലിയ

ആരാധകരുടെ പ്രിയപ്പെട്ട താരജോഡിയാണ് ജെനീലിയ ഡിസൂസയും ഋതേഷ് ദേശ്മുഖും. ഇരുവരും ഒരുമിച്ചെത്തുമ്പോഴെല്ലാം ആരാധകര്‍ക്ക് ഓര്‍ത്തിരിക്കാന്‍ പാകത്തിനുള്ള രസകരമായ നിമിഷങ്ങള്‍ ലഭിക്കാറുണ്ട്. പരസ്പരം കളിയാക്കുന്നതിലൊന്നും ഒരു മയയവും കാണിക്കാറില്ല ജെനീലിയയും ഋതേഷും. ഇരുവരും ഒരുമിച്ചെത്തുന്ന റിയാലിറ്റി ഷോകളും ചിരിയിടമായി മാറാറുണ്ട്. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് ജെനീലിയയും ഋതേഷും.

റീലുകളിലൂടേയും മറ്റും ഋതേഷും ജെനീലിയയും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്നു.വിവാഹ ശേഷം അഭിനയത്തില്‍ നിന്നും വിട്ടു നിന്ന ജെനീലിയ ഈയ്യടുത്താണ് തിരികെ വന്നത്. അതേസമയം ജെനീലിയ അഭിനയത്തില്‍ നിന്നും പിന്മാറാനുണ്ടായ കാരണത്തെക്കുറിച്ച് ചില പ്രചരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ജെനീലിയ ഋതേഷിന്റെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് അഭിനയം നിര്‍ത്തിയതെന്നാണ് ചിലര്‍ പറഞ്ഞിരുന്നത്.

Genelia Dsouza

ഇപ്പോഴിതാ അത്തരം ആരോപണങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ജെനീലിയ. ബോളിവുഡ് ബബ്ബിളിന് നല്‍കിയ അഭിമുഖത്തിലാണ് ജെനീലിയ ആരോപണങ്ങളോട് പ്രതികരിക്കുന്നത്. വിവാഹ ശേഷം അഭിനയം നിര്‍ത്താന്‍ ഋതേഷ് പറഞ്ഞുവോ എന്ന ചോദ്യത്തിനാണ് ജെനീലിയ മറുപടി പറയുന്നത്.

''ആളുകള്‍ അവര്‍ക്ക് പറയാനുള്ളത് പറയും. പക്ഷെ സത്യം എന്താണെന്നാല്‍ ഞാന്‍ തന്നെയാണ് ആ തീരുമാനമെടുത്തത് എന്നതാണ്. ഇന്നും ആളുകള്‍ പറയാറുണ്ട് നീ എന്തുകൊണ്ട് കൂടുതല്‍ ജോലി ചെയ്തില്ല എന്ന്. എനിക്ക് കൂടുതല്‍ ജോലി ചെയ്യാന്‍ തോന്നിയില്ല. കുട്ടികളുടെ കൂടെയുള്ള സമയം ഞാന്‍ നന്നായി തന്നെ ആസ്വദിക്കാറുണ്ട്. എനിക്ക് അതും ചെയ്യണം, ഇതും ചെയ്യണം. എപ്പോള്‍ എന്ത് ചെയ്യണം എന്ന് ഞാന്‍ തീരുമാനിക്കും'' എന്നായിരുന്നു ജെനീലിയയുടെ മറുപടി.

2003 ല്‍ പുറത്തിറങ്ങിയ തുജേ മേരി കസം എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് ജെനീലിയയും ഋതേഷും പരിചയപ്പെടുന്നത്. ഇരുവരുടേയും ഓണ്‍ സ്‌ക്രീന്‍ കെമിസ്ട്രി ഓഫ് സ്‌ക്രീനിലും ആവര്‍ത്തിച്ചു. കുറച്ച് വര്‍ഷങ്ങള്‍ ഇരുവരും പ്രണയിച്ചു നടന്നു. 2012 ഫെബ്രുവരി മൂന്നിനാണ് ജെനീലിയയും ഋതേഷും വിവാഹം കഴിക്കുന്നത്. രണ്ട് വര്‍ഷത്തിന് ശേഷം താരദമ്പതികള്‍ മാതാപിതാക്കളാവുകയും ചെയ്തു. 2014 നവംബറിലാണ് മൂത്ത കുട്ടി റിയാന്‍ ജനിക്കുന്നത്. രണ്ട് വര്‍ഷത്തിന് ശേഷം രണ്ടാമത്തെ മകന്‍ റാഹിലും ജനിച്ചു.

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് താരകുടുംബം. ജെനീലിയയുടേയും ഋതേഷിന്റേയും പ്രണയം എത്രത്തോളം മനോഹരമാണെന്ന് വ്യക്തമാക്കുന്നതാണ് ഇരുവരും പങ്കുവെക്കുന്ന വീഡിയോകള്‍. അച്ഛനും അമ്മയ്ക്കുമൊപ്പം മക്കളും ഇടയ്ക്ക് റീലുകളിലെത്താറുണ്ട്.

Genelia Dsouza

തെന്നിന്ത്യന്‍ സിനിമയിലും ബോളിവുഡിലുമെല്ലാം നിരവധി ഹിറ്റുകള്‍ സമ്മാനിച്ച നായികയാണ് ജെനീലിയ. ബോയ്‌സ്, സന്തോഷ് സുബ്രഹ്‌മണ്യം, സച്ചിന്‍, ജാനെ തു യാ ജാനേനാ, ഹാപ്പി, ഉറുമി, ഫോഴ്‌സ്, വേലായുധം, ഓറഞ്ച്, തുടങ്ങി നിരവധി ജനപ്രീയ സിനിമകളിലെ നായികയായിരുന്നു ജെനീലിയ. ബോളിവുഡിലും മറാത്തി സിനിമയിലേയും മുന്‍നിര നടനാണ് ഋതേഷ്. സംവിധാനത്തിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

നീണ്ടൊരു ഇടവേളയ്ക്ക് ശേഷം ഈയ്യടുത്താണ് ജെനീലിയ തിരിച്ചുവരവ് നടത്തിയത്. ഋതേഷ് സംവിധാനം ചെയ്ത വേദ് ആയിരുന്നു ജെനിലീയയുടെ തിരിച്ചുവരവ് ചിത്രം. സിനിമ വന്‍ വിജയമായി മാറുകയും ചെയ്തു. ട്രയല്‍ പിരിയഡ് ആണ് ജെനീലിയയുടെ പുതിയ സിനിമ.

More from Filmibeat

Read more about: genelia dsouza
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X