For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കാമുകി സബ ആസാദിനൊപ്പം പുതിയ വീട്ടിലേക്ക് മാറാൻ ഹൃത്വിക്; 100 കോടിയുടെ ഫ്ലാറ്റ് സ്വന്തമാക്കി താരം!

  |

  ബോളിവുഡിലെ മിന്നും താരങ്ങളിൽ ഒരാളാണ് നടൻ ഹൃത്വിക് റോഷന്‍. സിനിമാ കുടുംബത്തിൽ നിന്ന് എത്തി അതിവേഗം ബോളിവുഡിലെ സൂപ്പർ താരമായി മാറുകയായിരുന്നു നടൻ. ഇന്ത്യയിലെ യുവാക്കളുടെ മനംകവര്‍ന്ന നായകന്മാരില്‍ ഒരാളാണ് ഹൃത്വിക്. നടന്‍ എന്നതിലുപരി കിടിലന്‍ ഡാന്‍സര്‍ കൂടിയായ ഹൃത്വിക് അടുത്തിടെയായി വാർത്തകളിൽ നിറയുന്നത് തന്റെ പുതിയ പ്രണയത്തിന്റെ പേരിലാണ്.

  നടിയും ഗായികയുമായ സബ ആസാദാണ് ഹൃതികിന്റെ കാമുകി. കഴിഞ്ഞ ഒരു വർഷത്തിലേറെയായി ഇരുവരും പ്രണയത്തിലാണെന്ന് വാർത്തകൾ വന്നിരുന്നെങ്കിലും മാസങ്ങൾക്ക് മുന്നെയാണ് ഇതിൽ ഒരു സ്ഥിരീകരണം വന്നത്. ഇരുവരും ഒരുമിച്ച് പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടു കൊണ്ടാണ് തങ്ങളുടെ പ്രണയം പരസ്യമാക്കിയത്.

  Also Read: ശരീരം തുറന്ന് കാണിച്ചാല്‍ ഒന്നാമതാവുമോ? സെക്സ് സൈറൺ അല്ലേന്ന് ചോദിച്ചവർക്ക് ശ്രീദേവി നല്‍കിയ മറുപടി

  സൂസെയ്ന്‍ ഖാനുമായി പിരിഞ്ഞ് ഏകദേശം നാലഞ്ച് വർഷങ്ങൾക്ക് ശേഷമാണ് ഹൃത്വിക് റോഷൻ സബയുമായി അടുക്കുന്നതും. ഒരുകാലത്ത് ബോളിവുഡ് ആഘോഷമാക്കിയിരുന്ന ദമ്പതികൾ ആയിരുന്നു ഹൃത്വിക്കും സൂസെയ്നും. കുട്ടിക്കാലം തൊട്ടുള്ള പരിചയം പിന്നീട് പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തുകയായിരുന്നു. മാതൃക ദമ്പതികളായിട്ടായിരുന്നു ഇരുവരേടും പലരും കണ്ടിരുന്നത്. എന്നാല്‍ 2014 ല്‍ ഹൃത്വിക്കിനും സൂസെയ്‌നും ഇടയില്‍ പ്രശ്‌നങ്ങള്‍ ഉടലെടുക്കുകയും പിന്നാലെ ഇരുവരും പിരിയുകയും ചെയ്തു.

  സിനിമാലോകത്തേയും ആരാധകരേയും ഒരുപോലെ ഞെട്ടിച്ച ഒന്നായിരുന്നു ആ വേർപിരിയൽ. എന്നാല്‍ വിവാഹ ബന്ധം അവസാനിപ്പിച്ച ശേഷവും നല്ല സുഹൃത്തുക്കളായി തുടരുന്നുണ്ട് ഹൃത്വിക്കും സൂസെയ്‌നും. മക്കളുടെ ഉത്തരവാദിത്തം പങ്കിടുന്ന ഇരുവരും ഇപ്പോഴും ഒരുമിച്ച് യാത്രകളും മറ്റും നടത്താറുണ്ട്. നടൻ ആർസലൻ ഗോണിയുമായി പ്രണയത്തിലാണ് സൂസെയ്ൻ ഇപ്പോൾ. അടുത്തിടെ ഇവർ നാല് പേരും ഒന്നിച്ച് യാത്ര നടത്തിയത് ശ്രദ്ധനേടിയിരുന്നു.

  അടുത്തിടെയായി പൊതു ഇടങ്ങളിലും യാത്രകളിലുമൊക്കെ ഹൃത്വികിനെയും സബയെയും നിരന്തരം ഒന്നിച്ചു കാണാറുണ്ട്. അതേസമയം, ഇരുവരും തങ്ങളുടെ പ്രണയ ജീവിതത്തിന്റെ പുതിയൊരു ഘട്ടത്തിലേക്ക് കടക്കാനൊരുങ്ങുകയാണെന്നാണ് പുതിയ റിപ്പോർട്ടുകൾ.

  വലിയൊരു ആഡംബര വീട് സ്വന്തമാക്കി അങ്ങോട്ടേയ്ക്ക് താമസം മാറാനുള്ള ഒരുക്കത്തിലാണ് സബയും ഹൃത്വിക്കും എന്നാണ് പുറത്തു വരുന്ന വിവരം. ഇതിനായുള്ള ഒരുക്കങ്ങളും താരങ്ങൾ തുടങ്ങിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

  മുംബൈയിലെ മന്നത്ത് എന്ന ബിൽഡിങ്ങിലാണ് സബയും ഹൃത്വിക്കും പുതിയ വീട് വാങ്ങിയിരിക്കുന്നത് എന്നാണ് വിവരം. കെട്ടിടത്തിന്റെ മുകളിലത്തെ മൂന്ന് നിലകൾ ഇരുവരും നവീകരിച്ചെന്നും ഉടൻ തന്നെ പുതിയ വീട്ടിലേക്ക് താമസം മാറുമെന്നും ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തു.

  പുതിയ വീടിനായുള്ള രണ്ട് അപ്പാർട്മെന്റുകൾക്കായി ഹൃത്വിക് ഏകദേശം 100 കോടി രൂപ ചെലവഴിച്ചെന്നാണ് അറിയുന്നത്. മൂന്ന് നിലകളിലായാണ് ഈ രണ്ട് അപാർട്മെന്റുകൾ. ഏകദേശം 38,000 സ്ക്വയർ ഫീറ്റിൽ വ്യാപിച്ചു കിടക്കുന്ന അപർട്മെന്റ്റ് കടലിന് അഭിമുഖമായാണ് വരുന്നത്. ഇതിൽ ഡ്യൂപ്ലക്സ് ഫ്ളാറ്റിന് 67.50 കോടിയാണത്രേ വില. കെട്ടിടത്തിന്റെ 15, 16 നിലകളിലായാണ് ഈ ഫ്ലാറ്റുള്ളത്. മറ്റൊരു അപാർട്മെൻ‌റിന് വേണ്ടി 30 കോടിയും താരം മുടക്കിയെന്ന് റിപ്പോർട്ടിൽ പറയുന്നു.

  Also Read: അവൾ വെറും പ്ലാസ്റ്റിക്; ഐശ്വര്യയെക്കുറിച്ച് ഇമ്രാൻ ഹാഷ്മി പറഞ്ഞത്; വിവാദമായതോടെ ഖേദം

  വിക്രം വേദയാണ് ഹൃതികിന്റെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ സിനിമ. മാധവനും വിജയ് സേതുപതിയും അഭിനയിച്ച തമിഴിലെ വിക്രം വേദയുടെ ഹിന്ദി റീമേക്കായിരുന്നു ചിത്രം. തമിഴിൽ ചിത്രം സംവിധാനം ചെയ്ത പുഷ്കറും ഗായത്രിയും തന്നെയാണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിൽ മാധവൻ ചെയ്ത പോലീസ് വേഷം ചെയ്തത് സെയ്ഫ് അലി ഖാനാണ്. ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്.

  Read more about: hrithik roshan
  English summary
  Did Hrithik Roshan Buy A Flat Worth 100 Crores In Mumbai To Move In With Saba Azad? Details Inside
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X