For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കൂടെ അഭിനയിക്കുക പോലും ചെയ്തില്ല, പക്ഷെ റേപ്പ് ചെയ്യാന്‍ നോക്കിയെന്നായി; ജയപ്രദയുടെ അടി കിട്ടിയ നടന്‍

  |

  ബോളിവുഡിലെ മുതിര്‍ന്ന നടന്മാരില്‍ ഒരാളാണ് ദലീപ് താഹില്‍. പതിറ്റാണ്ടുകളായി ബോളിവുഡില്‍ നിറ സാന്നിധ്യമായി തുടരുന്ന താരം നൂറിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ബാസിഗര്‍, ഇഷ്ഖ്, ഖയാമത്ത് സേ ഖയാമത്ത് തക്ക്, ഭാഗ് മില്‍ക്ക ഭാഗ്, കഹോ ന പ്യാര്‍ ഹേ തുടങ്ങി നിരവധി സൂപ്പര്‍ ഹിറ്റുകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. വില്ലനായും സപ്പോര്‍ട്ടിംഗ് കഥാപാത്രമായുമെല്ലാം അദ്ദേഹം കയ്യടി നേടിയിട്ടുണ്ട്.

  Also Read: സീരിയലിലെ നായകന്റെ ബെഡ് റൂമിലൊരുക്കിയ സര്‍പ്രൈസ്; അരുണ്‍ രാഘവിനെ ഞെട്ടിച്ച് അഞ്ജലിയടക്കം നടിമാര്‍

  പൊതുവെ മാധ്യമങ്ങളില്‍ നിന്നും വിവാദങ്ങളില്‍ നിന്നുമെല്ലാം അകലം പാലിക്കുന്ന വ്യക്തിയാണ് ദലീപ്. എന്നാല്‍ ഒരു വിവാദം ഇന്നും ദലീപിനെ അലട്ടുന്നുണ്ട്. അദ്ദേഹത്തെക്കുറിച്ച് ഈ വാര്‍ത്ത പലപ്പോഴായി സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു വരാറുണ്ട്. ഗോസിപ്പ് കോളങ്ങള്‍ കാലങ്ങളായി തന്നെക്കുറിച്ചെഴുതുന്ന വാര്‍ത്തയോട് ഇപ്പോഴിതാ ദലീപ് തന്നെ പ്രതികരിച്ചിരിക്കുകയാണ്.

  ദലീപിനെക്കുറിച്ച് പ്രചരിക്കുന്ന വിവാദ വാര്‍ത്ത താരം നടി ജയപ്രദയോട് മോശമായി പെരുമാറിയെന്നാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം സംഭവം നടക്കുന്നത് ആഖ്രി രാസ്ത എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ്. ചിത്രത്തില്‍ ഒരു ബലാത്സംഗ രംഗമുണ്ടായിരുന്നു. ഈ രംഗം ചിത്രീകരിക്കുന്നതിനടെ ദലീപിന് നിയന്ത്രണം നഷ്ടമായെന്നും ജയപ്രദയെ ആക്രമിച്ചുവെന്നും ഇതോടെ ജയപ്രദ താരത്തെ കരണത്തടിച്ചുവെന്നുമാണ് വാര്‍ത്ത. വര്‍ഷങ്ങള്‍ക്ക് ശേഷം വാര്‍ത്തകള്‍ക്ക് പിന്നിലെ സത്യം എന്തെന്ന് വെളിപ്പെടുത്തുകയാണ് ദലീപ്.

  Also Read: ഇതൊക്കെ ബെഡ് റൂമില്‍ മതി! ഭര്‍ത്താവിനെ ചുംബിച്ചതിനെ കളിയാക്കുന്നവരോട് ശ്രിയ പറയുന്നത്‌


  ബോളിവുഡ് ഹംഗാമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്. ''ഞാന്‍ ജയപ്രദയ്‌ക്കൊപ്പം ബലാത്സംഗ രംഗം ചെയ്തുവെന്ന വാര്‍ത്ത വായിക്കാന്‍ തുടങ്ങിയിട്ട് കാലം കുറേയായി. എന്റെ നിയന്ത്രണം നഷ്ടപ്പെടുകയും ജയപ്രദ എന്റെ കരണത്തടച്ചുവെന്നുമാണ് പറയുന്നത്. ഈ വാര്‍ത്ത എന്റെ ഗൂഗിള്‍ അലേര്‍ട്ടില്‍ സ്ഥിരമായി വരുന്നുണ്ട്'' ദലീപ് പറയുന്നു. എന്നാല്‍ ഈ വാര്‍ത്ത വ്യാജമാണെന്നാണ് ദലീപ് താഹില്‍ പറയുന്നത്. താന്‍ ജയപ്രദയ്‌ക്കൊപ്പം സ്‌ക്രീന്‍ പങ്കിട്ടിട്ടു പോലുമില്ലെന്നും അദ്ദേഹം പറയുന്നു.

  ''ഞാന്‍ വ്യക്തമാക്കട്ടെ, ഞാന്‍ ഒരിക്കലും ജയപ്രദയുടെ കൂടെ അഭിനയിച്ചിട്ടില്ല. എനിക്ക് ആഗ്രഹമുണ്ടെങ്കിലും ഒരിക്കലും അവസരം കിട്ടിയില്ല. അതുപോലൊരു രംഗം നടന്നിട്ടില്ല. എനിക്കത് എഴുതിയാളോട് ഒരു ദേഷ്യവുമില്ല. ആ വ്യക്തി എനിക്ക് ആ രംഗം കാണിച്ചു തരട്ടെ. ഇന്ന് സോഷ്യല്‍ മീഡിയയില്‍ ആളുകള്‍ ഒരിക്കലും നടക്കാത്ത കാര്യങ്ങള്‍ വരെ സൃഷ്ടിക്കുകയാണ്. ആലോചിച്ച് നോക്കൂ, അങ്ങനൊരു രംഗമേ നടന്നിട്ടില്ല, അതാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്'' എന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്.

  കെ ഭാഗ്യരാജ് ആണ് ആഖ്രി രാസ്ത സംവിധാനം ചെയ്തത്. അമിതാഭ് ബച്ചന്‍, അനുപം ഖേര്‍ എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. റിപ്പോര്‍ട്ടുകള്‍ പറഞ്ഞത് തുടക്കത്തില്‍ ദലീപ് ജയപ്രദയുമൊത്തുള്ള രംഗം ചെയ്യാന്‍ വിസമ്മതിച്ചുവെന്നാണ്. എന്നാല്‍ കരിയര്‍ നശിപ്പിക്കുമെന്ന് സംവിധായകന്‍ ഭീഷണിപ്പെടുത്തി. ജയപ്രദയും രംഗം ചെയ്യാന്‍ തയ്യാറായതോടെ ദലീപ് തയ്യാറാവുകയായിരുന്നു. പക്ഷെ ചിത്രീകരണത്തിനിടെ ദലീപിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. ഇതോടെ തന്നോട് മോശമായി പെരുമാറിയ നടന്റെ കരണത്ത് ജയപ്രദ അടിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറഞ്ഞത്.

  എന്നാല്‍ റിപ്പോര്‍ട്ടുകള്‍ വെറും കെട്ടുകഥകള്‍ മാത്രമാണെന്ന് വ്യക്തമാക്കുന്നതാണ് നടന്റെ തുറന്നു പറച്ചില്‍. ഗോസിപ്പ് കോളങ്ങള്‍ താരങ്ങളുടെ കരിയറും ഇമേജും തകര്‍ക്കുന്നത് എങ്ങനെയെന്നതിന്റെ ഉത്തമ ഉദാഹരണമായി മാറിയിരിക്കുകയാണ് ദലീപിന്റെ അനുഭവം.

  നാടകത്തിലൂടെയാണ് ദലീപ് സിനിമയിലെത്തുന്നത്. എണ്‍പതുകളിലും തൊണ്ണൂറുകളിലും ബോളിവുഡിലെ സജീവ സാന്നിധ്യമായി മാറുകയായിരുന്നു. വില്ലന്‍ വേഷങ്ങളാണ് തുടക്കത്തില്‍ ശ്രദ്ധ നേടിക്കൊടുത്തത്. നിരവധി ഹിറ്റുകളുടെ ഭാഗമായിട്ടുളള താരം ഹിന്ദിയ്ക്ക് പുറമെ മറ്റ് ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. തെലുങ്ക് ചിത്രം ഹിറ്റിന്റെ ഹിന്ദി റീമേക്കായ ഹിറ്റ് ആണ് ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.

  Read more about: jayaprada ജയപ്രദ
  English summary
  Did Jaya Prada Slapped Dalip Tahil During A Movie Shoot? Actor Come Up With Clarification
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X