സെയ്ഫിന് മറ്റൊരു സ്ത്രീയുമായി അവിഹിത ബന്ധം; കരീന നല്‍കിയ 'സൂചന'; വീണ്ടുമൊരു ഡിവോഴ്‌സിലേക്ക്?
ബോളിവുഡിലെ സൂപ്പര്‍ കപ്പിളാണ് സെയ്ഫ് അലി ഖാനും കരീന കപൂറും. ഇരുവരും നീണ്ടകാലത്തെ പ്രണയത്തിനും ലിവിംഗ് ടുഗദറിനും ശേഷമാണ് ഒരുമിക്കുന്നത്. രണ്ട് കുട്ടികളുമുണ്ട് സെയ്ഫിനും കരീനയ്ക്കും. ഓണ്‍ സ്‌ക്രീനിലെ ജോഡി ജീവിതത്തിലും ഒരുമിച്ചത് വലിയ ആഘോഷമാക്കി മാറ്റിയിരുന്നു ആരാധകര്‍. ഈയ്യടുത്ത് സെയ്ഫിനെതിരെ നടന്ന ആക്രമണവും തുടര്‍ന്നുണ്ടായ ചര്‍ച്ചകളുമെല്ലാം വാര്‍ത്തയായിരുന്നു. ഇതിനിടെ സെയ്ഫും കരീനയും പിരിയുമെന്ന ഒരു ജ്യോത്സ്യന്റെ പ്രവചനവും വാര്‍ത്തയായി.
ഇപ്പോഴിതാ സെയ്ഫിനേയും കരീനയേയും കുറിച്ചുള്ള മറ്റൊരു ചര്‍ച്ച ഉടലെടുത്തിരിക്കുകയാണ്. സെയ്ഫ് തന്നെ വഞ്ചിക്കുന്നുവെന്നതിന്റെ സൂചന കരീന നല്‍കിയിട്ടുണ്ടെന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍. സംഭവം വലിയൊരു ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ആരാധകരുടെ പ്രിയപ്പെട്ട താര ദമ്പതിമാര്‍ക്കിടയില്‍ എന്താണ് സംഭവിച്ചതെന്ന് അറിയാനുള്ള ആകാംഷയിലാണ് എല്ലാവരും. വിശദമായി വായിക്കാം തുടര്‍ന്ന്.

സംഭവങ്ങളുടെ തുടക്കം കഴിഞ്ഞ ക്രിസ്തുമസിനാണ്. അന്ന് കരീന പങ്കുവച്ച ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോള്‍ വീണ്ടും ചര്‍ച്ചയാകുന്നത്. കരീന തന്റെ പോസ്റ്റിനൊപ്പം പങ്കുവച്ച പാട്ടാണ് ചിലരില്‍ സംശയം ജനിപ്പിച്ചിരിക്കുന്നത്. വലിയ ഹിറ്റായ ജോലീന്‍ എന്ന ക്ലാസിക് ഗാനമാണ് കരീന തന്റെ പോസ്റ്റില്‍ പങ്കുവച്ചിരിക്കുന്നത്. ഈ പാട്ട് സംസാരിക്കുന്നത് ഭാര്യയെ വഞ്ചിക്കുന്ന ഭര്‍ത്താവിനെക്കുറിച്ചാണ്. അതുകൊണ്ട് കരീന ഈ പാട്ട് തിരഞ്ഞെടുത്തതിന് പിന്നില്‍ മറ്റെന്തെങ്കിലും അര്‍ത്ഥമുണ്ടോ എന്ന സംശയം മുന്നോട്ട് വെക്കുന്ന പോസ്റ്റാണ് ചര്‍ച്ചയായി മാറുന്നത്.
സെയ്ഫ് തന്നെ വഞ്ചിക്കുന്നു എന്ന കാര്യം ആരാധകരോട് പറയാതെ പറയുകയായിരുന്നു കരീന എന്നാണ് പോസ്റ്റില്‍ പറയുന്നത്. ഇതോടെ നിരവധി പേരാണ് പ്രതികരണങ്ങളുമായി എത്തിക്കൊണ്ടിരിക്കുന്നത്. കരീന നല്‍കിയത് പോസ്റ്റില്‍ പറയുന്നത് പോലൊരു സൂചനയാണെങ്കില്‍ വലിയൊരു വിവാഹ മോചനത്തിനുള്ള അരങ്ങൊരുകയാണെന്ന് വേണം കരുതാന്‍ എന്നാണ് ചിലര്‍ പറയുന്നത്. സെയ്ഫ് മൂന്നാമതും വിവാഹം കഴിക്കുമെന്നാണോ പറയുന്നതെന്നും ചിലര്‍ ചോദിക്കുന്നുണ്ട്.
എന്നാല്‍ മറ്റ് ചിലര്‍ പോസ്റ്റിട്ട വ്യക്തിയുടേത് അതിവായനായണെന്നാണ് പറയുന്നത്. കരീന കാര്യങ്ങള്‍ ഇത്ര ആഴത്തില്‍ ചിന്തിച്ച് പ്രവര്‍ത്തിക്കുന്ന ഒരാളല്ല എന്നാണ് ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നത്. പാട്ടിന്റെ അര്‍ത്ഥം എന്തെന്ന് പോലും കരീനയ്ക്ക് അറിവുണ്ടാകില്ല. കേട്ടപ്പോള്‍ ഇഷ്ടം തോന്നിയതിനാല്‍ ഇട്ടത് മാത്രമാകാം. അല്ലാതെ എന്തെങ്കിലും രഹസ്യ സന്ദേശം നല്‍കണമെന്ന് കരുതിക്കൂട്ടി ചെയ്തതാകില്ലെന്നും ആരാധകര്‍ പറയുന്നുണ്ട്. ഈ പാട്ടിന് പിന്നിലെ കഥകളൊന്നും കരീനയ്ക്ക് അറിയാന്‍ വഴിയുണ്ടാകില്ലെന്നും അത്രയൊന്നും ബുദ്ധി കരീനയ്ക്ക് കാണില്ലെന്നും ചിലര്‍ പറയുന്നുണ്ട്.
അതേസമയം നേരത്തെ സെയ്ഫിനെതിരെ ആക്രമണമുണ്ടായ സമയത്താണ് ഒരു ജ്യോത്സ്യന്‍ കരീനയും സെയ്ഫും പിരിയുമെന്ന് പ്രവചിച്ചത്. ഇരുവരും ഒന്നര വര്‍ഷത്തിനുള്ളില്‍ പിരിയുമെന്നായിരുന്നു പ്രവചനം. എന്തായാലും കരീനയുടെ പോസ്റ്റ് കാരണം സോഷ്യല്‍ മീഡിയയില്‍ പലരുടേയും ഭാവന വിരിഞ്ഞിരിക്കുകയാണ്. ഗോസിപ്പ് കോളങ്ങളും ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്.

പോയ വര്‍ഷം സിംഗം എഗെയ്ന്‍, ക്രൂ എന്നീ സിനിമകളാണ് കരീന കപൂറിന്റേതായി പുറത്തിറങ്ങിയത്. കഴിഞ്ഞ ദിവസം ഐഫയില്‍ നിന്നുള്ള കരീനയുടെ വീഡിയോയും ചിത്രങ്ങളും വൈറലായിരുന്നു. തന്റെ മുന്‍ കാമുകന്‍ ഷാഹിദ് കപൂറിനെ കെട്ടിപ്പിടിക്കുകയും സൗഹൃദം പങ്കുവെക്കുകയും ചെയ്യുന്ന കരീനയുടെ വീഡിയോയാണ് വൈറലായത്. പ്രണയ തകര്‍ച്ചയ്ക്ക് ശേഷം കരീനയും ഷാഹിദും ഒരുമിച്ച് അഭിനയിക്കുകയോ പൊതുവേദിയില്‍ വച്ച് സംസാരിക്കുകയോ ചെയ്തിരുന്നില്ല. വര്‍ഷങ്ങളോളം പരസ്പരം അവഗണിച്ചിരുന്നവര്‍ എല്ലാം മറന്നു സംസാരിച്ചത് ആരാധകര്‍ക്കും സന്തോഷക്കാഴ്ച്ചയായിരുന്നു.
അതേസമയം തനിക്ക് നേരിടേണ്ടി വന്ന അക്രമണത്തിന്റെ പരുക്കില്‍ നിന്നും മുക്തനായിരിക്കുകയാണ് സെയ്ഫ് അലി ഖാന്‍. വീട്ടില്‍ നടന്ന മോഷണ ശ്രമം തടയുന്നതിനിടെയാണ് സെയ്ഫിന് കുത്തേല്‍ക്കുന്നത്. അക്രമിയെ പിടികൂടുകയും ചെയ്തു. സെയ്ഫിനെതിരെയുണ്ടായ ആക്രമണം വലിയ ചര്‍ച്ചയായി മാറിയ ഒന്നാണ്. ആക്രമണം വ്യാജമാണെന്ന് ഒരു കൂട്ടുര്‍ ആരോപിക്കുകയുണ്ടായി. ഇതേച്ചൊല്ലി ആരാധകര്‍ രണ്ട് തട്ടിലായിരുന്നു.


Click it and Unblock the Notifications











