ഷാരൂഖ് ഖാന് അഹങ്കാരമെന്ന് പ്രിയങ്ക ചോപ്ര! വന്ന വഴിയൊക്കെ മറന്നോയെന്ന് ആരാധകർ

ബോളിവുഡിലെ വലിയ താരങ്ങളാണ് ഷാരൂഖ് ഖാനും പ്രിയങ്ക ചോപ്രയും. ഇരുവരും ഒരുമിച്ചെത്തിയ ഡോണ്‍, ഡോണ്‍ 2 എന്നീ ചിത്രങ്ങള്‍ മികച്ച വിജയങ്ങളായി മാറുകയും ചെയ്തിരുന്നു. ഷാരൂഖിന്റേയും ഐശ്വര്യയുടേയും ഓണ്‍ സ്‌ക്രീന്‍ കെമിസ്ട്രിയും ഏറെ പ്രശംസിക്കപ്പെട്ടതാണ്. ഓഫ് സ്്ക്രീനിലും ഇരുവരും വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു. ഒരുകാലത്ത് ഷാരൂഖ് ഖാനും പ്രിയങ്കയും തമ്മില്‍ പ്രണയത്തിലാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഷാരൂഖിന്റെ ഭാര്യ ഗൗരിയുടെ താക്കീതിനെ തുടര്‍ന്നാണ് ഷാരൂഖ് പ്രിയങ്കയുമായുള്ള ബന്ധം അവസാനിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതിനിടെ ഇപ്പോഴിതാ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. എന്തുകൊണ്ട് ഹോളിവുഡിലേക്ക് ചേക്കേറിയെന്നതിനെക്കുറിച്ച് സംസാരിക്കുന്ന പ്രിയങ്കയാണ് വീഡിയോയിലുള്ളത്.

shah rukh priyanka

സംസാരത്തിനിടെ പ്രിയങ്ക ഷാരൂഖ് ഖാനെ അഹങ്കാരി എന്ന് വിളിച്ചുവെന്നാണ് സോഷ്യല്‍ മീഡിയ ആരോപിക്കുന്നത്. 'ഒരുപാട് അഭിനേതാക്കള്‍ വന്നിട്ടുണ്ട്. ഹോളിവുഡ് അവരെ വേസ്റ്റ് ചെയ്യുകയാണ്. ഷാരൂഖ് ഖാന്‍ പറഞ്ഞത് പോലെ, ഞാന്‍ എന്തിന് അവിടെ പോകണം, ഞാന്‍ ഇവിടെ കംഫര്‍ട്ടബിള്‍ ആണ്, എന്ന് പറയാതെ നിങ്ങളെങ്ങനെയാണ് ആ നേട്ടമുണ്ടാക്കിയത്?'' എന്ന ചോദ്യത്തിനാണ് വീഡിയോയില്‍ പ്രിയങ്ക ചോപ്ര മറുപടി പറയുന്നത്.

''കംഫര്‍ട്ടബിളായിരിക്കുന്നത് എനിക്ക് ബോറിംഗ് ആണ്. ഞാന്‍ അഹങ്കാരിയല്ല. എനിക്ക് എന്നെ അറിയാം. ഒരു സെറ്റിലേക്ക് ചെല്ലുമ്പോള്‍ എന്താണ് ഞാന്‍ ചെയ്യുന്നത് എന്ന് എനിക്കറിയാം. എക്‌സിക്യൂട്ടീവ്മാരുടെ അംഗീകാരം എനിക്ക് വേണ്ട. ഞാന്‍ ചെയ്ത വര്‍ക്ക് എന്താണെന്ന് നടന്ന് ആളുകളെ കാണിക്കാന്‍ ഞാന്‍ തയ്യാറാണ്. ഓഡിഷന്‍ ചെയ്യാന്‍ ഞാന്‍ തയ്യാറാണ്. ജോലി ചെയ്യാന്‍ ഞാന്‍ ഒരുക്കമാണ്. മറ്റൊരു രാജ്യത്തിലെ വിജയത്തിന്റെ ഭാരവും പേറിയല്ല ഞാന്‍ മറ്റൊരു രാജ്യത്തിലേക്ക് വരുന്നത്. എനിക്ക് അങ്ങനൊരു അഹങ്കാരമില്ല'' എന്നാണ് പ്രിയങ്ക ചോപ്ര പറഞ്ഞത്.

shah rukh priyanka

''എന്റെ ജോലിയേക്കാള്‍ വലുതല്ല എന്റെ ഈഗോ. ഞാന്‍ വളരെ പ്രൊഫഷണലാണ്. എന്റെ അച്ഛന്‍ പട്ടാളത്തിലായിരുന്നു. അദ്ദേഹം എന്നെ അച്ചടക്കം പഠിപ്പിച്ചിട്ടുണ്ട്. നിങ്ങളുടെ പക്കലുള്ളതിനെ മുഖവിലയ്ക്ക് എടുക്കരുതെന്ന് അദ്ദേഹം പഠിപ്പിച്ചിട്ടുണ്ട്. എനിക്ക് ഉണ്ടാക്കിയെടുക്കാന്‍ സാധിച്ച ജീവിതത്തെ ഓര്‍ത്ത് ഞാന്‍ ഓരോ ദിവസവും അഭിമാനിക്കുന്നുണ്ട്. എല്ലാ ദിവസവു കഠിനാധ്വാനം ചെയ്തിട്ടുണ്ടെന്ന് എനിക്കറിയാം. എന്റെ ജോലിയിലാണ് ഞാന്‍ ശ്രദ്ധിച്ചത്'' എന്നും പ്രിയങ്ക പറഞ്ഞു.

ഈ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. ഷാരൂഖ് ഖാന്റെ പേര് പറഞ്ഞതാകാം പ്രിയങ്കയെ ചൊടിപ്പിച്ചതെന്നും പ്രിയങ്കയെ ഇങ്ങനെ സംസാരിച്ച് കണ്ടിട്ടില്ലെന്നും ആരാധകര്‍ പറയുന്നു. അതേസമയം ഷാരൂഖ് ഖാന് ഹോളിവുഡില്‍ പോയി അഭിനയിക്കേണ്ട ആവശ്യമില്ലെന്നും ലോകമെമ്പാടും അദ്ദേഹത്തിന് ആരാധകരുണ്ടെന്നും ചിലര്‍ പറയുന്നു. അതേസമയം പ്രിയങ്ക തന്നെക്കുറിച്ച് മാത്രമാണ് സംസാരിച്ചതെന്ന് താരത്തെ പ്രതിരോധിക്കുന്നവരുമുണ്ട്. മുമ്പും ഇതേകാര്യം പ്രിയങ്ക പറഞ്ഞതായി അവര്‍ ചൂണ്ടിക്കാണിക്കുന്നു.

Read more about: priyanka chopra
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X