ചുംബന രംഗത്തില്‍ ദിഷയുടെ ചുണ്ടില്‍ ടേപ്പ്, 32 കൊല്ലത്തെ വാക്ക് സല്‍മാന്‍ തെറ്റിച്ചിട്ടില്ല; കണ്ടെത്തി ആരാധകര്‍

ബോളിവുഡിന്റെ ഭായിജാന്‍ ആണ് സല്‍മാന്‍ ഖാന്‍. സല്‍മാന്റെ ഓരോ ചിത്രങ്ങളും വന്‍ ആഘോഷത്തോടെയാണ് ആരാധകര്‍ സ്വീകരിക്കാറുള്ളത്. ആക്ഷനും പാട്ടുമെല്ലാം നിറഞ്ഞ കംപ്ലീറ്റ് എന്റര്‍ടെയ്‌നറുകളാണ് ഓരോ സല്‍മാന്‍ ഖാന്‍ ചിത്രങ്ങളും. കഴിഞ്ഞ ദിവസമായിരുന്നു സല്‍മാന്റെ പുതിയ ചിത്രമായ രാധെയുടെ ട്രെയിലര്‍ പുറത്ത് വിട്ടത്. പതിവ് പോലെ ട്രെയിലര്‍ ആരാധകര്‍ ആഘോഷമാക്കി മാറ്റുകയും ചെയ്തു.

ആളല്‍പ്പം ഹോട്ടാണ്; ഗ്ലാമര്‍ ചിത്രങ്ങളുമായി നഭ നടേഷ്

എന്നാല്‍ ഇതിനിടെ ചര്‍ച്ചയായത് ട്രെയിലറിലെ ഒരു രംഗമായിരുന്നു. ചിത്രത്തിലെ നായികയായ ദിഷ പഠാനിയെ സല്‍മാന്‍ ഖാന്‍ ചുംബിക്കുന്ന രംഗം ട്രെയിലറിലുണ്ടായിരുന്നു. ഈ രംഗം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയായിരുന്നു. സിനിമകളില്‍ ചുംബന രംഗത്തില്‍ അഭിനയിക്കില്ലെന്ന് വര്‍ഷങ്ങളായി നിലപാടെടുത്തിട്ടുള്ള വ്യക്തിയാണ് സല്‍മാന്‍. ചുംബന രംഗം കണ്ടതും തങ്ങളുടെ ഭായ് വാക്ക് തെറ്റിച്ചോ എന്നായി ആരാധകര്‍.

ദിഷയുടെ ചുണ്ടില്‍ ടേപ്പ്

തന്റെ വാക്ക് സല്‍മാന്‍ ഒടുവില്‍ തിരുത്തിയെന്നായിരുന്നു സോഷ്യല്‍ മീഡിയ പറഞ്ഞത്. എന്നാല്‍ കാര്യങ്ങള്‍ അങ്ങനെയല്ലെന്നാണ് ഇപ്പോള്‍ ചില വിരുതന്മാരുടെ കണ്ടെത്തല്‍. ട്രെയിലറില്‍ ദിഷയെ സല്‍മാന്‍ ചുംബിക്കുന്ന രംഗത്തില്‍ ദിഷയുടെ ചുണ്ടില്‍ ടേപ്പ് ഒട്ടിച്ചതായാണ് സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍. ഷില്ലൗട്ടില്‍ നടക്കുന്ന രംഗമായതിനാല്‍ അത് വ്യക്തമായി കാണാന്‍ സാധിക്കാത്തതാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ഇതിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ വൈറലായി മാറുകയാണ്.

അദ്ദേഹം കമ്മിറ്റ്‌മെന്റ് എടുത്തതാണ്

ഇത് പറ്റിക്കലാണ്. ദിഷയുടെ ചുണ്ടില്‍ ടേപ്പ് ഒട്ടിച്ചിട്ടുണ്ട്. സല്‍മാന്‍ ഭായ് ഒരിക്കലും സ്‌ക്രീനില്‍ കിസ് ചെയ്യില്ല. കാരണം അദ്ദേഹം കമ്മിറ്റ്‌മെന്റ് എടുത്തതാണ്. അതെനി അദ്ദേഹം പറഞ്ഞാല്‍ പോലും തിരുത്തില്ലെന്നാണ് ചിലരുടെ കമന്റുകള്‍. അതേസമയം ദിഷയുടെ ചുണ്ടില്‍ ടേപ്പ് ഒട്ടിച്ചതിന് പിന്നില്‍ എന്തെങ്കിലും വിശദീകരണം ഉണ്ടാകുമെന്നാണ് മറ്റൊരു വിഭാഗത്തിന്റെ വാദം. കഥാപാരമായി എന്തെങ്കിലും ലോജിക് ഇല്ലാതെ അങ്ങനെ ചെയ്യില്ലെന്ന് അവര്‍ പറയുന്നു.

സ്‌ക്രീനില്‍ ചുംബിക്കില്ല

താന്‍ സ്‌ക്രീനില്‍ ചുംബിക്കാത്തതിന് പിന്നിലെ കാരണം നേരത്തെ സല്‍മാന്‍ ഖാന്‍ വെളിപ്പെടുത്തിയിരുന്നു. കുടുംബത്തോടൊപ്പം സിനിമകള്‍ കാണുമ്പോള്‍ ചുംബന രംഗം വരുമ്പോള്‍ അകലേക്ക് നോക്കും. എന്തോ പോലെയായിരുന്നു. മേ നെ പ്യാര്‍ കിയായിലും ഇന്റിമേറ്റ് രംഗങ്ങള്‍ ഡയറക്ട് ആയിരുന്നില്ല. ട്രെന്റ് മാറി. പക്ഷെ ഞാന്‍ ഇപ്പോഴും അതിനോട് യോജിച്ചിട്ടില്ല. ഞാന്‍ സിനിമയുണ്ടാക്കുമ്പോള്‍ കുടുംബായിട്ട് കാണാന്‍ സാധിക്കണം. പരമാവധി ചെയ്യുക ഞാന്‍ ഷര്‍ട്ട് അഴിക്കുകയാണ്. ചില കുസൃതി നിറഞ്ഞ ഡയലോഗുകള്‍ ഉണ്ടാകും. പക്ഷെ സ്‌ക്രീനില്‍ ചുംബിക്കില്ല എന്നായിരുന്നു സല്‍മാന്‍ ഖാന്‍ പറഞ്ഞത്.

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam
രാധെ

അതേസമയം, രാധെ ഈദിനാണ് തീയേറ്ററുകളിലേക്ക് എത്തുക. ഒടിടിയിലും റിലീസുണ്ടാകും. പ്രഭുദേവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പുതിയ ചിത്രമായ ആന്റിമിന്റെ ചിത്രീകരണവും സല്‍മാന്‍ ഖാന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ടൈഗര്‍ 3യുടെ ചിത്രീകരണം ആരംഭിക്കാനിരിക്കുകയായിരുന്നു സല്‍മാന്‍ ഖാന്‍. എന്നാല്‍ കൊവിഡ് പ്രതിസന്ധി രൂക്ഷമായതോടെ ചിത്രീകരണം അനശ്ചിതത്വത്തിലായിരിക്കുകയാണ്. ദബംഗ് 3യാണ് സല്‍മാന്റെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.

Read more about: salman khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X