For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മൂന്ന് മാസത്തോളം ഭർത്താവ് ബോണി കപൂറിനോട് മിണ്ടാതെയിരുന്ന ശ്രീദേവി; കാരണമിതാണ്

  |

  ഇന്ത്യൻ സിനിമയുടെ തന്നെ ഏറ്റവും വലിയ നഷ്ടമാണ് നടി ശ്രീദേവിയുടെ അകാലത്തിലുള്ള വേർപാട്. ബോളിവുഡിലെ പകരക്കാരില്ലാത്ത നായികയാണ് ശ്രീദേവി. 90 കളിൽ പല പുരുഷ താരങ്ങളേക്കാൾ കൂടുതൽ പ്രതിഫലവും താരമൂല്യവു, ബോക്സ് ഓഫീസ് വിജയവും അവകാശപ്പെടാനുണ്ടായിരുന്ന നടി. സ്വന്തം കഴിവുകൊണ്ടും കഠിനാധ്വാനം കൊണ്ടുമാണ് ശ്രീദേവി ഇന്ത്യൻ സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയത്.

  മലയാളത്തിലും സിനിമകൾ ചെയ്തിട്ടുള്ള ശ്രീദേവി ഒരു കാലത്ത് യുവതലമുറയുടെ ഹരമായിരുന്നു. അവരുടെ വശ്യമായ കണ്ണുകൾ‌ക്ക് മാത്രം നിരവധി ആരാധകരുണ്ടായിരുന്നു. ശ്രീദേവിയുടെ ഒഴിഞ്ഞ കസേരയിലേക്ക് കയറിയിരിക്കാൻ മാത്രം പ്രതിഭയുള്ള മറ്റൊരാളും ബോളിവുഡിൽ എന്നാൽ ഇന്ത്യൻ സിനിമയിൽ തന്നെ ഉണ്ടായിട്ടില്ല എന്നതാണ് സത്യം.

  Also Read: ഇനിയും കാത്തിരിക്കാൻ വയ്യെന്ന് ഭർത്താവിനോട് പറഞ്ഞു; അമ്മയായതിനെക്കുറിച്ച് സോനം കപൂർ

  ശ്രീദേവിയുടെ സിനിമാ ജീവിതംപോലെ തന്നെ ഏറെ ചർച്ച ചെയ്യപ്പെട്ടിട്ടുള്ള ഒന്നാണ് അവരുടെ വ്യക്തി ജീവിതവും. നിരവധി പ്രണയ ബന്ധങ്ങൾ ശ്രീദേവിക്ക് ജീവിതത്തിൽ ഉണ്ടായിരുന്നു. അതിൽ ഏറ്റവും ഒടുവിലത്തേത് നിർമാതാവ് ബോണി കപൂറുമായിട്ടായിരുന്നു. ശേഷം ഇരുവരും വിവാഹിതരായി. വർഷങ്ങൾക്ക് മുമ്പ് വിവാഹം ചെയ്ത് രണ്ട് കുട്ടികളുടെ അച്ഛനായിരുന്ന ബോണി കപൂർ ശ്രീദേവിയുടെ സിനിമകൾ കണ്ട് ആകൃഷ്ടനായാണ് അവരെ പ്രണയിക്കാൻ തുടങ്ങിയത്.

  ശ്രീദേവിയുടെ മരണം വരെ വിജയകരമായി ഇവർ ദാമ്പത്യം മുന്നോട്ട് കൊണ്ടുപോയിരുന്നു. ഇവരുടെ ദാമ്പത്യ ജീവിതത്തിലെ രസകരമായ പല സംഭവങ്ങളും ഇരുവരും ഇടയ്ക്കിടെ പങ്കുവച്ചിട്ടുണ്ട്. അങ്ങനെ ഒന്നായിരുന്നു, ബോണി കപൂറുമായി മൂന്ന് മാസം മിണ്ടിയിട്ടില്ല എന്ന് ശ്രീദേവി വെളിപ്പെടുത്തിയത്. 2017 ൽ മാധ്യമങ്ങളോട് സംസാരിക്കവെ ആയിരുന്നു ഇത്.

  Also Read: എനിക്കെന്റെ മതവും കുടുംബവും നോക്കണം; രാഖി സവന്ദിന്റെ വസ്ത്രധാരണത്തെ പറ്റി കാമുകൻ ആദിൽ

  2017 ൽ പുറത്തിറങ്ങിയ തന്റെ 'മമ്' എന്ന സിനിമയ്ക്ക് തയ്യാറെടുക്കുന്നതിന് വേണ്ടി മൂന്ന് മാസം ബോണി കപൂറുമായി മിണ്ടിയില്ല എന്നാണ് ശ്രീദേവി പറഞ്ഞത്. ബോണി കപൂർ തന്നെ ആയിരുന്നു ചിത്രത്തിന്റെ നിർമാതാവ്.

  'മൂന്ന് മാസത്തോളം ഞാൻ ബോണി ജിയോട് ഭർത്താവെന്ന നിലയിൽ സംസാരിച്ചിരുന്നില്ല. ഞാൻ അദ്ദേഹത്തോട് ഞാൻ രാവിലെ സെറ്റിൽ ഗുഡ് മോർണിങ് പറയുകയും രാത്രി പാക്ക് അപ്പ് ചെയ്തതിന് ശേഷം ഗുഡ് നൈറ്റ് പറയുകയും ചെയ്തിരുന്നു. അത്രമാത്രമാണ് ഞങ്ങൾ സംസാരിച്ചിരുന്നത്. ഞാൻ പൂർണ്ണമായും ഒരു ഡയറക്‌ടേഴ്‌സ് ആക്ടറാണ്. ഞാൻ അദ്ദേഹത്തിന് (സംവിധായകൻ രവി ഉദ്യാവർ) പൂർണ്ണമായി കീഴടങ്ങും. ഞാൻ അദ്ദേഹത്തിന്റെ കാഴ്ചപ്പാട് പിന്തുടർന്നു, അദ്ദേഹം ഗംഭീരമായാണ് അത് ചെയ്തത്,' ശ്രീദേവി പറഞ്ഞു.

  Also Read: കിടപ്പറ രം​ഗത്തിന് ഒറിജിനാലിറ്റി വേണം; രേഖയുടെയും ഓം പുരിയുടെയും അഭിനയം വിവാദമായപ്പോൾ

  1996 ലാണ് ശ്രീദേവിയും ബോണി കപൂറും വിവാഹിതരായത്. 70-കളിൽ ഒരു തമിഴ് സിനിമയുടെ ചിത്രീകരണത്തിനിടെയാണ് താൻ ശ്രീദേവിയെ ആദ്യമായി കണ്ടതെന്ന് ഒരു പഴയ അഭിമുഖത്തിൽ ബോണി കപൂർ ഓർത്തിരുന്നു. ശ്രീദേവി 1987 ൽ ബോണിയുടെ ഇളയ സഹോദരൻ അനിൽ കപൂറിനൊപ്പം മിസ്റ്റർ ഇന്ത്യ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിൽ ആയിരിക്കുമ്പോഴാണ് അവർ സംസാരിക്കുന്നത്.

  അവർ പിന്നീട് 90 കളിൽ പ്രണയത്തിലാവുകയും 1996 ൽ വിവാഹിതരാവുകയും ചെയ്യുകയായിരുന്നു. 1997 മാർച്ച് 6 ന് ആണ് ഇവരുടെ മൂത്ത കുട്ടി ജാൻവി കപൂർ ജനിക്കുന്നത്. 2000ൽ ഇവർക്ക് രണ്ടാമത്തെ മകൾ ഖുഷി കപൂറും ജനിച്ചു. 2018 ഫെബ്രുവരി 24 ന് ദുബായിൽ വച്ചായിരുന്നു ശ്രീദേവിയുടെ മരണം. നടി സോനം കപൂറിന്റെ കസിൻ മോഹിത് മർവയുടെ വിവാഹ ചടങ്ങിൽ പങ്കെടുക്കാനായി ഭർത്താവ് ബോണി കപൂറിനും മകൾ ഖുഷി കപൂറിനും എത്തിയതായിരുന്നു ശ്രീദേവി.

  Read more about: sridevi
  English summary
  Did you know actress Sridevi didn't talked to husband Boney Kapoor three months for this reason
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X