twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഒരാൾ മറ്റാെരാളെ വലിച്ച് താഴെയിടും; ബോളിവുഡിന്റെ മറ്റൊരു മുഖത്തെക്കുറിച്ച് ഐശ്വര്യ റായുടെ വാക്കുകൾ

    |

    ഇന്ത്യൻ സിനിമയിൽ സൗന്ദര്യം കൊണ്ട് അലെയാെലികൾ തീർത്ത നടിയാണ് ഐശ്വര്യ റായ്. 48ാം വയസ്സിലും തന്റെ സൗന്ദര്യത്താൽ അറിയപ്പെടുന്ന മറ്റൊരു നടി അപൂർവമാണ്. 1997 ൽ ഇരുവർ എന്ന സിനിമയിലൂടെയാണ് ഐശ്വര്യ റായ് സിനിമാ രം​ഗത്തെത്തുന്നത്. മണിരത്നം സംവിധാനം ചെയ്ത ഈ സിനിമയിൽ ഐശ്വര്യ ശ്രദ്ധിക്കപ്പെട്ടു. എന്നാൽ അതിന് മുമ്പേ ഐശ്വര്യക്ക് നിരന്തരം ഓഫറുകൾ വന്നിരുന്നു.

    സൗന്ദര്യ മത്സരങ്ങളിൽ വിജയിച്ച ഐശ്വര്യ പക്ഷെ അന്നു വന്ന സിനിമാ ഓഫറുകളെല്ലാം നിരസിക്കുകയായിരുന്നു. പഠനം പൂർത്തിയാക്കണമെന്നായിരുന്നു ഐശ്വര്യയുടെ നിർബന്ധം. ഇരുവറിന് ശേഷം ഐശ്വര്യ സിനിമാ തിരക്കുകളിലേക്ക് നീങ്ങി. ഹിന്ദിയിൽ താൽ, ദേവദാസ്, ​ഹം ദിൽ കെ ചുകെ സനം, ​ഗുസാരിഷ്, ജോധാ അക്ബർ, ദിൽ കാ റിഷ്ത, ധൂം 2, ഏ ദിൽ ഹെ മുഷ്കിൽ തുടങ്ങി ഒട്ടവനവധി സിനിമകളിൽ ഐശ്വര്യ അഭിനയിച്ചു.

    'മറ്റൊരാളെ ഉയരാൻ സമ്മതിക്കാത്ത പ്രവണത '

    ഹിന്ദി സിനിമകൾക്കപ്പുറം പാൻ ഇന്ത്യൻ തലത്തിൽ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ സിനിമകളിലും ഐശ്വര്യ ആയിരുന്നു നായിക. എന്തിരൻ, രാവണൻ തുടങ്ങിയ സിനിമകൾ ഇതിന് ഉ​ദാഹരണമാണ്. ബോളിവുഡിലെ മുൻനിര നായിക നടിയായി തിളങ്ങവെ സിനിമാ ലോകത്തെ ചില മോശം പ്രവണതകളെ പറ്റി ഐശ്വര്യ റായ് തുറന്ന് സംസാരിച്ചിരുന്നു. വർഷങ്ങൾക്ക് മുമ്പ് സിമി ​ഗെരവാളുമായുള്ള അഭിമുഖത്തിലാണ് ഐശ്വര്യ ഇതേപറ്റി പറഞ്ഞത്. മറ്റൊരാളെ ഉയരാൻ സമ്മതിക്കാത്ത പ്രവണത ബോളിവുഡിലുണ്ടെന്ന് ഐശ്വര്യ പറഞ്ഞു.

     'ഇതൊരു പയ്യന്റെ ഹെയർ സ്റ്റെെൽ ആണ്, ആളുകൾ കൂവും'; മമ്മൂട്ടി പറഞ്ഞ മറുപടി 'ഇതൊരു പയ്യന്റെ ഹെയർ സ്റ്റെെൽ ആണ്, ആളുകൾ കൂവും'; മമ്മൂട്ടി പറഞ്ഞ മറുപടി

    'പുറത്ത് കടക്കാൻ ഒരു ഞണ്ട് എല്ലാ പരിശ്രമങ്ങളും നടത്തുമ്പോൾ'

    'എല്ലാം ഞണ്ടുകളും ഒരു ബാസ്കറ്റിലാണ്. പുറത്ത് കടക്കാൻ ഒരു ഞണ്ട് എല്ലാ പരിശ്രമങ്ങളും നടത്തുമ്പോൾ പ്രോത്സാഹിപ്പിക്കുന്നതിന് പകരം മറ്റ് ഞണ്ടുകൾ അവനെ താഴേക്ക് വലിച്ച് നീ എവിടെയും പോവുന്നില്ല എന്ന് പറയും. ഇത് ഒരു ദുഖകരമായ രീതിയാണ്,' ഐശ്വര്യ റായ് പറഞ്ഞതിങ്ങനെ.

     'ചാനലുകാര്‍ വിളിച്ചില്ലെങ്കില്‍ ബിനു അടിമാലിയെ പോലുള്ളവര്‍ വീട്ടില്‍ വായ് നോക്കിയിരിക്കേണ്ടി വരും' 'ചാനലുകാര്‍ വിളിച്ചില്ലെങ്കില്‍ ബിനു അടിമാലിയെ പോലുള്ളവര്‍ വീട്ടില്‍ വായ് നോക്കിയിരിക്കേണ്ടി വരും'

    രിയറിൽ അന്നും ഇന്നും തന്റേതായ സ്ഥാനം

    അതേസമയം തനിക്ക് ഇത്തരം രീതികളുടെ പേരിൽ കരിയറിൽ തിരിച്ചടി ഉണ്ടായിട്ടില്ലെന്നും ഐശ്വര്യ പറഞ്ഞു. പുതുമുഖമെന്ന നിലയിൽ തനിക്ക് ചില വ്യത്യാസങ്ങൾ ഉണ്ടായിരുന്നു. ആദ്യ സിനിമയുടെ ജയപരാജയമല്ല തന്റെ ഭാവിയെ നിശ്ചയിച്ചത്. ഒരു തോൽവിയിൽ തനിക്ക് വലിയ ഇൻസെക്യൂരിറ്റി തോന്നിയിട്ടില്ലെന്നും ഐശ്വര്യ പറഞ്ഞു. കരിയറിൽ അന്നും ഇന്നും തന്റേതായ ഒരു സ്ഥാനം സ്വന്തമാക്കാൻ ഐശ്വര്യക്ക് സാധിച്ചിട്ടുണ്ട്.

    Also Read: മഞ്ജു വാര്യര്‍ കാരണം ഷൂട്ട് മുടങ്ങി, ലക്ഷങ്ങളുടെ നഷ്ടം; മരണം വരെ ദേഷ്യം മാറാതെ മുരളിയും!

    നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം തിരിച്ചു വരാനൊരുങ്ങുകയാണ് ഐശ്വര്യ

    2018 ൽ പുറത്തിറങ്ങിയ ഫന്നി ഖാൻ ആണ് ഐശ്വര്യയുടെ അവസാനം റിലീസ് ചെയ്ത സിനിമ. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം മണിരത്നത്തിന്റെ പൊന്നിയിൻ സെൽവൻ എന്ന സിനിമയിലൂടെ തിരിച്ചു വരാനൊരുങ്ങുകയാണ് ഐശ്വര്യ. നന്ദിനി എന്ന രാഞ്ജിയുടെ വേഷത്തിലാണ് ഐശ്വര്യ സിനിമയിൽ എത്തുന്നത്. ഐശ്വര്യക്ക് പുറമെ ജയംരവി, കാർത്തി, തൃഷ, പ്രഭു, തുടങ്ങിയ വൻ താരനിര സിനിമയിൽ അണിനിരക്കുന്നുണ്ട്.

    Read more about: aishwarya rai
    English summary
    Did You Know? Aishwarya Rai Once Exposed The Bad Side Of The Bollywood Goes Trending Again
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X