For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മഞ്ജു വാര്യര്‍ കാരണം ഷൂട്ട് മുടങ്ങി, ലക്ഷങ്ങളുടെ നഷ്ടം; മരണം വരെ ദേഷ്യം മാറാതെ മുരളിയും!

  |

  സുരേഷ് ഗോപിയും മഞ്ജു വാര്യരും പ്രധാന വേഷങ്ങളിലെത്തിയ സിനിമയായിരുന്നു കളിയാട്ടം. ചിത്രത്തിലെ പ്രകടനത്തിന് സുരേഷ് ഗോപിയെ തേടി മികച്ച നടനുള്ള ദേശീയ പുരസ്‌കാരവുമെത്തിയിരുന്നു. ജയരാജായിരുന്നു സിനിമയുടെ സംവിധാനം. ലാല്‍, ബിജു മേനോന്‍ എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളിലെത്തിയത്.

  Also Read: ടെറസില്‍ തള്ളിയിട്ടു, ശില്‍പ തൂങ്ങിക്കിടന്നത് മൂന്ന് മണിക്കൂര്‍; ദേഹം മുഴുവന്‍ പരുക്കേറ്റ് താരം

  ഇപ്പോഴിതാ ചിത്രത്തിന്റെ ചിത്രീകരണ ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് നിര്‍മ്മാതവ് കെ രാധാകൃഷ്ണന്‍. ഷൂട്ട് മുടങ്ങിയതും താരത്തെ മാറ്റിയതുമൊക്കെയാണ് അദ്ദേഹം പറയുന്നത്. മാസ്റ്റര്‍ ബിന്‍ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം മനസ് തുറന്നത്. ആ വാക്കുകള്‍ വായിക്കാം വിശദമായി തുടര്‍ന്ന്.

  ലാലിന്റെ കഥാപാത്രത്തിലേക്ക് ആദ്യം പരിഗണിച്ചിരുന്നത് മുരളി ചേട്ടനെയായിരുന്നു. സംസാരിക്കുകയും ഡേറ്റ് വാങ്ങുകയും ചെയ്തിരുന്നു. പയ്യന്നൂരായിരുന്നു ലൊക്കേഷന്‍. ഷൂട്ടിംഗിന്റെ തലേന്ന് മഞ്ജു വാര്യര്‍ക്ക് ചിക്കന്‍ പോക്‌സ് ആയി. നാളെ ഷൂട്ടാണ്. ഞങ്ങളാകെ അസ്വസ്ഥരായി. മഞ്ജു വാര്യര്‍ ഇല്ലാതെ ചിന്തിക്കാന്‍ പോലുമാകില്ലെന്ന് ജയരാജ് പറഞ്ഞു. ഈ നഷ്ടം സഹിക്കാം പക്ഷെ മഞ്ജുവില്ലെങ്കിലുള്ള നഷ്ടം അതിലും വലുതായിരിക്കുമെന്ന് പറഞ്ഞു. ഇതോടെ ബ്രേക്ക് ചെയ്യാന്‍ തീരുമാനിച്ചു. യൂണിറ്റിനോട് വരണ്ടെന്ന് പറയുകായിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്.

  Also Read: കാവ്യയെ മറന്ന് പോയതാണോ? നമിതയ്ക്ക് മാത്രം ആശംസയുമായി വന്ന മീനൂട്ടിയോട് ആരാധകരുടെ ചോദ്യമിങ്ങനെ

  കത്തി നില്‍ക്കുന്ന സമയത്താണ് സുരേഷിന്റെ ഡേറ്റ് ക്യാന്‍സല്‍ ചെയ്യുന്നത്. എനിക്കും ഭയങ്കര മാനസിക വിഷമമായി. രണ്ടാമത് ചെയ്യാന്‍ തുടങ്ങുമ്പോഴാണ് മുരളിയ്ക്ക് പകരം ലാലിനെ കാസ്റ്റ് ചെയ്താലോ എന്ന് ജയരാജ് ചോദിക്കുന്നത്. ലാലിനെ എവിടെയോ കണ്ടപ്പോള്‍ ജയരാജിന് സ്‌ട്രൈക്ക് ചെയ്തിരുന്നു. ജയരാജിന് നല്ല ആത്മവിശ്വാസമായിരുന്നു. ലാലിനെ കണ്ടപ്പോള്‍ ആദ്യം കുറേ എതിര്‍ത്തു. താടിയെടുക്കണമെന്നായിരുന്നു ആദ്യം പറഞ്ഞത്. താടിയെടുക്കാനാകില്ലെന്ന് ലാല്‍ പറഞ്ഞുവെന്നും അദ്ദേഹം ഓര്‍ക്കുന്നു.

  Also Read: ഡേറ്റിനായി ബിജു മേനോന്റെ പുറകേ നടന്നുവെന്ന് സമദ് മങ്കട; തന്റെ സിനിമയിലൂടെ കത്തിക്കയറിയ താരങ്ങളെന്ന് സംവിധായകൻ

  പിന്നെ താടിയെടുക്കണ്ട എന്ന് പറഞ്ഞു. ഒടുവില്‍ ലാല്‍ സമ്മതിച്ചു. തുടര്‍ന്ന് മുരളി ചേട്ടനെ കണ്ട് കാര്യം പറഞ്ഞു. പക്ഷെ തന്നെ മാറ്റിയതിന്റെ ദേഷ്യം മുരളി ചേട്ടന് അവസാനം വരെ എന്നോടുണ്ടായിരുന്നു. ഭയങ്കര വിഷമമുണ്ടായിരുന്നു അദ്ദേഹത്തിന്. മനപ്പൂര്‍വ്വം ചെയ്തതല്ല. ജയന്‍ നമുക്കൊരു ഫ്രഷ്‌നസ് വരുമല്ലോ എന്നാണ് ചിന്തിച്ചത്. എനിക്കതില്‍ ഒന്നും ചെയ്യാന്‍ സാധിച്ചില്ല. ലാല്‍ ആദ്യമായിട്ട് അഭിനയിക്കുന്ന സിനിമയാണ്. ലാലിന് ആദ്യമായി അഭിനയിക്കുന്നതിനുള്ള പ്രതിഫലമായി ആയിരത്തിയൊന്ന് രൂപ കയ്യില്‍ വച്ചു കൊടുക്കുന്നത് ഞാനാണ്. അഡ്വാന്‍സായിട്ടെന്നും അദ്ദേഹം പറയുന്നുണ്ട്.


  എന്റെ കൈനീട്ടമാണ് പുള്ളിയ്ക്ക്. ഇന്ന് വേറെ ലെവലില്‍ എത്തി. പിന്നെ ഷൂട്ടിംഗൊക്കെ വളരെ സ്മൂത്തായിരുന്നു. പടം എവിടെയോ പോയി. മുരളി ചേട്ടനെ രണ്ട് മൂന്ന് തവണ കണ്ട് സോറി പറഞ്ഞിരുന്നു. സാരമില്ല കുഴപ്പമില്ലെന്നൊക്കെ പറഞ്ഞു. പക്ഷെ പടം വന്നതോടെയാണ്, കഥാപാത്രം കണ്ടപ്പോള്‍, ശരിക്കും ദേഷ്യമാകുന്നത്. ഞങ്ങള്‍ നല്ല അടുപ്പത്തിലായിരുന്നു. പക്ഷെ ഇതോടെ ചില മാനസിക വിഷമമായി. വളരെ കുറഞ്ഞ ബഡ്ജറ്റിലൊരുക്കിയ സിനിമയായിരുന്നു. പക്ഷെ എനിക്ക് നല്ല ലാഭവും ലഭിച്ചുവെന്നും അദ്ദേഹം പറയുന്നു.

  അതേസമയം മഞ്ജുവിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ ജാക്ക് ആന്റ് ജില്‍ ആണ്. ആയിഷയാണ് മഞ്ജുവിന്റെ പുതിയ സിനിമ. പാപ്പന്‍ ആണ് സുരേഷ് ഗോപിയുടെ ഒടുവിലിറങ്ങിയ സിനിമ. മേം ഹൂം മൂസയാണ് സുരേഷ് ഗോപിയുടെ ഏറ്റവും പുതിയ സിനിമ. അജിത്തിനൊപ്പം അഭിനയിക്കുന്ന സിനിമയും മഞ്ജുവിന്റേതായി അണിയറയിലുണ്ട്.

  Read more about: manju warrier
  English summary
  When Kaliyattam Shoot Got Canceled Because Of Manju Warrier And Costed Lots Of Money
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X