മെഹന്ദിയ്ക്ക് ആലിയ അണിഞ്ഞ ലെഹങ്ക തയ്യാറാക്കിയത് 3000 മണിക്കൂറില്‍; അറിയാം വിശേഷങ്ങള്‍!
കഴിഞ്ഞ ദിവസമായിരുന്നു ബോളിവുഡും ആരാധകരും കാത്തിരുന്നു ആലിയ ഭട്ട്-രണ്‍ബീര്‍ കപൂര്‍ വിവാഹം നടന്നത്. ഇരുവരും ഏറെ നാളുകളായി പ്രണയത്തിലായിരുന്നു. തങ്ങളുടെ പ്രിയപ്പെട്ട താരങ്ങള്‍ ഒന്നാകുന്നത് കാണാനായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. ഏറെ നാളത്തെ അഭ്യൂഹങ്ങള്‍ക്കൊടുവിലായിരുന്നു ആലിയയുടേയും രണ്‍ബീറിന്റേയും വിവാഹം നടന്നത്. ജനപ്രീയ താരങ്ങളുടെ വിവാഹത്തില്‍ നിന്നുമുളള ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയും ചെയ്തിരുന്നു.
ആലിയയുടേയും രണ്‍ബീറിന്റേയും വിവാഹത്തിലെ ഓരോ വാര്‍ത്തയും ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിരുന്നു. വിവാഹത്തിന് മുന്നോടിയായി നടന്ന മെഹന്ദി ചടങ്ങില്‍ ആലിയ ധരിച്ച ചുവന്ന നിറത്തിലുള്ള ലെഹങ്ക സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മനീഷ് മല്‍ഹോത്ര തയ്യാറാക്കിയ ലഹങ്കയില്‍ അതിസുന്ദരിയായിരുന്നു ആലിയ ഭട്ട്. കാഴ്ചയിലെ മനോഹരിതയ്ക്ക് പിന്നില്‍ ഒരുപാട് നേരത്തെ അധ്വാനമുണ്ടെന്നാണ് ഡിസൈനര്‍ മനീഷ് മല്‍ഹോത്ര പറയുന്നത്.

പിങ്ക് നിറത്തിലുള്ള വസ്ത്രം ഒരുക്കാനായി 180 ടെക്‌സ്‌റ്റൈല്‍ പാച്ചുകള്‍ വേണ്ടി വന്നുവെന്നാണ മനീഷ് പറയന്നത്. ആലിയയുടെ നിര്‍ദ്ദേശം പ്രകാരം പ്രത്യേകം തയ്യാറാക്കിയതായിരുന്നു വസ്ത്രം. വസ്ത്രം ഒരുക്കാന്‍ 3000 മണിക്കൂര്‍ വേണ്ടി വന്നുവെന്നാണ് മഹീഷ് പറയുന്നത്. ആലിയയുടേയും രണ്‍ബീറിന്റേയും ജേര്‍ണിയെ അടയാളപ്പെടുത്തുകയായിരുന്നു വസ്ത്രത്തില്‍. പാരമ്പര്യത്തിന്റേയും പുതിയ കാലത്തിന്റേയും സംഗമമാമയിരുന്നു വസ്ത്രമെന്നും മനീഷ് പറയുന്നു. പൂര്‍ണമായും കരങ്ങള്‍ കൊണ്ടായിരുന്നു വസ്ത്രമൊരുക്കിയത്. അത്രമേല്‍ ശ്രദ്ധയും കരുതലും നല്‍കിയാണ് വസ്ത്രം തയ്യാറാക്കിയതെന്ന് അദ്ദേഹം പറയുന്നു. ആലിയ നേരത്തെ അണിഞ്ഞ വസ്ത്രങ്ങളുടെ ഭാഗങ്ങളും പുതിയ വസ്ത്രത്തിലുണ്ടെന്നും മനീഷ് പറയുന്നു.
മെഹന്ദിയുടെ ചിത്രങ്ങള്‍ ആലിയ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. സ്വപ്‌ന തുല്യം എന്നാണ് മെഹന്ദിയെക്കുറിച്ച് ആലിയ പറഞ്ഞത്. പ്രണയത്തിന്റെ ദിവസമായിരുന്നു. അടുത്ത സുഹൃത്തുക്കളും ഒരുപാട് ഫ്രഞ്ച് ഫ്രൈസുമുണ്ടായിരുന്നുവെന്നും ചെറുക്കന്റെ വീട്ടുകാരുടെ വക സര്‍പ്രൈസ് ഡാന്‍സുമുണ്ടായിരുന്നുവെന്നാണ് ആലിയ പറയുന്നത്. സംവിധായകനും ആലിയയുടേയും രണ്‍ബീറിന്റേയും അടുത്ത സുഹൃത്തുമായ അയാന്‍ മുഖര്‍ജിയായിരുന്നു ഡിജെയായത്. തന്റെ പാട്ടുകള്‍ക്ക് രണ്‍ബീര്‍ നൃത്തം ചെയ്തുവെന്നും ആലിയ പറയുന്നു. സന്തോഷത്തിന്റെ കണ്ണുനീര്‍ പൊഴിഞ്ഞ ദിവസമാണെന്നാണ് ആലിയ പറയുന്നത്. വിവാഹത്തിന് ഒരുമിച്ച് നൃത്തം ചെയ്യുന്ന ആലിയയുടേയും രണ്‍്ബീറിന്റേയും വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
കരീന കപൂര്‍, കരണ്‍ ജോഹര്‍, അയാന്‍ മുഖര്‍ജി, കരിഷ്മ കപൂര്‍ തുടങ്ങിയവരെല്ലാം വിവാഹത്തിനെത്തിയിരുന്നു. പിന്നാലെ നടന്ന വിവാഹ റിസപ്ഷനില്‍ ഷാരൂഖ് ഖാനടക്കം പങ്കെടുത്തിരുന്നു. അതേസമയം ബോളിവുഡിലെ മുന്‍നിര താരങ്ങളായ കത്രീന കൈഫ്, ദീപിക പദുക്കോണ്‍, സിദ്ധാര്‍ത്ഥ് മല്‍ഹോത്ര, പ്രിയങ്ക ചോപ്ര, വരുണ്‍ ധവാന്‍ തുടങ്ങിയ താരങ്ങള്‍ നല്‍കിയ സമ്മാനങ്ങളും ചര്‍ച്ചയായി മാറിയിരുന്നു. അയാന്‍ മുഖർജി സംവിധാനം ചെയ്യുന്ന ബ്രഹ്മാസ്ത്രയുടെ സെറ്റില്‍ വച്ചായിരുന്നു ആലിയയും രണ്‍ബീറും പ്രണയത്തിലാകുന്നത്. സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകർ.


Click it and Unblock the Notifications