For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കയ്യിലുള്ളതെല്ലാം പോയി, ഉറക്കം നഷ്ടപ്പെട്ടു; രക്ഷയായത് ഷാരൂഖിന്റെ മൊഹബത്തേൻ: അമിതാഭ് ബച്ചൻ പറഞ്ഞത്

  |

  ഇന്ത്യൻ സിനിമയിലെ ഇതിഹാസമാണ് നടൻ അമിതാഭ് ബച്ചൻ. 70 കളിലും 80 കളിലും സൂപ്പർ സ്റ്റാറായി മാറിയ ബച്ചൻ ഇന്ന് ബി​ഗ് ബിയെന്ന പേരിൽ ഇന്ത്യൻ സിനിമയുടെ തന്നെ കാരണവരായി നില കൊള്ളുകയാണ്. അഭിനയത്തിന് പുറമെ തന്റെ ഓഫ് സ്ക്രീൻ പ്രവർത്തികൾ കൊണ്ടെല്ലാം ബോളിവുഡിലെ ജനപ്രിയ താരമാണ് അമിതാഭ് ബച്ചൻ.

  അഞ്ച് പതിറ്റാണ്ടിലേറെയായി സിനിമാ ലോകത്ത് തിളങ്ങുന്ന ബച്ചൻ ഇന്നും നിരവധി സിനിമകളിലൂടെ പ്രേക്ഷകരെ ഞെട്ടിച്ചു കൊണ്ടിരിക്കുകയാണ്. ഒരിക്കലും നഷ്ടപ്പെടാതെ തന്റെ സ്റ്റാർഡവും സൂപ്പർ സ്റ്റാർ പദവിയും കൊണ്ട് നിലകൊള്ളുന്ന താരം ഇന്നും തന്റെ പ്രേക്ഷകരെ വിസ്മയിപ്പിക്കാൻ മറക്കുന്നില്ല എന്നതാണ് സത്യം.

  Also Read: കല്യാണം കഴിഞ്ഞ് ഒന്നും നടക്കില്ലെന്ന് അവർ പറഞ്ഞു; അവരെ വെല്ലുവിളിക്കാനായതിൽ സന്തോഷം: കരീന പറഞ്ഞത്

  എന്നാൽ ഈ വിജയങ്ങൾക്ക് ഒക്കെ ഇടയിലും ഒരിക്കൽ അമിതാഭ് ബച്ചൻ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ആയിട്ടുണ്ട്. 2000 ലാണ് ബിഗ് ബിയ്ക്ക് അത്തരമൊരു അവസ്ഥ വന്ന് പാപ്പരാകുന്നത്. ഒടുവിൽ ഷാരൂഖ് ഖാനെ നായകനാക്കി യാഷ് ചോപ്ര ഒരുക്കിയ മൊഹബത്തേൻ ആയിരുന്നു താരത്തെ അതിൽ നിന്ന് രക്ഷിച്ചത്.

  ബിഗ് ബിയുടെ കമ്പനിയായ അമിതാഭ് ബച്ചൻ കോർപ്പറേഷൻ ലിമിറ്റഡ് (എ ബി സി എൽ) വലിയ സാമ്പത്തിക പ്രതിസന്ധിയിൽ ആയതോടെയാണ് ഇതെല്ലാം ആരംഭിക്കുന്നത്. ബച്ചൻ തന്റെ സമ്പാദ്യം എല്ലാം കമ്പനിയിലേക്ക് നിക്ഷേപിക്കുകയും കമ്പനി തകരുകയും ചെയ്തു. 1999 ൽ ബച്ചന്റെ എ ബി സി എൽ, ഒരു തകർച്ച നേരിടുന്ന കമ്പനിയായി വിലയിരുത്താൻ ബി ഐ എഫ് ആർ (ബോർഡ് ഓഫ് ഇൻഡസ്ട്രിയൽ ആൻഡ് ഫിനാൻഷ്യൽ റീകൺസ്ട്രക്ഷൻ) നെ സമീപിച്ചു.

  Also Read: 'ഇന്ന് വരെ ടച്ച് വിട്ടു പോയി എന്ന് പറഞ്ഞ് കേട്ടിട്ടില്ല; അരങ്ങ് അടക്കി വാഴുന്ന ജയറാമേട്ടൻ'

  ഇതിനെ കുറിച്ച് ഒരിക്കൽ അമിതാഭ് ബച്ചൻ ഒരു ദേശീയ മാധ്യമത്തോട് സംസാരിക്കുകയുണ്ടായി. 'എന്റെ തലയ്ക്ക് മുകളിൽ ഒരു വാൾ തൂങ്ങിക്കിടക്കുന്ന പോലെ ആയിരുന്നു. ഉറക്കമില്ലാത്ത രാത്രികളായിരുന്നു എനിക്ക്. ഒരു ദിവസം ഞാൻ അതിരാവിലെ എഴുന്നേറ്റ് യാഷ് ചോപ്രജിയുടെ അടുത്തേക്ക് ചെന്നു. ഞാൻ പാപ്പരായെന്ന് തുറന്നു പറഞ്ഞു,'

  'എനിക്ക് സിനിമകളൊന്നും ഇല്ല. എന്റെ വീടും ന്യൂഡൽഹിയിലെ ചെറിയ വസ്തുവും കണ്ടുകെട്ടി. യാഷ്ജി
  എല്ലാം വളരെ കൂളായി കേട്ടു, എന്നിട്ട് അദ്ദേഹത്തിന്റെ മൊഹബത്തേൻ എന്ന സിനിമയിൽ എനിക്ക് ഒരു വേഷം വാഗ്ദാനം ചെയ്തു. പിന്നീട് ഞാൻ പരസ്യങ്ങളും ടെലിവിഷൻ ഷോകളും സിനിമകളും ചെയ്യാൻ തുടങ്ങി. ഏകദേശം 90 കോടി രൂപയുടെ കടമുണ്ടായിരുന്ന ഞാൻ അതെല്ലാം തിരിച്ചടച്ചു, എനിക്ക് ഒരു പുതിയ തുടക്കമുണ്ടായി,' ബച്ചൻ പറഞ്ഞു.

  Also Read: മഞ്ജുവിന് ഇങ്ങനെ ഒരു പേര് കൂടി ഉണ്ടായിരുന്നു!, ഷൂട്ടിങ് സെറ്റിൽ ഒരിക്കെ വിളിച്ചിരുന്ന പേരിനെ കുറിച്ച്‌ താരം

  മറ്റൊരു അവസരത്തിലും തന്റെ സാമ്പത്തിക പ്രതിസന്ധിയെ കുറിച്ച് ബച്ചൻ പറഞ്ഞിട്ടുണ്ട്. കയ്യിൽ പണം ഇല്ലാഞ്ഞിട്ട് തങ്ങളുടെ ജോലിക്കാരിൽ നിന്ന് പണം വാങ്ങി വീട്ടിലേക്കുള്ള ഭക്ഷണവും മറ്റും വാങ്ങിയിരുന്നു എന്നാണ് താരം പറഞ്ഞത്. അഭിഷേക് ബച്ചനും ഇതിനെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. അച്ഛനെ സഹായിക്കാനായാണ് താൻ ബിരുദ പഠനം ഉപേക്ഷിച്ചതെന്നാണ് അഭിഷേക് പറഞ്ഞത്.

  അതേസമയം ഏറെ സന്തോഷത്തോടെയാണ് ഇന്ന് ബച്ചനും കുടുംബവും കഴിയുന്നത്. കൈനിറയെ ചിത്രങ്ങളുമായി ബിഗ് ബിയും തിരക്കിലാണ്. വികാസ് ബഹിൽ സംവിധാനം ചെയ്യുന്ന ഗുഡ് ബൈ ആണ് അമിതാഭ് ബച്ചന്റെ ഏറ്റവും പുതിയ ചിത്രം. അമിതാഭ് ബച്ചൻ പ്രധാന കഥാപാത്രമാകുന്ന ചിത്രത്തിൽ രശ്‌മിക മന്ദാന, നേഹ ഗുപ്ത എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രശ്‌മികയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമാണിത്.

  Read more about: amitabh bachchan
  English summary
  Did You Know? Amitabh Bachchan Went Bankrupt Once And It Was Shah Rukh Khan's Mohabbatein helped him
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X