രണ്ട് തവണ കുഞ്ഞിനെ ഗര്‍ഭത്തില്‍ തന്നെ നഷ്ടമായി; ചിരിച്ച മുഖത്തോടെ മാത്രം കാണുന്ന കജോളിന്റെ ജീവിതം!

ബോളിവുഡിലെ സൂപ്പര്‍ ജോഡിയാണ് അജയ് ദേവ്ഗണും കജോളും. തീര്‍ത്തും വ്യത്യസ്ത സ്വഭാവക്കാരാണ് കജോളും അജയ് ദേവ്ഗണും. ബോളിവുഡ് കണ്ട എക്കാലത്തേയും വലിയ താരങ്ങളില്‍ രണ്ട് പേരാണ് അജയും കജോളും. ഇരുവരും ഒരുമിച്ച് അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. 22 വര്‍ഷം പിന്നിട്ടിരിക്കുകയാണ് കജോളിന്റേയും അജയ് ദേവ്ഗണിന്റേയും ദാമ്പത്യ ജീവിതം.

ഓണ്‍ സ്‌ക്രീനിലേയും ഓഫ് സ്‌ക്രീനിലേയും ജനപ്രീയ ജോഡിയ്ക്ക് പക്ഷെ ദാമ്പത്യ ജീവിതം സന്തോഷം മാത്രം നിറഞ്ഞതായിരുന്നില്ല. സിനിമ പോലൊരു പ്രണയ കഥയാണ് അജയുടേയും കജോളിന്റേയും. തീര്‍ത്തും വ്യത്യസ്തരായ മനുഷ്യര്‍ക്കിടയിലെ സൗഹൃദവും പ്രണയവുമൊക്കെ സിനിമാക്കഥ പോലെ തന്നെയായിരുന്നു. എന്നാല്‍ വീട്ടുകാരുടെ എതിര്‍പ്പ് കജോളിന് നേരിടേണ്ടി വന്നു. രണ്ട് തവണ ഗര്‍ഭം അലസുകയും ചെയ്തിരുന്നു.

പ്രണയ കഥ

ഒരിക്കല്‍ തങ്ങളുടെ പ്രണയ കഥ കജോള്‍ പറഞ്ഞിരുന്നു. ഹ്യൂമന്‍സ് ഓഫ് ബോംബെയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു കജോള്‍ മനസ് തുറന്നത്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

ഞങ്ങള്‍ 25 വര്‍ഷം മുമ്പ് ഹല്‍ചല്‍ എന്ന സിനിമയുടെ സെറ്റില്‍ വച്ചാണ് കണ്ടുമുട്ടുന്നത്. ഞാന്‍ ഷോട്ടിന് തയ്യാറായ ശേഷം എവിടെ എന്റെ ഹീറോ എന്ന് ചോദിച്ചു. ആരോ അവനെ ചൂണ്ടിക്കാണിച്ചു തന്നു. അവന്‍ ഒരു മൂലയ്ക്ക് ഇരിക്കുകയായിരുന്നു. പരിചയപ്പെടുന്നതിന് പത്ത് മിനുറ്റ് മുമ്പ് തന്നെ ഞാന്‍ അവനെ കുറ്റം പറഞ്ഞിരുന്നു. ഞങ്ങള്‍ സംസാരിക്കാന്‍ തുടങ്ങുകയും സുഹൃത്തുക്കളായി മാറുകയും ചെയ്തു.

അവനെക്കുറിച്ച് മുന്നറിയിപ്പൊക്കെ നല്‍കി

ആ സമയത്ത് ഞാന്‍ ഒരാളുമായി പ്രണയത്തിലായിരുന്നു. അവനും. ഞാന്‍ എന്റെ അന്നത്തെ കാമുകനെക്കുറിച്ച് അവനോട് പരാതിപ്പെടുക വരെ ചെയ്തിട്ടുണ്ട്. പിന്നെ ഞങ്ങള്‍ രണ്ടു പേരും ബ്രേക്കപ്പ് ആയി. ഞങ്ങള്‍ പരസ്പരം പ്രൊപ്പോസ് ചെയ്യുകയൊന്നുമുണ്ടായില്ല. ഞങ്ങള്‍ ഒരുമിക്കാനുള്ളവരാണെന്ന് മനസിലാക്കുകയായിരുന്നു. കൈ പിടിക്കലില്‍ നിന്നും ഒരുപാട് കാര്യങ്ങളിലേക്ക് ഞങ്ങള്‍ പോലും അറിയും മുമ്പ് ഞങ്ങളെത്തി.

ഡിന്നറുകള്‍ക്കും ഡ്രൈവുകള്‍ക്കും പോവുക പതിവായിരുന്നു. അവന്‍ താമസിച്ചിരുന്നത് ജൂഹുവുവിലും ഞാന്‍ സൗത്ത് മുംബൈയിലുമായിരുന്നു. ഞങ്ങളുടെ റിലേഷന്‍ഷിപ്പിന്റെ പകുതിയും കാറിലായിരുന്നു. എന്റെ സുഹൃത്തുക്കള്‍ അവനെക്കുറിച്ച് മുന്നറിയിപ്പൊക്കെ നല്‍കിയിരുന്നു. പക്ഷെ അവന്‍ എന്നോട് പെരുമാറിയത് വ്യത്യസ്തമായിട്ടായിരുന്നു. എനിക്ക് അത് മാത്രം അറിഞ്ഞാ മതിയായിരുന്നു.

വിവാഹം

ഞങ്ങള്‍ നാല് വര്‍ഷം പ്രണയിച്ചു. പിന്നീട് വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. അവന്റെ മാതാപിതാക്കള്‍ സമ്മതിച്ചു. പക്ഷെ എന്റെ അച്ഛന്‍ നാല് ദിവസം എന്നോട് സംസാരിച്ചില്ല. ഞാന്‍ കരിയറില്‍ ശ്രദ്ധിക്കണമെന്നായിരുന്നു അദ്ദേഹത്തിന്. പക്ഷെ ഞാന്‍ വാശി പിടിച്ചു. ഒടുവില്‍ അദ്ദേഹം സമ്മതിച്ചു. പ്രൊപ്പോസലൊന്നുമുണ്ടായിരുന്നില്ല. ഞങ്ങള്‍ക്ക് അറിയാമായിരുന്നു ഞങ്ങള്‍ ഒരുമിക്കാനുള്ളതാണെന്ന്.

വീട്ടില്‍ വച്ചായിരുന്നു വിവാഹം. പക്ഷെ മാധ്യമങ്ങള്‍ക്ക് നല്‍കിയത് തെറ്റായ അഡ്രസായിരുന്നു. ഞങ്ങളുടെ ദിവസം ഞങ്ങളുടേത് മാത്രമായിട്ട് വേണമായിരുന്നു. പഞ്ചാബി ശൈലിയിലും മറാത്തി ശൈലിയിലും വിവാഹമുണ്ടായിരുന്നു. ചടങ്ങുകള്‍ നടക്കുന്നതിനിടെ പുജാരിയോട് വേഗം തീര്‍ക്കാന്‍ പറയുന്നുണ്ടായിരുന്നു അജയ്. കൈക്കൂലി കൊടുക്കാനും നോക്കി.

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam
ഗര്‍ഭം

എനിക്ക് നീണ്ട ഹണിമൂണ്‍ വേണമെന്നായിരുന്നു. അതിനാല്‍ ഞങ്ങള്‍ സിഡ്‌നി, ഹവായ്, ലോസ് ആഞ്ചല്‍സ് ഇവിടെയൊക്കെ പോയി. പക്ഷെ അഞ്ച് ആഴ്ച കഴിഞ്ഞതും അവന് സുഖമില്ലാതായി. ഈജിപ്തിലേക്ക് പോകാനുണ്ടായിരുന്നതാണ്. പക്ഷെ അടുത്ത ദിവസം നാട്ടിലേക്ക് കയറി. പിന്നാലെ കുട്ടികളെക്കുറിച്ചുള്ള ചിന്തകളും ആരംഭിച്ചു.

കഭി ഖുഷി കഭി ഗമ്മിന്റെ സമയത്ത് ഞാന്‍ ഗര്‍ഭിണിയായിരുന്നു. പക്ഷെ ഗര്‍ഭം അലസിപ്പോയി. സിനിമ ഇറങ്ങിയപ്പോള്‍ ഞാന്‍ ആശുപത്രിയിലായിരുന്നു. സിനിമ നന്നായി വന്നു, പക്ഷെ ഞാന്‍ സന്തുഷ്ടയായിരുന്നില്ല. ഒരിക്കല്‍ കൂടി എന്റെ ഗര്‍ഭം അലസിപ്പോയി. പിന്നീട് കഠിനമായിരുന്നു. പതിയെ എല്ലാം ശരിയായി. ഞങ്ങള്‍ക്ക് നൈസയും യുഗും പിറന്നു. ഞങ്ങളുടെ കുടുംബം പൂര്‍ത്തിയായി.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X