Don't Miss!
- News
അടപ്പിച്ച ഭക്ഷ്യ സ്ഥാപനങ്ങൾക്ക് ഹൈജീന്‍ റേറ്റിംഗ് നിർബന്ധം; ഹെൽത്ത് കാർഡ് ഫെബ്രുവരി 1 മുതൽ
- Lifestyle
താരനെ ഒരു പൊളിപോലുമില്ലാതെ നൂറ് ശതമാനം തൂത്തെറിയും ആര്യവേപ്പിലെ മൂന്ന് വഴികള്‍
- Finance
ക്രെഡിറ്റ് കാർഡ് മോഹത്തെ സിബിൽ സ്കോർ പിന്നോട്ട് വലിക്കുന്നുവോ? പഞ്ചാബ് നാഷണൽ ബാങ്കിന്റെ ഈ കാര്‍ഡ് നോക്കാം
- Automobiles
2023 ൽ പുത്തൻ അപ്ഡേഷനുമായി കെടിഎം 390 വരവ് അറിയിച്ചിട്ടുണ്ടേ
- Sports
IND vs AUS: ടെസ്റ്റ് ജയിക്കണോ? ഇന്ത്യയുടെ നാല് പേര് രഞ്ജി കളിച്ച് ഫോമിലെത്തണം-അറിയാം
- Technology
പടം കാണാം പൈസ നൽകാതെ... കൂടുതൽ പ്ലാനുകളിൽ ഒടിടി ആനുകൂല്യങ്ങളുമായി എയർടെൽ
- Travel
പതഞ്ഞൊഴുകുന്ന വെള്ളച്ചാട്ടം കാണാൻ പുഴയോര വനത്തിലൂടെ പോകാം!തൂവാനം വെള്ളച്ചാട്ടം ട്രക്കിങ് വീണ്ടും തുടങ്ങുന്നു
ആദ്യ സിനിമയിൽ നീലം കോതാരിക്കൊപ്പം റൊമാൻസ് ചെയ്യാൻ കഴിയാതെ വിഷമിച്ച ഗോവിന്ദ; കാരണമിതാണ്!
ബോളിവുഡിലെ എക്കാലത്തേയും വലിയ താരങ്ങളില്‍ ഒരാളാണ് ഗോവിന്ദ. കോമഡി രംഗങ്ങളിലെ ടൈമിംഗ് കൊണ്ടും തന്റെ അസാധ്യമായ നൃത്ത പാടവും കൊണ്ട് ഒരുപാട് പേരുടെ ആരാധനാപാത്രമായി മാറുകയായിരുന്നു നടൻ. കോമഡിക്കൊപ്പം റൊമാൻസും തനിക്ക് വഴങ്ങുമെന്ന് ഗോവിന്ദ തെളിയിച്ചിട്ടുണ്ട്.
പലപ്പോഴും എന്റര്‍ടെയ്ന്‍മെന്റ് എന്നതിന്റെ മറുവാക്കായിരുന്നു ഗോവിന്ദയുടെ സിനിമകള്‍. ഇന്നും ആരാധകരെ പിടിച്ചിരുത്താന്‍ ഗോവിന്ദയുടെ സിനിമകള്‍ക്ക് സാധിക്കുന്നുണ്ട്. ബോളിവുഡിലെ പകരക്കാരില്ലാത്ത നടനായി പറയാവുന്ന ഒരാളാണ് ഗോവിന്ദ.

ഒരുകാലത്ത് ബോളിവുഡിലെ ഏറ്റവും തിരക്കേറിയ നടന്മാരിൽ ഒരാളായിരുന്നു ഗോവിന്ദ. 1986 ലായിരുന്നു ഗോവിന്ദയുടെ അരങ്ങേറ്റം. മാസ് ആക്ഷന്‍ ഹീറോകളുടെ കാലത്ത് ഡാന്‍സും പാട്ടുമൊക്കെയായി ആഘോഷമായി മാറുകയായിരുന്നു ഗോവിന്ദയുടെ സിനിമകള്‍. ലവ് 86 ആയിരുന്നു ഗോവിന്ദ അഭിനയിച്ച ആദ്യ സിനിമ. എന്നാൽ പുറത്തിറങ്ങിയത് ഇൽസാം എന്ന സിനിമയായിരുന്നു.

നീലം കോതാരി സോണിയാണ് ചിത്രത്തിന് ഗോവിന്ദയുടെ നായികയായി അഭിനയിച്ചത്. ചിത്രത്തിൽ അഭിനയിച്ചപ്പോൾ ഉണ്ടായ ഒരു രസകരമായ സംഭവം ഗോവിന്ദ ഒരിക്കൽ പങ്കുവയ്ക്കുകയുണ്ടായി. സിനിമയിൽ റൊമാൻസ് ചെയ്യാൻ തനിക്ക് ബുദ്ധിമുട്ട് ഉണ്ടായിരുന്നു എന്നാണു ഗോവിന്ദ പറഞ്ഞത്. ഡാൻസ് ദീവാനേ എന്ന ഡാൻസ് റിയാലിറ്റി ഷോയിൽ പങ്കെടുക്കവെയാണ് ഗോവിന്ദ ഇക്കാര്യം വെളിപ്പെടുത്തിയത്.

റൊമാൻസ് ചെയ്യുമ്പോഴുള്ള തന്റെ അസ്വസ്ഥത ശ്രദ്ധയിൽപ്പെട്ടപ്പോൾ, കൊറിയോഗ്രാഫർ സരോജ് ഖാൻ തന്നെ മാറ്റി നിർത്തി, താൻ എപ്പോഴെങ്കിലും ഒരു പെൺകുട്ടിയെ പ്രണയിച്ചിട്ടുണ്ടോ എന്ന് ചോദിച്ചെന്നും ഗോവിന്ദ ഓർക്കുന്നു. എന്നാൽ തനിക്ക് പ്രണയമൊന്നും ഉണ്ടായിട്ടില്ലെന്ന് പറഞ്ഞതോടെ, അസിസ്റ്റന്റ് കൊറിയോഗ്രാഫർമാർ റൊമാൻസ് ചെയ്യേണ്ടത് എങ്ങനെയാണെന്ന് തനിക്ക് കാണിച്ചു തരുകയായിരുന്നു എന്നാണ് ഗോവിന്ദ പറഞ്ഞത്.
'എന്റെ ആദ്യ സിനിമയിൽ എനിക്ക് നീലത്തിനൊപ്പം ഒരു റൊമാന്റിക് ഗാനം ചിത്രീകരിക്കേണ്ടി വന്നിരുന്നു, എനിക്ക് അത് ചെയ്യാൻ കഴിഞ്ഞില്ല. എന്നെ മാറ്റി നിർത്തി കൊറിയോഗ്രാഫർ സരോജ് ഖാൻ എന്നോട് ഞാൻ എപ്പോഴെങ്കിലും ഒരു പെൺകുട്ടിയെ പ്രണയിച്ചിട്ടുണ്ടോ എന്ന് അന്വേഷിച്ചു. ഞാൻ 'ഇല്ല' എന്ന് പറഞ്ഞു.

അപ്പോൾ തന്നെ റൊമാന്റിക് ആയി എങ്ങനെയാണ് ഡാൻസ് ചെയ്യേണ്ടതെന്ന് എന്നെ പഠിപ്പിക്കാൻ അവർ അപ്പോൾ തന്നെ അവരുടെ അസിസ്റ്റന്റ് കൊറിയോഗ്രാഫർമാരിൽ ഒരാളോട് ആവശ്യപ്പെട്ടു, അത് ഒരു സംഭവമായിരുന്നു,' ഗോവിന്ദ പറഞ്ഞു.
അതേസമയത്ത് ഒരു അഭിമുഖത്തിൽ തന്നെ എന്തുകൊണ്ടാണ് താൻ എന്തുകൊണ്ടാണ് സിനിമയിൽ നിന്ന് വിട്ടു നിൽക്കുന്നതെന്ന് ഗോവിന്ദ പറഞ്ഞിരുന്നു, 'എനിക്ക് പല വേഷങ്ങളും അവസരങ്ങളും വന്നിരുന്നു, പക്ഷേ അവയൊന്നും ഒരു നടനെന്ന നിലയിൽ എന്റെ നിലയ്ക്ക് യോജിച്ചതായിരുന്നില്ല, അതിനാൽ എനിക്ക് അവ നിരസിക്കേണ്ടി വന്നു.

എന്റെ താരപദവി ബാധിക്കുമെന്ന് കരുതി ഞാൻ ഒരു തെറ്റിലേക്ക് പോകാൻ ശ്രമിക്കുന്നില്ല. ഒരാൾ ഒരിക്കൽ ഉണ്ടായിരുന്നിടത്ത് നിന്ന് ഉയർന്നാൽ മതി, അതിനാൽ ഞാൻ അങ്ങനെയുള്ള പ്രോജക്ടുകൾ ഏറ്റെടുത്തില്ല,' ഗോവിന്ദ പറഞ്ഞു.
ഒരിടയ്ക്ക് തന്റെ കരിയർ തകർക്കാനായി ബോളിവുഡിൽ ഗൂഢ ശ്രമങ്ങൾ നടക്കുന്നതായി ഗോവിന്ദ ആരോപിച്ചിരുന്നു. കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനിടെ തനിക്ക് ഏകദേശം 16 കോടി രൂപയുടെ നഷ്ടം വന്നതായും നടൻ തുറന്നു പറഞ്ഞിരുന്നു.
-
'പലരുടേയും വാക്കുകേട്ട് മോഹൻലാലിന്റെ നായിക വേഷം വേണ്ടെന്ന് വെച്ചു, ഇപ്പോൾ ആ വിളിക്കായി കാതോർക്കുന്നു'; നിഷ
-
എന്നെ മനസ്സിലാക്കുന്ന സെൻസിബിൾ ആയ മകൻ; അടുത്ത സുഹൃത്ത് ആ നടി; ശ്രിന്ദ പറയുന്നു
-
ഇനി മേലാൽ എന്നെ വിളിക്കരുതെന്ന് തിലകൻ; സ്വയംവരത്തിൽ അടൂർ ഗോപാലകൃഷ്ണൻ കാണിച്ച ഉളുപ്പില്ലായ്മ; ശാന്തിവിള ദിനേശൻ