ഗിന്നസ് വേൾഡ് റെക്കോർഡ് നേടി; എന്നാൽ ചിത്രത്തിലെ നായികയുടെ ശമ്പളം അതിലും വലിയ റെക്കോർഡായി
ബോളിവുഡിലെ എക്കാലത്തേയും മികച്ച കുടുംബ ചിത്രമാണ് 'ഹം ആപ്കേ ഹേൻ കോൻ.' സൽമാൻ ഖാനും മാധുരി ദീക്ഷിതും പ്രധാന വേഷത്തിലെത്തിയ ചിത്രം ആ വർഷത്തെ വമ്പൻ ഹിറ്റായിരുന്നു. സിനിമ റിലീസ് ചെയ്തിട്ട് ഇന്നേക്ക് 30 വർഷം ആവുമ്പോൾ പോലും ആ ചിത്രത്തിനോട് പ്രേക്ഷകർക്ക് ഇന്നും വലിയ ഇഷ്ടമുണ്ട്. 1994ൽ 'സൂരജ് ബർജാത്യ'യാണ് ചിത്രം സംവിധാനം ചെയ്തത്. ചെറിയ ബഡ്ജറ്റിൽ എടുത്ത് വലിയ കളക്ഷൻ നേടിയ ചിത്രമാണിത്.
'ഹം ആപ്കേ ഹേൻ കോൻ' എന്ന ചിത്രം റിലീസ് ചെയ്ത വർഷം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യൻ സിനിമ എന്ന പേരിൽ ഗിന്നസ് വേൾഡ് റെക്കോഡിൽ ഇടം നേടി. ഷോലെ, കൂലീ എന്നീ ചിത്രങ്ങളുടെ കളക്ഷനേക്കാൾ കൂടുതൽ നേടി എന്ന ഖ്യാതിയും ഈ ചിത്രത്തിനുണ്ട്. എന്റർടെയ്ൻമെന്റ് നൽകുന്ന മികച്ച ജനപ്രിയ ചിത്രം എന്ന വിഭാഗത്തിൽ ദേശീയ പുരസ്കാരം നേടിയ ചിത്രമാണ് ഹം ആപ്കേ ഹേൻ കോൻ.

ചിത്രത്തിന്റെ നിർമ്മാണ ചിലവ് കുറവായിരുന്നുവെങ്കിലും നായിക മാധുരി ദീക്ഷിതിന്റെ തുക വലുതയായിരുന്നു. ഏകദേശം 2 കോടിയോളം രൂപ ആ കാലഘട്ടത്തിൽ മാധുരി വാങ്ങിയിട്ടുണ്ട്. ഇന്ന് പക്ഷേ അത് ചെറിയൊരു തുകയാണ്. എന്നാൽ കണക്ക് പ്രകാരം സൽമാനേക്കാൾ എത്രയോ ഇരട്ടി തുകയാണ് മാധുരി വാങ്ങിയിട്ടുള്ളത് എന്നാണ് റിപ്പോർട്ട്. മാധുരിയെ കഥാപാത്രം ഒരു സാധാരണ വേഷമാണ്. കരിയർ ബെസ്റ്റ് പെർഫോമൻസ് എന്നൊന്നും പറയാൻ സാധിക്കില്ല.
എന്നാൽ 1994ൽ ഇത്രയും വലിയ തുക വളരെ വലുതാണ്. ആ സമയത്ത് മാധുരി ദീക്ഷിത് ഒരു തരംഗമായിരുന്നു. ഏത് സിനിമയിലും മാധുരി സുപ്രധാന വേഷത്തിൽ ഉണ്ടാവുമായിരുന്നു. അബോധ് എന്ന ചിത്രത്തിലൂടെയാണ് മാധുരി ദീക്ഷിത് അഭിനയത്തിലേക്ക് എത്തുന്നത്. ശേഷം ചെയ്ത സിനിമകളെല്ലാം വൻ ഹിറ്റായി. മോനിഷ് ബാഹ്ൽ, രേണുക ഷഹാനെ, അനുപം ഖേർ, അലോക് നാഥ്, റീമ ലഗൂ തുടങ്ങി നിരവധി താരങ്ങൾ ഹം ആപ്കേ ഹേൻ കോൻ എന്ന ചിത്രത്തിലുണ്ട്. ഒരു പക്കാ കുടുംബ ചിത്രമായിരുന്നു ഇത്.

പഴയൊരു അഭിമുഖത്തിനിടെ വീട്ടിൽ ആരും തന്റെ സിനിമകൾ കാണാറില്ലെന്നും അവർക്കൊന്നും അതൊന്നും ഇഷ്ടമല്ലെന്നും മാധുരി പറഞ്ഞിരുന്നു. മാധുരിയുടെ വാക്കുകൾ ഇങ്ങനെ. "വീട്ടിൽ ആരും എന്റെ സിനിമകൾ കാണാറില്ല. എനിക്കിതെല്ലാം വളരെ സില്ലിയായിട്ടുള്ള കാര്യമാണ്. ഒരിക്കൽ എന്റെ മകൻ പുകാർ എന്ന ചിത്രത്തിലെ ഒരു പാട്ട് കണ്ടു. അത് കണ്ടിട്ട് അവൻ പറഞ്ഞു അമ്മ നന്നായി നൃത്തം ചെയ്യുന്നുണ്ട് എന്ന്. എനിക്കത് കേട്ടപ്പോൾ ഒരു സന്തോഷം തോന്നി."
"കായ് സേര സേര എന്ന പാട്ടിന്റെ ചുവടുകൾ വളരെ പ്രയാസമേറിയത് തന്നെയാണ്. മക്കളായ അറിനും റയാനും വീട്ടിൽ ഇരുന്ന് എന്റെ സിനിമകൾ ഒന്നും ഒരിക്കലും കാണാറില്ല. അവരെ സംബന്ധിച്ച് ഞാൻ അവരുടെ അമ്മയാണ്. അതിനു ശേഷമാണ് മറ്റെന്തും. അതിനാൽ അഭിനേത്രി എന്ന നിലയിൽ ഒരിക്കലും കണ്ടിട്ടില്ല. പക്ഷേ ഫെയിം ഗെയിം എന്ന വെബ് സീരീസ് അവർ കണ്ടിട്ടുണ്ട്. അത് അവർക്ക് ഒരുപാട് ഇഷ്ടമായി." മാധുരി ദീക്ഷിത് പറഞ്ഞു.


Click it and Unblock the Notifications











